ഒഴിഞ്ഞുമാറാൻ ശ്രമിച്ച മാർട്ടിനെ, ആന്റണി പ്രഹരിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു..
മാർട്ടിന് പഴയ ഗുണ്ടയായി വീണ്ടും രൂപാന്തരപ്പെടേണ്ടിവന്നു….
അയാൾ കഠിനമായ ഒരു സംഘട്ടനത്തിലൂടെ,
ആന്റണിയെ നിലംപരിശാക്കി. മൃതപ്രായനായ
അയാളെ ദാരുണമായി കൊലചെയ്യുകയും
ചെയ്തു..
തന്റെ കൈയിൽ വീണ്ടും രക്തക്കറ
പുരണ്ടപ്പോൾ ജീവിതത്തിലാദ്യമായി അയാൾ
പരിതപിച്ചു…. തന്നെയോർത്തല്ല,
ആ കുഞ്ഞുമാലാഖയ്ക്ക് താൻ കൊടുത്ത
വാക്കിനെപ്രതി….!
പോലീസുകാർ ആ പഴയ കെട്ടിടത്തിലേയ്ക്ക്
ഇരച്ചുകയറുന്നത് മാർട്ടിൻ അറിഞ്ഞു… പക്ഷേ
അയാൾ നിർവികാരനായിരുന്നു , നിശ്ചലനും..
കാരണം, കുറ്റം ചെയ്തവൻ ശിക്ഷ
ഏറ്റുവാങ്ങുക തന്നെവേണം എന്ന് അയാളുടെ
മനസ്സാക്ഷി മന്ത്രിച്ചിരുന്നു…
കോൺസ്റ്റബിൾ വേലപ്പൻ തന്നെയാണ്, മാർട്ടിന്റെ
കരങ്ങളിൽ വിലങ്ങണിയിച്ചത്… താൻ തന്നെയാണു കുറ്റവാളിയെന്ന മാർട്ടിന്റെ സമ്മതഭാവം, വേലപ്പനിൽ ഒരു ചെറിയ ആശ്ചര്യമുളവാക്കി….
കൈയിലണിഞ്ഞ വിലങ്ങുമായി
ജീപ്പിനരികിലേയ്ക്ക് നടക്കുമ്പോൾ, മാർട്ടിൻ
വേലപ്പനെ വിളിച്ചു…
സാറേ…
എന്താടാ…?
“എനിക്കൊരിടം വരെ പോകണമെന്നുണ്ട്…”
വേലപ്പൻ ആദ്യം വിസമ്മതിച്ചുവെങ്കിലും, സ്ഥലം
പറഞ്ഞപ്പോൾ അയാൾ ഒരർധസമ്മതം മൂളി…
അയാൾ ഡ്രൈവ് ചെയ്തിരുന്ന പോലീസുകാരന്,
അവിടേയ്ക്കു പോകാൻ നിർദ്ദേശം നൽകി…
ജീപ്പ് ചെന്നുനിന്നത് റോസ്മോളുടെ
അനാഥമന്ദിരത്തിലായിരുന്നു…
ജീപ്പിൽ നിന്നിറങ്ങിയ മാർട്ടിൻ, അകത്ത് ഫാദർ
വിൻസെന്റിന്റെ മുറിയിലേയ്ക്കു ചെന്നു…
പൊലീസുകാർ അയാളെ അനുഗമിച്ചു….
അച്ചൻ അയാളെക്കണ്ട്, ഇരിപ്പിടത്തിൽ
നിന്നും ഞെട്ടിയെഴുന്നേറ്റു… അയാളുടെ രൂപവും
കൈകളിലെ വിലങ്ങുകളും അയാളുടെ കുറ്റകൃത്യം വിളിച്ചുപറയുന്നവയായിരുന്നു…
“റോസ്മോള്….”
മാർട്ടിന്റെ ചോദ്യം അവളെപ്പറ്റിയായിരുന്നു….
അച്ചൻ മാർട്ടിന്റെയടുത്തുവന്നു… അയാളുടെ