സലീന നീ അവളുടെ കൂടെ നിന്ന് അവളെ ഒരുങ്ങാൻ സഹായിക്. ഞാൻ അപ്പുറത്തുണ്ട്.
ഹ്മ്മ്.
ഞാൻ പോന്നതും.
എന്തെ സെബി നിനക്ക് ഇഷ്ടമല്ലേ ഈ കല്യാണത്തിന്.
ഏയ് അങ്ങിനെ ഒന്നുമില്ല താത്ത.
പിന്നെന്തേ..
ടെൻഷൻ ആയോ.
ഹ്മ്മ്.
പേടിക്കേണ്ട നീ ഇഷ്ടപ്പെടുന്നവനെ കൊണ്ടേ നിന്റെ കല്യാണം ഉണ്ടാകു.
സൈനു എന്നോട് എല്ലാം പറഞ്ഞു..
ഇതിപ്പോ വരാം പറഞ്ഞു പോയില്ലേ ഇനി പറഞ്ഞാൽ അസീസ്പ്പ് എന്താ വിചാരിക്കുക മോളെ.
എന്നോട് ഇക്ക എല്ലാം പറഞ്ഞതാ താത്ത.
ആഹാ അപ്പൊ എല്ലാം സംസാരിച്ചിട്ടുണ്ട് അല്ലേ.
ഹ്മ്മ്.
ഇക്കയെ പോലെ ഒരുത്തൻ വേണം അല്ലേ താത്ത..
അതെന്തേ അത്രക്കിഷ്ടാണോ സൈനു വിനെ നിനക്ക്.
താത്ത ആ ഇഷ്ടം അല്ല.
പിന്നെ.
എല്ലാം പറയാനും അതറിഞ്ഞു ചെയ്യാനും കഴിയുന്ന ആളാ ഇക്ക.
നമുക്കു ഇല്ലാതെ പോയ ഒരു സഹോദരനെ പോലെ.
ഹ്മ്മ്.
മോളെ അതിനെന്താ ഇപ്പൊ അതിനെല്ലാം നിന്റെ ഇക്കയില്ലേ..
ഹ്മ്മ്
അതാ ഞാൻ എല്ലാം പറഞ്ഞത്.
അപ്പൊ എന്താ നിന്റെ ഇക്കാ നിന്നോട് പറഞ്ഞത്.
ഒരിക്കലും നീ ഇഷ്ടപെടുന്നവൻ അല്ലാതെ വേറെ ഒരാളെക്കൊണ്ട് കെട്ടിക്കില്ല. ഇതൊരു ചടങ്ങല്ലേ പെണ്ണെന്ന്..
ഹ്മ്മ് എന്നാ എന്റെ മോള് പേടിക്കേണ്ട സൈനു പറഞ്ഞിട്ടില്ലേ പിന്നെ ഒന്നിനും വിഷമിക്കേണ്ട..
ഹ്മ്മ്
അതെനിക്കറിയാം താത്ത.
ഇക്കാ പറഞ്ഞാൽ പിന്നെ എല്ലാം ഒകെ അല്ലേ..