ജിബിൻ : ആ കാര്യം ഞാൻ ഏറ്റു സാർ.
ജയദേവൻ : ഓക്കേ എന്നാൽ ശെരി ഞങ്ങൾക്ക് കുറച്ചു പണി കൂടിയുണ്ട് ബാക്കി.
ജിബിൻ : ശെരി സാർ.
Call end…
തങ്ങളുടെ പദ്ധതികളെല്ലാം പ്ലാൻ ചെയ്തതുപോലെ തന്നെ നടന്നതിന്റെ സന്തോഷം ജിബിനിലും ജയദേവനിലും പ്രകടമായിരുന്നു. ഇനി എങ്ങനെ വിഷ്ണുവിന്റെ കൂട്ടുകാരെയും ബാക്കി എല്ലാവരെയും തന്റെ ഭാഗത്താക്കാം എന്നുള്ള ഒരു പ്ലാൻ കണ്ടെത്തുകയായിരുന്നു ജിബിൻ.
***************************************
ഏകദേശം ഒരു രണ്ട് മണിക്കൂർ നീണ്ട ഡ്രൈവിങ്ങിന് ശേഷമായിരിക്കണം വണ്ടി മെയിൻ റോഡിൽ നിന്നും കുറച്ചു കാടുപിടിച്ച ഒരു വഴിയിലേക്ക് കയറിയത്.
ജൂലി അയച്ചു തന്ന ലൊക്കേഷനിൽ തന്നെയാണോ പോവുന്നെ എന്ന് ഇടക്ക് ഞാൻ നോക്കുന്നുണ്ടായിരുന്നു.
വേറെ ഒന്നും കൊണ്ടല്ല ഈ വന പ്രദേശത്തേക്ക് എന്തിനാണ് അവർ വന്നതെന്ന് ആലോചിച്ചു തന്നെയായിരുന്നു അത്.
“സംഭവിക്കാൻ പാടില്ലാത്തത് എന്തോ സംഭവിച്ചിരിക്കുന്നു.”
എന്നോട് എന്റെ മനസ്സ് പറഞ്ഞുകൊണ്ട് ഇരുന്നു പക്ഷെ അതൊന്നും ചെവിക്കൊള്ളാൻ പറ്റിയ ഒരു മനസ്സികാവസ്ഥയിൽ നിന്നും എപ്പോഴേ ഞാൻ വ്യതിചലിച്ചിരുന്നു. എങ്ങനെയും അച്ഛനെയും അമ്മയെയും ഔസപ്പ് അച്ഛനെയും കണ്ടെത്തണം അത് മാത്രമായിരുന്നു ഏക ലക്ഷ്യം അതിപ്പോൾ എന്ത് പ്രതിസന്ധി നേരിടേണ്ടി വന്നാലും അതിന് തയ്യാറായി തന്നെയാണ് ഞാൻ ഇറങ്ങിയതും. യാത്രയുടെ ഇടക്ക് അഞ്ജലി വിളിച്ചപ്പോൾ എല്ലാ കാര്യങ്ങളും അവളോട് മാത്രം ഞാൻ പറയുകയും ചെയ്തു. തല്കാലം വേറെ ആരോടും പറയണ്ട എന്ന് കൂടി ഞാൻ എന്തിനാണ് അവളോട് പറഞ്ഞത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.
ആ കാട്ടുവഴിയിലൂടെ കുറച്ചു കൂടി ഉള്ളിലേക്ക് ചെന്നു കഴിഞ്ഞപ്പോൾ നെറ്റ്‌വർക്ക് കട്ട് ആയതുകൊണ്ടാവണം ലൊക്കേഷൻ സ്റ്റക്ക് ആയിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ ആ വഴിയിലൂടെ ഞാൻ വണ്ടി വീണ്ടും മുന്നോട്ട് ഓടിച്ചുകൊണ്ടിരുന്നു. കുറച്ചധികം മുന്നോട്ട് ചെന്നപ്പോൾ ഒരു കാടുപ്പിടിച്ച കെട്ടിടത്തിന്റെ മുന്നിലായി കിടക്കുന്ന അച്ഛന്റെ വണ്ടി ഞാൻ കണ്ടു.