അവൾക്ക് എന്റെ ഫാമിലിയെ പറ്റി ഒക്കെ ആണ് അറിയേണ്ടത്. അതിനെ കുറിച്ച് സംസാരിക്കുമ്പോളും ചിന്തിക്കുമ്പോളും എല്ലാം ഞാൻ വളരെ ഡെസ്പ് ആകുന്ന കൊണ്ട് ഞാൻ അതാരോടും അങ്ങനെ വലുതായി ഷെയർ ചെയ്യാറില്ല. പക്ഷെ ഇന്നാ പതിവ് തെറ്റിക്കാൻ ഞാൻ തീരുമാനിച്ചു
‘ എന്റെ ഫാമിലിയേ കുറിച്ച് എന്താ പറയുക. ഞങ്ങൾ നാല് പേരായിരുന്നു. അച്ഛൻ, അമ്മ, ചേട്ടൻ പിന്നെ ഞാൻ. നീ എന്നെ പറ്റിയും അച്ഛനെ പറ്റിയും ഒക്കെ ഉള്ള കഥകൾ കേട്ടിട്ടില്ലേ കോളേജിൽ വച്ചു. ഏറെക്കുറെ മിക്കതും ഉള്ളതാണ്. അച്ഛൻ പണ്ട് ശരിക്കും നൊട്ടോറിയാസ് ബാക്ക്ഗ്രൗണ്ട് ഉള്ള ഒരായിരുന്നു. പച്ചക്ക് പറഞ്ഞാൽ ഗുണ്ടാതലവൻ എന്നൊക്കെ പറയാം. അച്ഛനും അച്ചന്റെ ഒരു ബ്രദർ ദേവരാജൻ അങ്കിളും ആയിരുന്നു അന്ന് ഇവിടുത്തെ കിങ്‌സ്.. നമ്മൾ അന്ന് കണ്ടില്ലേ മഹാൻ.. മൂപ്പര് ആയിരുന്നു അച്ഛന്റെ റൈറ്റ് ഹാൻഡ്. ഇപ്പോളത്തെ പോലെ ഒന്നും അല്ല പുള്ളി പണ്ട് വൻ ടെറർ ആയിരുന്നു എന്നാണ് കേട്ടിട്ടുള്ളെ.. ഇവരുടെ ഈ സെറ്റപ്പ് ഒക്കെ മയപ്പെടുന്നത് അച്ഛൻ കല്യാണം കഴിച്ചു ഫാമിലി ആയപ്പോൾ ആണ്. ആ സമയം അച്ഛൻ എല്ലാം റിയൽ എസ്റ്റേറ്റ് ബാർ അങ്ങനെ പല പരിപാടികളും നോക്കാൻ തുടങ്ങി. ഞാൻ ഒക്കെ ഉണ്ടായപ്പോ ഇവർ ബിസിനസ് നല്ലപോലെ പച്ച പിടിച്ചിരുന്നു. പക്ഷെ ഈ പറഞ്ഞ ഗുണ്ടായിസം സെറ്റപ്പ് ഒക്കെ മറവിൽ ഉണ്ടായിരുന്നു.. പോകെ പോകെ അത് കുറഞ്ഞു വന്നെങ്കിലും ഇവർക്ക് ഇതൊന്നും ഒറ്റയടിക്ക് ഉപേക്ഷിച്ചു വരാൻ പറ്റില്ല എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു..’
അർജുൻ പറയുന്നത് ഇഷാനി ശ്രദ്ധയോടെ കേട്ടിരുന്നു
‘ചേട്ടൻ എന്നെക്കാൾ മൂന്ന് വയസ്സ് മൂപ്പുണ്ട്. അനിരുദ്ധ് – അനി എന്ന് വിളിക്കും. ഞങ്ങൾ രണ്ട് പേരും അമ്മയുടെ മക്കൾ ആയിരുന്നു. അപ്പനോട് അത്ര വലിയ അറ്റാച്ച്മെന്റ് ഒന്നും ഇല്ലായിരുന്നു. അച്ഛൻ ആണേലും ഞങ്ങളുടെ കാര്യത്തിൽ അങ്ങനെ അഭിപ്രായം പറയാനോ നിയന്ത്രിക്കാനോ ഒന്നും വരാറില്ല. അമ്മയുടെ കയ്യിൽ ആയിരുന്നു ഫുൾ നിയന്ത്രണം ഞങ്ങളുടെ. അച്ഛൻ ആദ്യമായി ഒരു കാര്യത്തിൽ എന്നോട് തടസ്സം പറയുന്നത് ഞാൻ സ്റ്റേറ്റ്സ് ൽ പോകുന്ന കാര്യം വന്നപ്പോൾ ആണ്. എനിക്ക് അവിടെ ലൈഫ് സ്പെൻഡ് ചെയ്യാൻ ആണ് ഇഷ്ടം എന്നൊക്കെ അറിഞ്ഞപ്പോ പുള്ളി ചെറുതായ് ഒന്ന് എതിർത്തു. പക്ഷേ ആ കാര്യത്തിൽ ഞാൻ തന്നെ ജയിച്ചു. എന്നെ പോലെ ആരുന്നില്ല അനി. അവൻ അച്ഛൻ പറയുന്ന കേട്ട് ഇവിടെ തന്നെ നിന്ന് കമ്പിനി എല്ലാം നോക്കി.. ഞാൻ പുറത്ത് പഠിക്കാൻ പോയി ജോബും അവിടെ തന്നെ സെറ്റായി.. ഇവിടെ വരെ ഞങ്ങളുടെ എല്ലാം ലൈഫ് സ്മൂത്ത് ആയാണ് പൊക്കൊണ്ടിരുന്നത്…’