ഹോ അതാണോ..
ഹ്മ്മ് അറിഞ്ഞോണ്ട് ഞാൻ വലിച്ചെറിഞ്ഞിട്ടും നിന്റെ ഈ സ്നേഹം കണ്ടപ്പോ..
കണ്ടപ്പോ.
അവൾ എന്റെ മാറിലേക്ക് കിടന്നോണ്ട് കരഞ്ഞു.
സോറി സൈനു. ഞാനറിയാതെ ചെയ്ത് പോയി.
അയ്യേ അതിനൊക്കെ കരഞ്ഞാലോ പെണ്ണെ.
ഇതൊക്കെ സാധാരണയല്ലേ.
ഞാൻ ക്ഷമിച്ചില്ലേൽ പിന്നെ ആരാ പെണ്ണെ ക്ഷമിക്കുക..
നീ കുറച്ചു നേരം ഇവിടെ കിടന്നോ അപ്പൊഎല്ലാം ശരിയാകും..
എന്ന് പറഞ്ഞോണ്ട് എന്റെ നെഞ്ചിൽ അവൾ ചേർത്ത് വെച്ചോണ്ട് ഞാൻ ബെഡിലേക്കി മലർന്നു.
അവളും അങ്ങിനെ കിടന്നോണ്ട്. കണ്ണുനീരെല്ലാം തുടച്ചു കൊണ്ട് കിടന്നു.
എന്റെ നെഞ്ചിൽ കിടന്നോണ്ട് എന്റെ താടിയിൽ പിടിച്ചു ആട്ടികൊണ്ട്. അതെ ഇങ്ങിനെ കിടന്നാലേ ഇന്ന് വരുന്നവർക്കുള്ള ഫുഡ് ഒന്നും റെഡിയായിട്ടില്ല കൊതിയാ.
നിന്റെ കൂടെ കിടന്നാലേ പോകാനും തോന്നില്ല..
അതിനെന്താ കുറച്ചു നേരം കിടന്നിട്ടു പോകാമെടി.
ഹ്മ്മ് വേണ്ട മോനെ ..
ഈ തിരക്കിലും താത്ത പോയി കിടന്നോ എന്ന് ചോദിച്ചോണ്ട് അവള് കളിയാക്കി കൊല്ലും നമ്മളെ രണ്ട് പേരെയും..
അതിനെന്താ അവൾ പറഞ്ഞോട്ടെ.
ഉമ്മയുടെ പുന്നാര മോൻ
അല്ല ഉപ്പയുടെ പുന്നാര മോൻ അല്ലായിരുന്നോ .
അപ്പൊ എന്നെ പറ്റിയായിരുന്നു ചർച്ച അല്ലേ.
ഹ്മ്മ് എന്റെ ഈ കൊതിയന്റെ ഓരോ കാര്യവും ഉമ്മ അടുക്കളയിൽ ഇരുന്നു പറഞ്ഞു തന്നു..
അപ്പൊ എന്റെ മാനം മുഴുവനും ഉമ്മ തന്നെ കളഞ്ഞു അല്ലേ.
അതിനെന്താ കുട്ടിക്കാലത്തെ കാര്യമല്ലേ..