ഹ്മ്മ് എന്ന് മുളിക്കൊണ്ട് അവൻ അവരുടെ കളിയിൽ ഏർപ്പെട്ടു..
എന്റെ തലമുടികളെ തഴുകി കൊണ്ട് ഉമ്മ ഇരുന്നു.
ഉമ്മയുടെ വാത്സല്യം നിറഞ്ഞ തലോടൽ വല്ലാത്ത ഫീലിങാ..
അല്ല ഉമ്മയും മോനും ഇവിടെ ഉണ്ടോ എന്ന് ചോദിച്ചോണ്ട് സലീന അങ്ങോട്ട് വന്നു..
എന്തെ ഞാനെന്റെ ഉമ്മാന്റെ മടിയിൽ കിടക്കുന്നതു കണ്ടിട്ട് അസൂയ ആണോ..
കണ്ടോ ഇത് കണ്ടോ ഉമ്മ ഞാൻ പറഞ്ഞിട്ട ഉമ്മ കുറച്ചു ദിവസം കഴിഞ്ഞിട്ടു പുറത്തേക്കു പോയാൽ മതിയെന്ന് പറഞ്ഞെ എന്ന് പറഞ്ഞോണ്ട് എന്നോടാ ദേഷ്യം തീർക്കുന്ന..
ആണോ സൈനു. നീ മോളോട് അതും പറഞ്ഞു വഴക്ക് കൂടിയോ.
ഇല്ല ഉമ്മ സലീന വെറുതെ പറയുകയാ..
അല്ല ഉമ്മ ഇപ്പോഴും കൂടെ വഴക്ക് പറഞ്ഞോണ്ട് വന്നതേ ഉള്ളൂ..
സൈനു മോള് പറഞ്ഞിട്ട് ഒന്നുമല്ല ഞാൻ നിന്നോട് കുറച്ചു ദിവസം എങ്ങോട്ടും പോകേണ്ട എന്ന് പറഞ്ഞത്.
അവളിത് അറിയുക പോലും ഇല്ലാ..
നിന്നെ രണ്ടു ദിവസായിട്ട് കണ്ടപ്പോ എനിക്ക് തോന്നിയതാ ഞാനത് ഉപ്പാനോട് പറഞ്ഞു.
ഉപ്പയും അപ്പൊ അങ്ങിനെ തന്നെ പറഞ്ഞോണ്ട ഞാൻ പറഞ്ഞെ അല്ലാതെ മോൾക്ക് ഇതിൽ യാതൊരു പങ്കും ഇല്ലാ.
ഇതിന്റെ പേരിൽ ഇനി മോളോട് വഴക്കിന്ന് പോകാനും നിൽക്കേണ്ട..
എന്തേലും പറയാനുണ്ടേൽ എന്നോട് പറഞ്ഞോ..
അവളെ എന്തിനാ വെറുതെ വിഷമിപ്പിക്കുന്നെ..
മോള് ചെല്ല് ഇനി അതിന്റെ പേരിൽ മോളോട് എന്തേലും പറഞ്ഞാൽ എന്നോട് പറഞ്ഞാ മതി..
ബാക്കി ഞാൻ കൊടുത്തോണ്ട് ഇവന്.
ഹ്മ്മ് .
ഉമ്മ എല്ലാം റെഡിയാണ് അവര് വരില്ലേ..