ഹ്മ്മ് അതാടി ഞാൻ ചിരിച്ചേ.
എന്തെ ഞാൻ പറഞ്ഞത് ശരിയല്ലേ ന്റെ സൈനു തന്നെയല്ലേ എന്നെ ഇതെല്ലാം പഠിപ്പിച്ചേ.
ഹോ അപ്പൊ എനിക്ക് മുന്പേ ഒരുത്തനുണ്ടായിരുന്നില്ല അവനൊന്നും പഠിപ്പിച്ചല്ലേ
ദേ സൈനു വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കേണ്ട. കെട്ടോ.
ഹോ.
അല്ല നീയെന്തിനാ ഇപ്പോ അവനെ കുറിച്ച് പറഞ്ഞെ.
ഒന്നുമില്ലെടി വെറുതെ..
ദേ നോക്ക് സൈനു വെറുതെ ആണെങ്കിൽ കൂടി അവനെ കുറിച്ച് പറയാൻ നിക്കല്ലേ.
എന്റെ എല്ലാം സൈനുവാ.
എന്റെ മക്കൾ എന്റെ ഈ കാണുന്ന എല്ലാം എന്റെ സൈനുവിന്റെയാ..
എനിക്ക് എന്നും എന്നും എന്റെ സൈനു എന്ന് പറഞ്ഞോണ്ട് അവൾ എന്റെ പുറത്തെല്ലാം ചുണ്ട് കൊണ്ട് അമർത്തി. പിടിച്ചു വിട്ടുകൊണ്ട് ഇരുന്നു.
എനിക്കെന്തോ അവളോട് അങ്ങിനെ പറഞ്ഞതിൽ വല്ലാത്ത സങ്കടം തോന്നി..
അവൾ അപ്പോഴും എന്റെ പുറത്ത് എല്ലാം അത് പോലെ ചെയ്തോണ്ടിരുന്നു..
നിനക്ക് വിഷമ ആയോ സലീന ഞാൻ പറഞ്ഞത്.
അതിനവൾ ഇല്ലാ എന്ന് പറഞ്ഞെങ്കിലും എനിക്കറിയാമായിരുന്നു അവൾക്കു നല്ലോണം വിഷമം ആയെന്നു..
ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു കൊണ്ട് അവളെ നോക്കിയിരുന്നു.
എന്തേ നോക്കുന്നെ.
എന്റെ പെണ്ണിനെ തന്നെ എനിക്കെന്റെ സലീനയെ കാണണം എന്ന് തോന്നി.
എന്നിട്ടെന്തിനാ ഇതുപോലെ ആവിശ്യമില്ലാത്തതൊക്കെ പറയാനല്ലേ. എന്ന് പറഞ്ഞോണ്ട് അവൾ പിണങ്ങി
അപ്പോഴും അവളുടെ മുഖത്തു സങ്കടത്തിന്റെ ഒരു ഭാവം ഞാൻ കണ്ടു.