‘ദേ ഈ ഉറയിൽ ആണ്..’
ഞാൻ പെട്ടന്ന് തന്നെ സിപ് തുറന്നു മാല പുറത്തെടുത്തു.. മുറിയിൽ ഇഷാനിയുടെ ഡ്രസ്സോ വല്ലോം ഉണ്ടേൽ കൃഷ്ണ കാണുമോ എന്നെനിക്ക് പേടി ഉണ്ടായിരുന്നു. ഇഷാനി പക്ഷെ ഒന്നും വലിച്ചു വാരി ഇടാത്തത് കൊണ്ട് അങ്ങനെ ഒറ്റനോട്ടത്തിൽ കൃഷ്ണയ്ക്ക് ശ്രദ്ധിക്കാൻ പാകത്തിൽ ഒന്നും ഇല്ലായിരുന്നു.. അവളുടെ വൃത്തി കാരണം ഞാൻ രക്ഷപെട്ടു..
‘എടുത്തു ഇട്.. അല്ലേൽ എനിക്ക് തിരിച്ചു തന്നേര്..’
കൃഷ്ണ കുറച്ചു ശുണ്ഠിയോടെ പറഞ്ഞു.. ഞാൻ അവളുടെ കയ്യിൽ നിന്നും മാല വാങ്ങി കഴുത്തിൽ ഇട്ടു..
‘ഞാൻ ആർക്കും കൊടുക്കാതെ വച്ചിരുന്ന മാലയാ.. അതിനി നിന്റെ കഴുത്തിൽ കണ്ടില്ലേൽ മവനെ..’
കൃഷ്ണ കഴുത്തിൽ ഇട്ടിരുന്ന എന്റെ മാലയിൽ തൊട്ട് എന്റെ നെഞ്ചിൽ തടവി പറഞ്ഞു.. ഞാൻ ചിരിച്ചു കൊണ്ട് മുറിക്ക് പുറത്തിറങ്ങി.. എങ്ങനെ ആണ് ഇവളോട് ഒന്ന് പോകാൻ പറയുന്നത്.. ഞാനിപ്പോ നിൽക്കുന്നത് തീക്കനലിന്റെ മേലെയാണ്..
‘പിന്നെ ട്രിപ്പ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു..?
ഞാൻ അറിയാൻ ഉള്ള ആഗ്രഹം കൊണ്ടൊന്നുമല്ല വെറുതെ ചോദിച്ചു
‘അതൊക്കെ അടിപൊളി ആയിരുന്നു. പറയാൻ കുറെ ഉണ്ട്.. പിന്നെ വിശദമായി പറയാം.. നിനക്ക് പോകാൻ ടൈം ആയോ..?
അവൾ ചോദിച്ചു
‘ആഹ്.. ലാപ്പിൽ ചെറിയ വർക്ക് ഉണ്ട്.. അത് കഴിഞ്ഞു ഞാൻ ഇറങ്ങും..’
ഞാൻ പറഞ്ഞു
‘എന്നാൽ നീ ഫ്രീ ആകുമ്പോൾ എന്നെ വിളിക്ക്.. ഞാൻ ഫുൾ ഫ്രീ ആണ്..’
അവൾ കൈ വീശി പോകാനായി വാതിൽക്കലേക്ക് നീങ്ങി
‘ഓക്കേ.. വിളിക്കാം..’
ഞാൻ പറഞ്ഞു
‘ബൈ.. റ്റാറ്റാ…’
കൃഷ്ണ കൈ വീശി എന്റെ അരികിലേക്ക് വന്നു. എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുന്നെന്നു മുന്നേ എന്റെ മുഖം രണ്ട് കൈ കൊണ്ടും പിടിച്ചു അവളോട് അടുപ്പിച്ചു ആഞ്ഞൊരു ഉമ്മ തന്നു. ഇത്രയും ദിവസം അടക്കി വച്ച സ്നേഹം എല്ലാം അതിൽ ഉണ്ടായിരുന്നു. പക്ഷെ എനിക്ക് അതൊരു മുള്ള് എന്റെ ത്വക്കിൽ ആഴ്ന്ന് ഇറങ്ങുന്നത് പോലെയാണ് തോന്നിയത്.. ഇഷാനി ഇത് ശ്രദ്ധിച്ചിട്ടുണ്ടേൽ എല്ലാം കഴിഞ്ഞു..
‘ബാക്കി പിന്നെ…’
കൃഷ്ണ ചിറിയിൽ നാവോടിച്ചു കൊണ്ട് കാമത്തോടെ പറഞ്ഞു.. ഞാൻ വളരെ പ്രയാസപ്പെട്ടു മുഖത്തൊരു ചിരി വച്ചു. അവൾ പോകുന്നത് ഒരു ശില കണക്കെ ഞാൻ നോക്കി നിന്നു. അവൾ പോയി എന്നുറപ്പായപ്പോ ഞാൻ വാതിൽ അടച്ചു തിരിഞ്ഞു നിന്നു.
കൃഷ്ണ ഉമ്മ വച്ചത് ഇഷാനി കണ്ടു കാണുമോ..? അവൾ പറഞ്ഞത് ഇഷാനി കെട്ടിട്ടുണ്ടാകുമോ..? അടുക്കളയിലേക്ക് കയറാൻ ഞാൻ ഭയന്നു.. മന്ത്രചരട് കടന്നു പോകാൻ ഭയപ്പെടുന്ന ഭൂതത്തെ പോലെ അടുക്കളയിലേക്ക് കയറാൻ ഭയന്നു നിന്നു.. അവിടെ കയറി ഇഷാനിയെ നോക്കി എങ്ങനെ പ്രതികരിക്കണം എന്ന് ഓർത്തു എനിക്ക് വട്ട് പിടിച്ചു. അവൾ എല്ലാം അറിഞ്ഞിട്ട് ഉണ്ടെങ്കിൽ ഒരു ചിരിയോടെ എനിക്ക് ഒരിക്കലും അവൾക്ക് അരികിൽ പോകാൻ സാധിക്കില്ല. അവൾ എല്ലാം മനസിലാക്കിയോ ഇല്ലയോ..? ഞാൻ അതോർത്തു അവിടെ നിന്ന് നീറി..