തയ്യാർ അല്ലായിരുന്നു…….. ഭക്ഷണം കിട്ടാതെ മരിച്ചാലും കുഴപ്പമില്ല….
അപ്പോൾ ആണ് ഞാൻ ഓർത്തത് മെഡിക്കൽ കോളേജിൽ ഉച്ചക്ക് ഭക്ഷണം വിതരണം ചെയ്യുo…. നേരെ കണ്ട ബൈക്കിന് ഒക്കെ കൈ കാണിച്ചു അവിടെ എത്തി….. വണ്ടി വരാൻ കാത്തിരുന്നു…………. വണ്ടി വന്നു രണ്ടു പൊതി വാങ്ങി രണ്ടു കഴിച്ചു വയറു നിറഞ്ഞു……………
അങ്ങനെ ഭക്ഷണത്തിന്റെ വിലയും അറിഞ്ഞു……… പിന്നെ അവിടെ നിന്നും റെയിൽവേ സ്റ്റേഷൻ ലോട്ട് പോകും……. അവിടെ കിടക്കും അവിടെ ആകുമ്പോൾ ബാത്രൂം ഉണ്ട്……..
പിന്നീട് എന്റെ ജീവിതാശയലി.. മൊത്തം മാറി…… രാവിലെ അവളുടെ വീടിന്റെ മുമ്പിൽ ചെല്ലും സെക്യൂരിറ്റി കൈ കൊണ്ട് വന്നില്ല എന്ന് കാണിക്കും അവിടെ നിന്നും മെഡിക്കൽ കോളേജിലോട്ട്…..ഭക്ഷണം കഴിക്കും തിരിച്ചു അവിടെ നിന്നും റെയിൽവേ സ്റ്റേഷനലോട്ട്……. ഇതൊക്കെ തന്നെ ഇപ്പോഴത്തെ പണി………….
ഒരു മാസവും രണ്ടാഴ്ചയും കഴിഞ്ഞു……..
പയ്യെ എന്റെ ഓർമകൾ എല്ലാം മങ്ങി തുടങ്ങി………. ഞാൻ മനസ്സിലാക്കി……. ഇനി അവൾ വരില്ല………. എന്റെ ജീവിതം ഇങ്ങനെ ഒക്കെ തന്നെ…….. ആയിരിക്കും ഇനിയുള്ള കാലം…….. എവിടെ ആയാലും ജീവനോടെ ഉണ്ടല്ലോ. എന്നെങ്കിലും കാണാം എന്ന് വിശ്വസിച്ചു………
എപ്പഴോ ഇതിൽ നിന്നും രക്ഷപ്പെടണം എന്നുള്ള ചിന്ത മനസ്സിൽ തുടങ്ങി…….
വീണ്ടും.. ജോലി തേടി ഇറങ്ങി….. അവസാനം കിട്ടി അത് ഒരു ഹോട്ടലിൽ ആയിരുന്ന… ഭക്ഷണവും താമസവും ഫ്രീ മാസം 15000 രൂപ ശമ്പളം…… അവളുടെ വീടിനടുത്തു തന്നെ ആണ് ഹോട്ടൽ……
അത് എനിക്ക് ഒരു പ്രേതീക്ഷ തന്നു….. എന്റെ പതിവ് കാര്യങ്ങൾ എല്ലാം നടന്നിരുന്നു…
പക്ഷെ ഹോട്ടലിലെ ചൂടും പുകയും എന്റെ രൂപം തന്നെ മാറ്റിയിരുന്നു……. ഉടുപ്പിന് വെളിയിൽ വരുന്ന ഭാഗം മുഴുവനും കറുത്ത്….. ഉള്ളിൽ വെളുപ്പും……. മൊത്തത്തിൽ രണ്ടു പെയിന്റ് അടിച്ച പോലെ….. ബംഗാളി കളുടെ കൂടെ താമസം……..
അന്ന് ആണ് അവരെ അടുത്ത് അറിഞ്ഞത്……. അവിടെ ഒരു ബംഗാളി കൂട്ടുകാരനെയും കിട്ടി……. ബംഗാളി എന്ന് പറഞ്ഞാൽ ആന്ധ്രാ യിൽ ആണ് അവന്റെ വീട് …….. നമ്മൾ പൊതുവെ അവരെ അങ്ങനെ ആണല്ലോ വിളിക്കുന്നത്………
ആന്ധ്രാ പ്രേദേശിലെ വലിയ ഒരു ബ്രാഹ്മണ കുടുബത്തിൽ ജനിച്ചവൻ….. അച്ഛൻ മരിച്ചതോടു കൂടി അവനെയും അവന്റെ അമ്മയും ആനിയത്തിയെയും…. അച്ഛന്റെ വീട്ടുകാർ ഇറക്കിവിട്ടു…… വിദ്യാപിയാസം ഉണ്ടായിട്ടും ജോലി കിട്ടാഞ്ഞിട്ടാണ് കേരളത്തിലോട്ട് വന്നത്……..
മറ്റു ബംഗാളി കളിൽ നിന്നും അവൻ വ്യത്യസ്‌തൻ ആയിരുന്നു….. അവന്റെ അവസ്ഥായെല്ലാം അവന്റെ മുഖത്തു തന്നെ എഴുതി വെച്ചിട്ടുണ്ടായിരുന്നു….
മാസം 15000 രൂപ…. അത് മുഴുവൻ അവൻ വീട്ടിലോട്ട് അയച്ചു കൊടുക്കും….