ഒന്നും ഇല്ല ഉമ്മ എന്ന് പറഞ്ഞോണ്ട് ഞാൻ ഉമ്മയുടെ കയ്യും പിടിച്ചോണ്ട് ഉമ്മയുടെ ദേഹത്തേക്ക് ചാരി നിന്നു…
എന്തോ വല്ലാത്ത ഒരു സന്തോഷം തോന്നി എനിക്ക്.
ഉമ്മ എന്റെ തലയിൽ തഴുകി കൊണ്ട് എനിക്കരികിൽ നിന്നു.
ഇതൊക്കെ നോക്കി കൊണ്ട് സലീനയും ഷെമിയും ചിരിച്ചോണ്ട് ജോലികൾ തുടർന്നു..
മോനെ സൈനു. ഞാൻ പറഞ്ഞത് നീ അനുസരിക്കുമോ..
എന്താ ഉമ്മ അങ്ങിനെ ഒരു ചോദ്യം ഉമ്മ പറഞ്ഞിട്ട് ഞാനിതു വരെ അനുസരിക്കാതെ ഇരുന്നിട്ടുണ്ടോ
അതില്ല എന്റെ മോൻ അനുസരിക്കാത്ത കുട്ടിയാണെന്ന് ഞാൻ എപ്പോയെങ്കിലും പറഞ്ഞിട്ടുണ്ടോ.
എന്നോട് പറഞ്ഞിട്ടില്ല വേറെ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല.
ഞാൻ വേറെ ആരോട് പറയാനാ മോനെ..
എന്റെ മോൻ ഈ ഉമ്മാന്റെ കുട്ടിയല്ലേ.
ഹ്മ്മ് അതിനു ഉമ്മാക്ക് സംശയം ഉണ്ടോ.
ദേ വെറുതെ വേണ്ടാത്തത് പറയേണ്ട.
ഇല്ലാ ഉമ്മ പിന്നെ ഉമ്മ ഇങ്ങിനെ ചോദിച്ചാൽ..
ഹ്മ്മ്
എന്നാ ഞാൻ പറയുന്നത് കേൾക്കുമോ നീ
ഉമ്മ എന്താ പറയുന്നേ..
നീ കുറച്ചു ദിവസം എങ്ങോട്ടും പോകേണ്ട. എന്റെ മോൻ വീട്ടിലിരുന്നാ മതി
അതെന്തേ ഉമ്മ.
ഒന്നൂല്യ ഞാൻ പറഞ്ഞത് നീ കേൾക്കുമോ.
അപ്പൊ ഷോപ്പിലും പോകേണ്ടേ..
ഷോപ്പിൽ ഇടക്കൊന്നു പോയി നോക്കിയാൽ മതി. അതും കുറെ നേരം ഒന്നും ഇരിക്കേണ്ട.
ഉപ്പയെ കൊണ്ട് വിട്ടോണ്ട് ഇങ്ങോട്ട് തന്നെ പോരെ.
അതിനു ഉപ്പ വയ്യാതെ ഇരിക്കുകയല്ലേ.
ഹേയ് അതൊക്കെ മാറി സൈനു.
ഉപ്പ എന്നോട് പറഞ്ഞതാ കുറച്ചു ദിവസം ഇനി ഞാൻ പോയി നിന്നോളം കടയിൽ എന്ന്.
അതെന്തേ ഉമ്മ..