നിങ്ങടെ രണ്ടു പേരുടെയും ജീവിതം പോലെ ആയ മതിയായിരുന്നു. അവനും.
സലീന ചിരിച്ചോണ്ട്. എല്ലാം ശരിയാകും പെണ്ണെ.
അവരിപ്പോ വരും വാ നല്ലോണം ഒരുക്കാൻ ആണ് നിന്റെ ഇക്ക പറഞ്ഞിട്ട് പോയെ നീയും കേട്ടതല്ലേ..
നമ്മൾ എത്ര ഒരുങ്ങിയിട്ടും കാര്യമില്ല താത്ത.
താത്തയെ പോലെ എത്തില്ലല്ലോ..
ഇന്നും ഇക്കാ യാണോ എല്ലാം ചെയ്തു തന്നെ.
അതെന്താ..
അല്ല നല്ല മൊഞ്ചത്തി ആയിട്ടുണ്ട് അതാ.
ഹ്മ്മ് നിന്റെ ഇക്കാക്ക് എന്നെ എന്നും മൊഞ്ചത്തിയായി കാണാനാ ഇഷ്ടം. അതുകൊണ്ടല്ലേ പെണ്ണേ ഞാൻ പറയുമ്പോയേക്കും വന്നു എല്ലാം ചെയ്തു തരുന്നേ..
നീയും അവനെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചു നോക്ക് അപ്പൊ മോളും സുന്ദരിയാകും എന്നെക്കാളും..
ആരെ കൊണ്ട്..
നിനക്ക് കിട്ടുന്ന ചെക്കനെ കൊണ്ട്..
എന്നാലും ഇക്കയുടെ അത്ര ആരും എത്തില്ല താത്ത.
ഹ്മ്മ് .
മോളേ
കെട്ടുന്ന ചെക്കന്റെ മിടുക്ക പെണ്ണ് സുന്ദരിയാകുന്നതും അല്ലാതാകുന്നതും.
നീ മുന്നത്തെ നിന്റെ താത്തയെ കണ്ടിട്ടില്ലേ.
ഹ്മ്മ്.
അപ്പൊ എങ്ങിനെ ഉണ്ടായിരുന്നു.
അയ്യേ..
അതാ പറഞ്ഞെ.
അന്നും നിന്റെ താത്തയുടെ ദേഹത്തു ഇതെല്ലാം ഉണ്ടായിരുന്നില്ലേ വെളുത്തിട്ടല്ലായിരുന്നോ..
ഹ്മ്മ്.
പക്ഷെ സ്നേഹിക്കാനും നമ്മുടെ ആവശ്യങ്ങൾ അറിഞ്ഞു നമ്മളെ പരിഗണിച്ചു നമ്മുടെ കൂടെ നിൽക്കാനും ഒരാണ് ഉള്ളതിന്റെയാ ഈ സൗന്ദര്യം.. അതിന്ന് എനിക്ക് വേണ്ടുവോളം നിന്റെ ഇക്കയിൽ നിന്നും കിട്ടുന്നുണ്ട് ഓരോ നിമിഷവും നീ കാണുന്നതല്ലേ എന്നെയും മക്കളെയും പോട്ടെ നിങ്ങളെയും എല്ലാം എങ്ങിനെയാ നിന്റെ ഇക്ക കൊണ്ട് നടക്കുന്നത് എന്ന്..