എന്ന് പറഞ്ഞോണ്ട് മോനേം കൂട്ടി ഉമ്മ അകത്തോട്ടു പോയി.
ഉപ്പാക്ക് മോനെ കാണാത്തൊണ്ട അവനെയും മോളെയും രാവിലെ കൂടെ കൂട്ടിയാലേ ഉപ്പാക്ക് സമാധാനം ആകു..
ചായ എവിടെ സലീന.
ഞാൻ മറന്നു ഇപ്പൊ തരാം എന്ന് പറഞ്ഞു സലീന എണീറ്റു ചായ എടുത്തു തന്നു.
അതും കുടിച്ചു ഞാൻ അകത്തേക്ക് നടന്നതും ഷെമിയും സെബിയും വരുന്നത് കണ്ടത്.
നിങ്ങളെവിടെ പോയി ഷെമി.
ഹോ ഞങ്ങളെ ഒക്കെ അറിയുമോ.
അതെന്തു ചോദ്യമാ ഷെമി.
അല്ല ഇന്നെന്താ കോഴി കൂവുന്നതിന്നു മുൻപേ എഴുനേറ്റല്ലോ..
അതൊക്കെ സംഭവിച്ചു പോയി..
ഹ്മ്മ് അല്ല താത്ത എണീറ്റോ.
ഹ്മ്മ് ചെല്ല് അടുക്കളയിൽ ഉണ്ട്.
അപ്പൊ എന്തോ പന്തികേട് ഉണ്ടല്ലോ. രണ്ടുപേരും കൂടെ നേരത്തെ.
ഒന്നുമില്ലേടി എണീറ്റപ്പോ നേരെ ഇങ്ങോട്ട് പൊന്നു അത്ര തന്നെ.
അതിനു ഉറങ്ങിയാലല്ലേ അല്ലേ സൈനു.
ഞാൻ ചിരിച്ചോണ്ട് ഡോക്ടറും ഇവളുടെ കൂടെ കൂടിയോ..
ഏയ് ഇല്ല ഇക്കാ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.
ഹ്മ്മ് എന്നാ ചെല്ല് താത്തയുടെ മോള് ചെല്ല്.
അതുകേട്ടു ചിരിച്ചോണ്ട് അവര് രണ്ടുപേരും അടുക്കളയിലോട്ടു നീങ്ങി ഞാൻ മക്കളുടെ അടുത്തേക്കും..
നീ ഷോപ്പിലേക്കു പോകുന്നുണ്ടോ സൈനു എന്ന് ചോദിച്ചോണ്ട് ഉമ്മ എന്നെ അവിടെ ഇരുത്തി..
ഇല്ല ഉമ്മ ഇന്ന് ഇവരുടെ കൂടെ കൂടാമെന്നു വിചാരിച്ചു എന്ന് പറഞ്ഞോണ്ട് ഞാൻ ഉമ്മയുടെ മടിയിലേക്ക് തലവെച്ചു കിടന്നു.
ഉമ്മ എന്റെ തലയിൽ തഴുകി കൊണ്ടിരുന്നു.
മക്കള് രണ്ടുപേരും എന്റെ അരികിൽ ഇരുന്നോണ്ട് നല്ല കളിയിലാ..