പോകും അവൻ അത് വരെ കാറിൽ വെയിറ്റ് ചെയ്യും……..
അവൻ പ്രീതികരിക്കാത്തത് എനിക്ക് ഒരു പ്രേതീക്ഷ നൽകിയിരുന്നു……… പക്ഷെ കാലം കരുതി വെച്ചിരുന്നത് മറ്റൊന്ന് ആയിരുന്നു……….
ഒരു മാസം കൂടി കടന്നു പോയി. ഇടക്ക് ഹോസ്പിറ്റലിൽ വെച്ച് സംസാരിക്കും…… പിന്നെ ഫോണിൽ വിളിക്കും അല്ലാതെ ഒന്നും ഇല്ലായിരുന്നു……….
ഒരു ദിവസം രാത്രി അവൾ വിളിച്ചിട്ട് പറഞ്ഞു ദുബായിൽ ഉള്ള ആന്റി ടെ ഹസ്ബൻഡ് മരിച്ചു. ഞങ്ങൾ എല്ലാരും അങ്ങോട്ട് പോകുകയാണ്….. വാട്സ്ആപ്പ് ഇൽ മെസ്സേജ് അയക്കാം…. അന്നേരം എനിക്കും പ്രേതേകിച് ഒന്നും തോന്നില്ല……..
പിറ്റേന്ന് മെസ്സേജ് അയച്ചിട്ടൊന്നും റിപ്ലേ ഇല്ല…… ആദ്യമായി ഞാൻ ഓർത്ത് മരിച്ച വീട്ടിൽ അല്ലെ അത് കൊണ്ടായിരിക്കും മെസ്സേജ് അയക്കാത്തതു……..
രാത്രി ആയിട്ടും ഓൺലൈൻ ഇല്ല… എന്ത് വന്നാലും ഒരു വെട്ടം എങ്കിലും അവൾ എന്നേ വിളിക്കുന്നതാണ്……..
ഒരു ദിവസം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു… അവളുടെ ഒരു വിവരവും ഇല്ല……ഇന്നത്തേക്ക് ഒരാഴ്ച കഴിഞ്ഞു…
അപ്പോൾ ആണ് എനിക്ക് മനസ്സിലായത്….. അവർ മനഃപൂർവം ആണ് എല്ലാം കണ്ടില്ലന്നു നടിച്ചത്……. ബുദ്ധിപരമായി അവളെ ഇവിടെ നിന്നും മാറ്റി………
എന്തായാലും അവളുടെ വീട്ടിൽ ചെന്ന് അന്വേഷിക്കാം എന്ന് വെച്ച്….. ഞാൻ അവിടെ ചെന്ന്….
ഗേറ്റ് ഇൽ പുതിയ ഒരു സെക്യൂരിറ്റി ഉണ്ട്……
ഞാൻ : ചേട്ടാ ഇവിടെ ആരും ഇല്ലേ….
സെക്യൂരിറ്റി : ഇല്ല ആരെ കാണാനാ
ഞാൻ : ഇവിടെത്ത മുതലാളി നെ ഒന്ന് കാണാൻ ആയിരുന്നു….
സെക്യൂരിറ്റി : അവർ എല്ലാം ദുബായ് ഇൽ പോയിരിക്കുകയാണ്….. മുതലാളി യുടെ മകളുടെ കല്യാണം………. ആണ്….
അത് കേട്ടതും തല പൊളിയുന്നത് പോലെ തോന്നി…..
കുറച്ചു നേരം അവിടെ നിന്നു…… കരഞ്ഞില്ല. ഒരു ജന്മത്തിൽ ഉള്ള കരച്ചിൽ ഞാൻ കരഞ്ഞു തീർത്തിരുന്നു…… തിരിച്ചു മുറിയിൽ എത്തി……….
മുറിയിൽ എത്തിയപ്പോൾ ആണ്….. ശെരിക്കും ഉള്ള ഒറ്റപ്പെടൽ ഞാൻ അറിഞ്ഞത്…….അത് അന്നത്തേതിലും ഭയാനകം ആയിരുന്നു
അപ്പോഴും അയാൾ പറഞ്ഞത് ഞാൻ വിശ്വസിച്ചിരുന്നില്ല…. അവൾ സമ്മതിച്ചു കൊണ്ട് ഒരിക്കലും അത് നടക്കില്ല എന്ന് എനിക്ക് അറിയാമായിരുന്നു………..
ഫോൺ എടുത്ത് നോക്കി ഒരു വിവരവും ഇല്ല …………
ഹോസ്പിറ്റലിൽ ചെന്ന് അന്വേഷിക്കാം എന്ന് കരുതി രാവിലെ ഹോസ്പിറ്റലിൽ ചെന്ന്……..
റിസപ്ഷൻ ഇൽ ഇരിക്കുന്ന പെൺകുട്ടിയോട് ചോദിച്ചു………
ഡോക്ടർ അനുപമ പണിക്കർ ഉണ്ടോ ഇന്ന്…..
സർ മാഡം റിസൈൻ ചെയ്തല്ലോ 2 ആഴ്ച ആയി…..ഞാൻ പ്രേതീക്ഷിച്ച മറുപടി ആയിരുന്നു അത്……
ഞാൻ 5 നിലയിലെ അവളുടെ മുറിയിൽ ചെന്ന്……. അവിടെത്തെ ബോർസ്