സാധാരണ അവൾ രാവിലെ ഒക്കെ ബുക്ക് എടുത്തു വച്ചു പഠിത്തം ആണ്. ഇന്നാണേൽ നേരം വെളുത്തപ്പോൾ തൊട്ട് എന്റെ പുറകെ ആണ്. ഹോസ്പിറ്റലിൽ പോയിട്ട് വന്നിട്ടും എന്റെ കൂടെ തന്നെ
‘എനിക്ക് സൗകര്യം ഉള്ളപ്പോൾ ഞാൻ പഠിച്ചോളാം.. ഇയാൾ ആദ്യം വല്ലപ്പോഴും ബുക്ക് തുറന്നു നോക്ക്..’
അവൾ കെറുവിച്ചു കൊണ്ട് പറഞ്ഞു
‘നീ വീട്ടിൽ ആണേൽ സദാ സമയം ബുക്കിൽ ആയിരിക്കുമല്ലോ.. ബോറടിക്കില്ലേ നിനക്ക്..? ഇവിടെ എന്റെ കൂടെ ആയതു കൊണ്ട് മോൾ കുറച്ചു ദിവസം എന്റർടൈൻമെന്റ് എന്താണെന്ന് അറിഞ്ഞു..’
ഞാൻ അവസാനത്തെ ഡ്രസ്സും പിഴിഞ്ഞ് കൊണ്ട് പറഞ്ഞു..
‘പിന്നെ നീ വലിയ ജിം ക്യാരി അല്ലെ എന്ന് വച്ചാൽ.. പോടാ…’
അവൾ പുച്ഛത്തോടെ പറഞ്ഞു
ഡ്രസ്സ് എല്ലാം അലക്കി കഴിഞ്ഞപ്പോൾ ഞാൻ വിയർത്തു കുളിച്ചു. ഒടുക്കത്തെ വെയിൽ ആണ്. ഇട്ടിരുന്ന ബനിയൻ വിയർത്തു കുളിച്ചു നനഞ്ഞു ഒട്ടി. ഇനി ഇതിട്ടോണ്ട് നടന്നാൽ ഇവൾക്ക് വല്ല അറപ്പും തോന്നുമോ എന്ന് കരുതി ഞാൻ ബനിയൻ തല വഴി വലിച്ചൂരി വെള്ളത്തിൽ മുക്കി കുത്തിപ്പിഴിഞ്ഞു സോപ്പ് തേയ്ക്കാൻ തുടങ്ങി
അർജുൻ അപ്രതീക്ഷിതമായി ഡ്രസ്സ് ഊരിയത് ഇഷാനിക്ക് ഭയങ്കര ഷോക്കായി.. അവൾ ആദ്യമായാണ് അർജുനെ ഇങ്ങനെ കാണുന്നത്. അവൾ ആകെ വല്ലാണ്ടായത് അലക്കുന്നതിന് ഇടയിൽ അർജുൻ ശ്രദ്ധിച്ചില്ല. ഇഷാനിക്ക് കണ്ണുകളെ എങ്ങോട്ട് നയിക്കണം എന്ന് നിശ്ചയം ഇല്ലാതായി. അവനെ നോക്കിയാൽ ആരെങ്കിലും എന്തെങ്കിലും കരുതില്ലേ..? പക്ഷെ അതിനിപ്പോ താനും അവനും മാത്രമെല്ലെ ഇവിടുള്ളു. ഇനി അവൻ എന്തെങ്കിലും ചിന്തിക്കുമോ..? ഹേയ് ബനിയൻ ഊരുന്നത് അവനെ സംബന്ധിച്ച് നോർമൽ ആയിരിക്കും. അതാണ് താൻ ഉണ്ടെന്നത് മൈൻഡ് പോലും ആക്കാതെ അവനത് ചെയ്തത്. പക്ഷെ ആ നിസാര കാര്യം എന്താണ് തനിക്ക് മാത്രം വലിയ കാര്യം ആകുന്നത്…?
ഇഷാനി കണ്ണുകൾ വയലിലേക്ക് പറിച്ചു നട്ടു. പക്ഷെ അവൾക്ക് നിയന്ത്രിക്കാൻ കഴിയാതെ കണ്ണുകൾ വീണ്ടും അവനിലേക്ക് തന്നെ ചെന്നു കൊണ്ടിരുന്നു..നല്ല ഒതുങ്ങിയ ശരീരം ആണ് അവന്റെ.. പക്ഷെ വലുപ്പം തോന്നിക്കും.. വലിയ ജിം ബോഡി എന്നും പറയാൻ പറ്റില്ല എന്നാലോട്ട് ഫിറ്റുമാണ്. കൈകൾ മുട്ടിനു മേലേയ്ക്ക് വണ്ണം ഉണ്ട്. ഇന്നലെ അവനെ കളിയാക്കി എങ്കിലും നല്ല മസിൽ ഉണ്ട് അവനു. ഡ്രസ്സ് പിഴിയുമ്പോൾ ഒക്കെ കൈകളിൽ മസിൽ തെളിഞ്ഞു വരുന്നു..
അവന്റെ ഏറ്റവും അട്ട്രാക്ഷൻ ഇടുപ്പ് മുതൽ കക്ഷം വരെയുള്ള ഭാഗത്തെ ഷേപ്പ് ആണ്. ഒരു പാനീസ് വിളക്ക് പോലെ ആകൃതിയുള്ള ശരീരം. അതിന് വിങ്സ് എന്നാണ് പറയുന്നത് എന്ന് ഇഷാനിക്ക് അറിയില്ല.. എങ്കിലും ആ ഭാഗം അവൾക്ക് വല്ലാത്തൊരു രോമാഞ്ചം സമ്മാനിച്ചു.. കക്ഷങ്ങൾ ശരിക്കും കാണാൻ കഴിയുന്നില്ല എങ്കിലും കുറ്റി രോമങ്ങളുടെ ഒരു കറുപ്പ് അവിടെ ഉണ്ടെന്ന് അവൾക്ക് മനസിലായി..