പുറത്തേക്ക് നോക്കിയപ്പോ വാനം എല്ലാം ഇരുട്ടി ആകെ ഒരു ഇരുട്ട് നിറഞ്ഞ പോലെ തോന്നി.
പെട്ടെന്ന് ഇടിയുടെ സൗണ്ട് കേട്ടു ഞാൻ ജനൽ അടച്ചോണ്ട് വന്നിട്ട് കിടന്നു..
അപ്പോഴും കാതിലെ കുന്ത്രാണ്ട എടുക്കാതെ ആ പാട്ടിൽ ലയിച്ചെങ്ങിനെ കിടന്നു.
പെട്ടെന്ന് ആരോ ഡോർ തുറന്നു അകത്തേക്ക് വന്നു.
ഞാൻ നോക്കുമ്പോ സലീന.
ഞാൻ കൈകൊണ്ടു എന്താ എന്ന് ചോദിച്ചു.
അവൾ എന്തോ പറയുന്നുണ്ട് കാതിൽ വീയുന്ന അനശ്യാര വരികൾ കൊണ്ട് അവൾ പറയുന്നത് ഒന്നും കേൾക്കാൻ പറ്റുന്നില്ല..
ഞാൻ വീണ്ടും എന്താ എന്ന് കൈകുല്ക്കി ചോദിച്ചു.
ആഹാ അപ്പൊ ഇതാണ് കാരണം എന്ന് പറഞ്ഞോണ്ട് അവൾ എന്റെ കാതിലെ വിലകൂടിയ ഹെഡ് ഫോൺ പിടിച്ചു വലിച്ചെറിഞ്ഞു..
രണ്ടു കഷ്ണമായി കിടക്കുന്ന എന്റെ ഹെഡ്‍ഫോണിലേക്ക് നോക്കി നെടുവീർപ്പെടാനേ എനിക്ക് സാധിച്ചുള്ളൂ.
ഞാൻ തലയുയർത്തി സലീനയെ ഒന്നു നോക്കി.
അവൾ ആകെ എന്തോപോലെ നിന്നുപോയി.
അവൾ ആലോചിക്കാതെ ചെയ്തു പോയതാണെന്ന് അവളുടെ നിൽപ് കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി.
അതിന്റെ കൂടെ എന്റെ നോട്ടം കൂടെ ആയപ്പോൾ അവളുടെ കണ്ണു നിറയുന്നത് കണ്ടു.
ഞാൻ മുഖത്തെ ഗൗരവം മാറ്റി മെല്ലെ ചിരി വരുത്തി..
പെട്ടെന്ന് ഒരു ഭയങ്കര വെളിച്ചവും കൂടെ ഭയങ്കര ശബ്ദത്തോടെ ഇടി ഇടിച്ചതും
ന്റെ ഉമ്മാ എന്ന് വിളിച്ചോണ്ട് അവൾ ബെഡിലേക്ക് ചാടി.
ഞാൻ അവളെ തലോടികൊണ്ട് എന്തിനാടി ഇങ്ങിനെ കാറുന്നെ.
അവൾ എന്നെ തലയുയർത്തി നോക്കി കൊണ്ടിരുന്നു..
എന്റെ ചിരിയും ശാന്തതയും കണ്ടു അവൾ നിനക്ക് ദേഷ്യമില്ലേ എന്നോട് സൈനു.