രണ്ടാമത് ഒന്നും തന്നെ ആലോചിക്കാതെ ഞാൻ വണ്ടി ആ മതിലിനകത്തേക്ക് ഓടിച്ചു കയറ്റി.
“ഈ കാടിനകത്തെ വീട്ടിൽ അച്ഛനും അമ്മയും എങ്ങനെ എത്തി, അവർക്ക് ഇവിടെ എന്താണ് കാര്യമെന്നൊക്കെ “പല ചോദ്യങ്ങളും എന്റെ ഉള്ളിലുണ്ടായിരുന്നു എങ്കിലും അതൊന്നും ആലോചിക്കാനുള്ള സമയം എനിക്കില്ല എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു . മറിച്ചൊന്നും തന്നെ ആലോചിക്കാതെ ഞാൻ ആ വീടിനകത്തേക്ക് ഓടി കയറി.
“അച്ഛാ……….. അമ്മേ……”
ഓരോ മുറിയുടെ മുൻപിലേക്ക് ചെല്ലുമ്പോഴും രണ്ടാളെയും ഞാൻ മാറി മാറി വിളിച്ചുകൊണ്ടിരുന്നു. പക്ഷെ മറുപടി ഒന്നും ഉണ്ടായിരുന്നില്ല. ആ വലിയ വീടിന്റെ ഓരോ നിലകളിലും ഞാൻ അവരെ തേടി അലറി വിളിച്ചുകൊണ്ടു നടന്നു. ഇടക്ക് ജൂലിയെ വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടു എങ്കിലും ഉടനെ തന്നെ അത് സൈലന്റ് ആയി.ആ വീടിന്റെ മൂന്നാം നിലയിലേക്ക് കയറിയ ഞാൻ അവിടെ ഒരു മുറിയിൽ വെളിച്ചം കണ്ടതുകൊണ്ടാവാം അങ്ങോട്ടേക്ക് ഓടി.
മുറിക്കകത്തേക്ക് കയറിയ ഞാൻ ഒന്ന് പകച്ചു നിന്നുപോയി. എന്റെ കണ്ണുകൾ അതിനകത്തെ കാഴ്ചയിൽ ഞാൻ പോലുമറിയാതെ മിഴിക്കുന്നത് വ്യക്തമായിരുന്നു. അതിരുകവിഞ്ഞു ഒഴുകുന്ന പുഴപോലെ എന്റെ കണ്ണുകളിൽ നിന്നും കണ്ണ് നീര് ഒഴുകിയിറങ്ങാൻ തുടങ്ങി.എന്റെ കണ്ണുകൾ കാണുന്നതൊരു സ്വപ്നം മാത്രമായിരിക്കും എന്ന് ആ സമയത്തും മനസ്സ് പറഞ്ഞുകൊണ്ട് ഇരുന്നു.
രക്തം തളം കെട്ടി കിടക്കുന്ന തറയുടെ ഒരു മൂലക്കായി അനക്കമില്ലാതെ കിടക്കുന്ന അച്ഛനും അമ്മയും ഔസപ്പ് അച്ഛനും ഇന്നും ആ കാഴ്ച എന്റെ മനസ്സിൽ നിന്നും മായുന്നില്ല. ഒന്ന് തരിച്ചു നിന്നുപോയി എങ്കിലും ഒരു അലർച്ചയോടു കൂടെ ഞാൻ അവർക്കരികിലേക്ക് ഓടി പക്ഷെ അവർക്കരികിൽ എത്തുന്നതിനു മുൻപ് തന്നെ എന്റെ തലയുടെ പിണഭാഗത് എന്തോ ശക്തിയായി അടിച്ചു കഴിഞ്ഞിരുന്നു.
അടിയുടെ ശക്തിയിൽ താഴെ വീഴുമ്പോഴും മണ്ണിലേക്ക് ഇരച്ചു കയറുന്ന ഇരുട്ടിനു മുന്നിൽ എന്നെ നോക്കി ചിരിക്കുന്ന ആരെയൊക്കെയോ ഞാൻ കണ്ടിരുന്നു ഒപ്പം എനിക്ക് മുന്നിൽ ഉയരുന്ന ഒരു തീ ഗോളവും.