അത് കേട്ടതും ഇഷാനിക്ക് ഭൂമി പിളർന്നു താഴേക്ക് പോയിരുന്നു എങ്കിൽ എന്ന് തോന്നി പോയി. കാരണം അവൻ അത് പറഞ്ഞപ്പോൾ തന്നെ അവൾക്ക് സ്വപ്നത്തിന്റെ ഓർമ കിട്ടിയിരുന്നു. ഈശ്വരാ അതെങ്ങാനും ഇവൻ കേട്ടോ..? എങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല..
‘ഞാൻ… ഞാൻ.. സ്വപ്നം ഒന്നും കണ്ടില്ല..’
അവൾ വിക്കി പറഞ്ഞു
‘ഓർമ ഇല്ലെങ്കിൽ സ്വപ്നത്തിൽ പറഞ്ഞ ചില ഡയലോഗ് ഒക്കെ ഞാൻ പറഞ്ഞു തരാം. അപ്പോൾ ഓർമ വരുമോ എന്ന് നോക്കാമല്ലോ..’
അത് കേട്ടതും ഇഷാനിക്ക് നാണക്കേട് കൊണ്ട് തുണിയില്ലാതെ അവന്റെ മുന്നിൽ നിക്കുന്ന പോലെ തോന്നി.
‘അയ്യേ പോ..’
ഇഷാനി അവന്റെ വായ പൊത്തി കൊണ്ട് പറഞ്ഞു
‘കണ്ടോ അപ്പോൾ നിനക്ക് ഓർമ ഉണ്ട്. അപ്പോൾ പറ ആരാണ് കെട്ടിപ്പിടിച്ചത്..?
‘ഞാൻ….’
അവൾ എന്നെ നോക്കാതെ കുറ്റം സമ്മതിക്കുന്ന പോലെ പറഞ്ഞു
‘ഞാൻ അല്ലല്ലോ തുടക്കം ഇട്ടത്..?
ഞാൻ വീണ്ടും ചോദിച്ചു
‘അല്ല..’
‘അത്രയും കേട്ടാൽ മതി..’
ഞാൻ പറഞ്ഞു
‘ഞാൻ ആണെന്ന് സമ്മതിച്ചല്ലോ.. ഇനി മാറ്..’
അവൾ പറഞ്ഞു
‘കുറച്ചു നേരം കൂടി ഇങ്ങനെ കിടക്കാം.. നല്ല തണുപ്പ് ആണ് ഇന്ന്.. ഇങ്ങനെ കിടക്കാൻ നല്ല ചുഗം..’
ഞാൻ അവളെ ഒന്ന് കൂടി കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു
‘ഫ… മാറെടാ തെണ്ടി.. എനിക്ക് ബാത്‌റൂമിൽ പോണം..’
അവൾ ഒരു അടവ് ഇറക്കി നോക്കി
‘ഒരു പത്തു മിനിറ്റ് കഴിഞ്ഞു പൊക്കോ.. ഇത്രയും നേരം നീ അല്ലേ കെട്ടിപ്പിടിച്ചത്.. ഇപ്പോൾ ഞാൻ ഒന്ന് കെട്ടിപ്പിടിക്കട്ടെ..’
‘ നീ ഇങ്ങനെ ഒക്കെ എന്നോട് കാണിക്കും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല.. എന്റെ ഭാഗത്തു മിസ്റ്റേക്ക് ഉണ്ട്. ഞാൻ ഉറക്കത്തിൽ ആയിരുന്നു. പക്ഷെ നീ ഇപ്പോൾ കാണിക്കുന്നത് എന്റെ അനുവാദം ഇല്ലാതെ ആണ്. അത് ശരിയാണോ അർജുൻ…?
‘ രണ്ട് പേര് കെട്ടിപ്പിടക്കുന്നത് അത്ര മോശം കാര്യം ആണോ..? നമ്മൾ മുമ്പും ഹഗ് ചെയ്തിട്ടില്ലേ..? അപ്പോളൊന്നും ഈ പ്രശ്നം ഇല്ലാരുന്നല്ലോ..? അതും അന്ന് ബർത്ത്ഡേയുടെ അന്ന് എന്നോട് അനുവാദം ചോദിക്കാതെ അല്ലേ നീ എന്നെ കെട്ടിപ്പിടിച്ചു ഇരുന്നത്.. ഞാൻ അന്ന് ഇത് പോലെ നിന്നോട് തിരിച്ചു ചോദിച്ചിരുന്നു എങ്കിലോ..?
‘എടാ അന്ന് ഞാൻ വിഷമത്തിൽ അങ്ങനെ ചെയ്ത പോലെ ആണോ ഇത്…? അഥവാ നിനക്ക് അത് കംഫർട്ടബിൾ അല്ലായിരുന്നു എങ്കിൽ നീ പറയണം ആയിരുന്നു. ഞാൻ മാറിയേനെ. ഇപ്പോൾ എനിക്ക് കംഫർട്ടബിൾ അല്ല. ‘
‘നിനക്ക് എന്ത് ചെയ്താലും ന്യായം ഉണ്ടല്ലോ. ഉറക്കത്തിൽ ആയിരുന്നു, വിഷമത്തിൽ ആയിരുന്നു.. ഞാൻ ചെയ്യുന്നത് ഒക്കെ പ്രെവേർട്ടും അല്ലേ..?
‘ഇപ്പോളും ഞാൻ നീ തമാശ ചെയ്യുന്നത് ആയെ കരുതിയിട്ടുള്ളു. നീ മോശം ഇന്റെൻഷൻ ആണെന്ന് എനിക്ക് തോന്നിയിരുന്നു എങ്കിൽ ഞാൻ ഇങ്ങനെ ഒന്നും ആയിരിക്കില്ലല്ലോ നിന്നോട് പെരുമാറുന്നത്..?
അവൾ ചോദിച്ചു