ഹ്മ്മ് അത് ഞാനും പറയാൻ ഇരുന്നതാ..
സലീന മോളെ നീ ഒന്നും പറഞ്ഞു കൊടുക്കുന്നില്ലേ ഇവനോട്.
ഞാൻ പറഞ്ഞാൽ ഉമ്മാന്റെ മോൻ കേൾക്കുമോ.
ഉമ്മ തന്നെ പറഞ്ഞു കൊടുത്താലേ കേൾക്കു.
ഇപ്പൊ എന്താ ഞാൻ കുറച്ചു ദിവസം റസ്റ്റ് എടുക്കണം അത്രയല്ലേ ഉള്ളൂ.
ഹ്മ്മ് അത് തന്നെയാ ഞാനും പറഞ്ഞെ.
കുറച്ചു ദിവസം ഇവിടെ കുഞ്ഞുങ്ങളെയും നോക്കി ഇരുന്നോ..
അപ്പൊ ഈ ശരീരം ഒക്കെ നേരായാകും എന്നിട്ട് നീ പോയിക്കോ.
അത് കേട്ടു ഞാൻ ചിരിച്ചോണ്ട്.
ഉമ്മാക്ക് വേറെ എന്തോ ഉണ്ടല്ലോ.
ഞാൻ പറയാൻ ഉള്ളത് പറഞ്ഞു. അല്ലാതെ എനിക്ക് ഒന്നും ഇല്ലാ.
എന്റെ മോൻ ഇങ്ങിനെ ഓടി കിതച്ചു നടക്കുന്നത് കണ്ടിട്ട് പറഞ്ഞതാ..
ദേഷ്യപ്പെടല്ലേ എന്റെ പൊന്നുമ്മ.
ഞാൻ എങ്ങോട്ടും പോകുന്നില്ല പോരെ.
ഇവിടെ ഇങ്ങളെ കൂടെ തന്നെ ഉണ്ടാകും എന്താ പോരെ.
ഹ്മ്മ് അത് മതി.
മോളെ ആ ബൈക്കിന്റെയും കാറിന്റെയും ചാവി എടുത്തു എന്റെ കയ്യിൽ തരണേ..
ആ അത് ഞാനേറ്റു ഉമ്മ എന്ന് പറഞ്ഞോണ്ട് സലീന എന്നെ നോക്കി.
എന്റെ പോക്കറ്റിൽ നിന്നും ഞാൻ ബൈക്കിന്റെ ചാവി എടുത്തോണ്ട് ഉമ്മാന്റെ കയ്യിൽ കൊടുത്തോണ്ട്.
ഇതാ ഇത് എവിടെ എന്ന് വെച്ചാ ഒളിപ്പിച്ചോ.
ഉമ്മ എന്റെ കയ്യിൽ നിന്നും അത് വാങ്ങിക്കൊണ്ടു.
ഹ്മ്മ് കാറിന്റെ ചാവി നിന്റെ അടുത്ത് തന്നെ ഇരുന്നോട്ടെ.
അതെന്തേ അത് വേണ്ടേ.
സലീന മോളുടെ കയ്യിൽ കൊടുത്തേക്.
മോളെ നീ അത് വാങ്ങി വെച്ചോ.
ഹ്മ്മ് ശെരി ഉമ്മ.
അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം കൊടുത്താൽ മതി.