ഹ്മ്മ്.
അതാ മോളെ എന്റെ എല്ലാ സൗഭാഗ്യവും സന്തോഷവും സമാധാനവും. അങ്ങിനെ ഒരാണ് കൂടെ ഉള്ളത് കൊണ്ടാ എനിക്ക് ഈ സൗന്ദര്യം ഒക്കെ..
അത് നാളെ നിനക്കും വരും.
നീയും അതുപോലെ അവനെ സ്നേഹിക്കണം ബഹുമാനിക്കണം അവന്റെ കാര്യത്തിൽ പ്രേത്യേക പരിഗണനന വേണം.
കേട്ടല്ലോ..
ഹ്മ്മ്
നമ്മൾ കൊടുക്കുന്ന സ്നേഹം പോലെയേ നമ്മൾക്കും തിരിച്ചു കിട്ടു മോളെ.
നീ കണ്ടിട്ടില്ലേ ഞാൻ നിന്റെ ഇക്കയെ സ്നേഹിക്കുന്നത്.
ഹ്മ്മ്.
അതുപോലെ നീയും നിനക്ക് കിട്ടുന്നവനെ നല്ലോണം സ്നേഹിച്ചു നമ്മളിൽ തന്നെ അവരുടെ എല്ലാ സുഖവും സന്തോഷവും അവര് കണ്ടെത്തണം..
മനസ്സിലായോ..
ഹ്മ്മ് എന്നാ ഇനി ഈ മുടി ഒകെ ഒന്ന് ശരിയാക്കിക്കേ..
ഹോസ്പിറ്റലിൽ പോയി തുടങ്ങിയെ പിന്നെ മുടിയൊന്നും ശ്രദ്ധിക്കുന്നില്ല അല്ലേ..
സെബി ചിരിച്ചോണ്ട് തലയാട്ടി.
ഹ്മ്മ് എന്നാ ആ ചീപ് എടുത്തേ.
മുടിയെല്ലാം നല്ല പോലെ ഒതുക്കി കൊടുത്തോണ്ട് സലീന അവളെ ഒരുക്കി..
അപ്പോയെക്കും ഷെമിയും വന്നു ഹ്മ്മ് എന്താ താത്ത അവൾ പറയുന്നേ.
ഒന്നുമില്ലെടി ഞാനവൾക്ക് ഓരോന്നും പറഞ്ഞു കൊടുത്തതാ.
ഹ്മ്മ്.
അപ്പോയെക്കും പുറത്ത് വണ്ടിയുടെ ശബ്ദം കേട്ടു.
സെബിയുടെ നെഞ്ചു ഇടിക്കുന്ന ശബ്ദം കേട്ടു സലീന.
എന്തിനാടി നീ പേടിക്കുന്നെ നിന്റെ ഇക്കാ പറഞ്ഞിട്ടില്ലേ നിന്റെ ഇഷ്ടത്തിന് വിപരീതം ആയി ഒന്നും നടക്കില്ല പോരെ.
ഹ്മ്മ്.
എന്നാ ബാക്കിയൊക്കെ നീ ചെയ്തോ ഞാൻ അവിടെ പോയി നോക്കട്ടെ.