അപ്പൊ പേടിയുണ്ടല്ലേ.
പേടികൊണ്ടല്ലെടി
പിന്നെ.
സ്നേഹം കൊണ്ടാ..
അത് പറഞ്ഞപ്പോഴും എന്റെ മനസ്സിൽ അവൾ കവിളിൽ കടിക്കുന്ന വേദന അനുഭവപ്പെട്ടു.
ഞാൻ ഒന്ന് ഞെട്ടുന്ന പോലെ ആയി..
അത് കണ്ടു സലീന ചിരിച്ചോണ്ട് എനിക്ക് മനസ്സിലായി ഇപ്പൊ എന്താ ആലോചിച്ചേ എന്ന്.
എന്താ.
ഞാൻ കവിളിൽ കടിക്കുമ്പോയുള്ള വേദന ആലോചിച്ചോ നി..
ഞാൻ ഒന്ന് ചിരിച്ചു.
സാരമില്ല കേട്ടോ എനിക്ക് ഇഷ്ടം കൂടുമ്പോയെ കടിക്കു.
അപ്പൊ ഇനിയും കിട്ടും അല്ലേ.
ഹ്മ്മ് കിട്ടും കിട്ടും ഇനിയും നിറയെ കിട്ടും..
അത് പറഞ്ഞോണ്ട് അവൾ ചിരിച്ചു ആ ചിരിയിൽ ഞാനും പങ്കു ചേർന്ന് നിന്നു.
ഞാൻ അവളുടെ തോളിൽ താടി കുത്തി വളഞ്ഞു നിന്നുകൊണ്ട്. നി കടിച്ചോടി നിന്റെ സൈനുവിനെ നി എത്രവേണേലും കടിച്ചോ.
അതുകേട്ടതും അവൾ പെട്ടെന്ന് തിരിഞ്ഞു നിന്നുകൊണ്ട് എന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു..
അവളുടെ കണ്ണിൽ എന്തോ ഒരു തിളക്കം കണ്ടു.
അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് എന്റെ നെഞ്ചിലെ രോമങ്ങളെ മെല്ലെ തഴുകി കൊണ്ടിരുന്നു..
സൈനു എന്നുള്ള അവളുടെ വിളി.
എന്റെ കാതുകളിലേക്ക് വീണു.
എന്താ മോളെ.
എന്നെ ഇതുപോലെ എന്നും സ്നേഹിക്കില്ലേ സൈനു.
ഹ്മ്മ് അതിനെന്താടി ഞാൻ ഇവിടം വിട്ടു പോകുന്നവരെ നിന്നെ ഇതുപോലെ അല്ല ഇതിനെക്കാളും സ്നേഹിക്കും പോരെ.