റോക്കി 5 [സാത്യകി]

Posted by

ഇത്തവണ അച്ഛന്റെ ചോദ്യം കുറച്ചു കൂടി ശക്തമായിരുന്നു. അതിൽ പതറാതെ ഞാൻ മറുപടി കൊടുത്തു

 

‘ഇല്ല. വീ ആർ ജസ്റ്റ്‌ ഫ്രണ്ട്സ്..’

 

‘ഞാൻ കരുതിയത് നമ്മുടെ വീട്ടിൽ ഏറ്റവും നന്നായി നുണ പറയുന്ന ആൾ ഞാൻ ആണെന്നാണ്. നീ മെച്ചപ്പെട്ടു വരുന്നുണ്ട്..’

അച്ഛൻ എന്നെ ആക്കി സംസാരിച്ചു. എനിക്ക് അവളോട് ഫീലിംഗ്സ് ഉള്ളത് അച്ഛന് എങ്ങനെ അറിയാം. മഹാൻ വല്ലതും ഇനി പറഞ്ഞു കൊടുത്തിട്ടുണ്ടോ..?

 

‘ സ്വന്തം മോനെ വിശ്വാസം ഇല്ലേ..? ഞങ്ങൾ തമ്മിൽ ഒന്നുമില്ല. അല്ലേൽ അവളോട് ചോദിച്ചു നോക്ക്..’

 

‘നിങ്ങൾ തമ്മിൽ ഒന്നും ഇല്ലായിരിക്കും. പക്ഷെ നിന്റെ ഉള്ളിൽ എന്തോ ഉണ്ട്….’

എങ്ങനെയോ അച്ഛന് എന്റെ ഉള്ളിലിരുപ്പ് മാനസിലായിരിക്കുന്നു

 

‘പിന്നെ…’

ഞാൻ അത് നിസാരമായി തള്ളി കളയുന്ന പോലെ പറഞ്ഞു

 

‘ഞാൻ നിന്നെ ഇന്നും ഇന്നലെയും അല്ലല്ലോ കാണാൻ തുടങ്ങിയത്. നിനക്ക് എന്നോട് സമ്മതിക്കാൻ മടിയാണെങ്കിൽ വേണ്ട. ഞാൻ ഈ കാര്യത്തിൽ നിന്നെ നിയന്ത്രിക്കാൻ ഒന്നും വരില്ല..’

 

‘അച്ഛൻ കരുതുന്ന പോലെ അല്ല.. എനിക്ക് ഒരിഷ്ടം അവളോട് ഉണ്ടായിരുന്നു. അത് പക്ഷെ വർക്ക്‌ ആകില്ല. സൊ ഞാൻ അത് വിട്ടു. ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു ബന്ധം ഇല്ല..’

ഞാൻ സത്യം തുറന്നു പറഞ്ഞു

 

 

‘ആ കുട്ടിക്ക് താല്പര്യം ഉണ്ടോ..?

അച്ഛൻ ചോദിച്ചു

 

‘അവൾ എന്നെ ഒരു ഫ്രണ്ട് ആയി മാത്രേ കണ്ടിട്ടുള്ളു..’

 

‘നിനക്ക് സമ്മതം ആണേൽ ഞാൻ അവരുടെ വീട്ടിൽ പോയി സംസാരിക്കാം..’

 

‘ഓ അത് ഒന്നും വേണ്ട. ഇപ്പോൾ പോകുന്ന പോലെ തന്നെ പോണത് ആണ് നല്ലത്..’

ഞാൻ പറഞ്ഞു

 

‘അതിന്റെ മുടി ബാക്കി എവിടെ…?

അച്ഛൻ ചിരിച്ചു കൊണ്ട് ചോദിച്ചു. അവളുടെ ഹെയർ സ്റ്റൈൽ ഉദ്ദേശിച്ചാണ് അച്ഛൻ അങ്ങനെ തമാശ പൊട്ടിച്ചത്. ഇഷാനി ഈ സമയം അടുക്കളയിൽ ആയിരുന്നു. പെട്ടന്ന് പായസം ഉണ്ടാക്കാം എന്ന് പറഞ്ഞു ഇഷാനി അടുക്കളയിൽ പോയെങ്കിലും പായസം ഉണ്ടാക്കാൻ അത്യാവശ്യം സമയം വേണമായിരുന്നു. അച്ഛൻ മെല്ലെ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു. അവളോട് തനിയെ സംസാരിക്കാൻ ആണ് അച്ഛൻ പോയതെന്ന് മനസിലായത് കൊണ്ട് ഞാൻ അവിടേക്ക് ചെന്നില്ല

 

‘റെഡി ആകാറായോ..?

അടുക്കളയിലേക്ക് കയറി അച്ഛൻ ചോദിച്ചു

 

‘ദേ ഇപ്പോൾ റെഡി ആകും. ഒരു ഫൈവ് മിനിറ്റ്..’

ഇഷാനി ധൃതിയിൽ താൻ ചെയ്യുന്ന പണികൾ ചെയ്തു

 

‘ധൃതി പിടിക്കേണ്ട. പതുക്കെ മതി.. ഇന്നെന്താ പായസം…? എന്തെങ്കിലും വിശേഷം ഉണ്ടോ..?

അച്ഛൻ ചോദിച്ചു

 

‘വെറുതെ…’

അവൾ മുഖത്തൊരു ചിരി പടർത്തി കൊണ്ട് പറഞ്ഞു

 

‘മോൾടെ പേര് എന്നോട് പറഞ്ഞില്ല..’

Leave a Reply

Your email address will not be published. Required fields are marked *