അതും ശരിയാ എന്ന് തോന്നിയത് കൊണ്ട് ഞാൻ അവനെ ഉമ്മയുടെ കൈകളിൽ തന്നെ കൊടുത്തോണ്ട് വീണ്ടും അവരുടെ കൂടെ കൂടി…
കുറച്ചു നേരം കളിച്ചും ചിരിച്ചു കൊണ്ട് ഞാൻ വീണ്ടും കരയിലേക്ക് തന്നെ വന്നിരുന്നു..
അപ്പോയെക്കും കടല പാക്കറ്റുമായി ഒരുത്തൻ വന്നു അതും വാങ്ങിച്ചു കുറിച്ചോണ്ടിരുന്നു.
ഉപ്പക്കും ഉമ്മക്കും സലീനയുടെ ഉമ്മക്കും ഓരോന്നും വാങ്ങിച്ചു മക്കൾ തിരക്ക് കൂട്ടിയപ്പോ പിന്നെ എല്ലാർക്കും ഓരോന്ന്..
അതും കൊറിച്ച് കൊണ്ടിരിക്കുന്ന എന്റെ അരികിൽ സലീന വന്നിരുന്നു കൊണ്ട് നല്ല രസമുണ്ട് അല്ലേ സൈനു.
ഹ്മ്മ്
ഇന്നാള് വന്നതിനേക്കാളും നല്ല രസം തോനുന്നു.
എന്താ ഒന്നും മിണ്ടാത്തെ.
ഒന്നുമില്ലെടി വാ നി ഇവിടെ ഇരിക്ക് പെണ്ണെ.
ഹ്മ്മ് മനസ്സിലായി കൊതിയാ ഞാൻ അടുത്തില്ലാഞ്ഞിട്ടാ അല്ലേ.
ഹ്മ്മ്.
എന്ന് മൂളിക്കൊണ്ട് ഞാൻ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചിരുന്നു..
അവളും രണ്ടു കൈകൊണ്ടും എന്നെ ചുറ്റികൊണ്ട് എനിക്കരികിൽ തന്നെ ഇരുന്നു..
എന്റെ തോളിൽ തലചായ്ച്ചു ഇരുട്ട് വീഴാൻ തുടങ്ങിയ ആകാശത്തെ നോക്കി ഇരുന്നു
നല്ല കടൽ കാറ്റും ഇരുട്ട് വീണു തുടങ്ങിയ ആകാശവും .
സൈനു സൈനു എന്ന് മുകളിലേക്കു നോക്കി വിളിക്കുന്ന സലീനയെ നോക്കി കൊണ്ടിരിക്കാൻ വല്ലാത്ത ഫീലിംഗ് ആയിരുന്നു..
എന്താ പെണ്ണെ.
എന്ത് ഭംഗിയുണ്ട് ഇതൊക്കെ.