ഞാൻ മിണ്ടിയില്ല
‘ പിന്നെയും മിണ്ടാതെ ഇരിക്കാൻ പോവാണോ..?
ഞാൻ അതിനും മറുപടി കൊടുത്തില്ല
‘ എനിക്ക് ഇഷ്ടം ഇല്ലാത്ത ഒരേയൊരു കാര്യമാ എന്നോട് മിണ്ടാതെ ഇരിക്കുന്നത്..’
അവൾ പറഞ്ഞു
ഞാൻ അതിനും മറുത്തൊന്നും പറയാതെ ആയപ്പോൾ അവൾ ദേഷ്യത്തോടെ എന്റെ അടുത്തേക്ക് നീങ്ങി വന്നു എന്റെ കഴുത്തിലൂടെ കയ്യിട്ടു കെട്ടിപിടിച്ചു.. അവളുടെ ദേഷ്യം പതിയെ ചിരിയായി മാറി വരുന്നത് ഞാൻ കണ്ടു..
‘പിണക്കം മാറ്റാനൊക്കെ എനിക്ക് അറിയാം.. കാണണോ..?
അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു
‘ഒരു നൂറ് ഉമ്മ തന്നാൽ പിണക്കം മാറുമോ…?
ഞാൻ ഒന്നും പറയാതെ ഇരുന്നപ്പോ അവൾ മുഖം എന്നിലേക്ക് അടുപ്പിച്ചു മെല്ലെ എന്റെ ചുണ്ടിൽ മുത്തി. രണ്ടാമതും മൂന്നാമതും മുത്തി.. പിന്നെയും പിന്നെയും അവൾ തുടരെ എന്നെ ചുംബിച്ചു. ചുംബനത്തിന്റെ ഒരു ശബ്ദം മാത്രം താളം പോലെ കൃത്യമായി ആവർത്തിച്ചു കൊണ്ടിരുന്നു.. അവൾ മനസ്സിൽ ശരിക്കും എണ്ണം വച്ചാണോ ഉമ്മ വയ്ക്കുന്നത് എന്ന് ഞാൻ ഓർത്തു.. എനിക്ക് എന്തായാലും എണ്ണാൻ പറ്റുന്നില്ല.. അത് കൊണ്ട് തന്നെ എത്രാമത്തെ ആണെന്ന് അറിയാത്ത ഒരുമ്മയിൽ എന്റെ ബലം പിടുത്തം അയഞ്ഞു.. ഞാൻ മെല്ലെ ഒന്ന് ചിരിച്ചു.. അതവൾ ശ്രദ്ധിക്കുകയും ചെയ്തു..
‘ഹേയ്… ചിരിച്ചു.. ചിരിച്ചു.. അപ്പോൾ പിണക്കം ഇല്ല..’
അവൾ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു
ചിരിച്ചു പോയത് കൊണ്ട് ഇനി മസിൽ പിടിച്ചിട്ട് കാര്യം ഇല്ല എന്ന് എനിക്ക് അറിയാം. എന്തായാലും അയഞ്ഞു കൊടുത്തേക്കാം എന്ന് കരുതി ഞാൻ പിന്നെയും ഒരു ചിരി പാസ്സാക്കി..
‘ഹോ.. എന്റെ പൊന്നോ.. അവസാനം ഒന്ന് തെളിഞ്ഞു കണ്ടല്ലോ ഈ മുഖം..’
അവൾ പറഞ്ഞു
‘വാ.. താഴെ പോകാം…’
ഞാൻ മെല്ലെ ചിമ്മിനിയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു
‘അവിടെ ഇരിക്ക്.. കുറച്ചു കഴിഞ്ഞു പോകാം..’
അവളും എന്റെ ഒപ്പം കയറി ഇരുന്നിട്ട് എന്റെ മടിയിലേക്ക് തല വച്ചു കിടന്നു. മടിയിൽ കിടന്നു അവൾ കൊഞ്ചലോടെ സംസാരിച്ചു. സ്നേഹം കൂടുമ്പോ ചിലപ്പോ അവളുടെ സംസാരത്തിൽ ഒരു കൊഞ്ചൽ വരാറുണ്ട്.. പക്ഷെ എന്റെ മറുപടികളിൽ എന്തോ ഒരു സംതൃപ്തി കുറവ് അവൾക്ക് അനുഭവപ്പെട്ടു. ഞാൻ പൂർണമായും മുന്നത്തെ പിണക്കത്തിൽ നിന്നും ഊരി വന്നിട്ടില്ല എന്ന് അവൾക്ക് മനസിലായി
‘ഇപ്പോളും എന്നോട് പിണക്കം ഉണ്ടല്ലേ..?.
അവൾ ചോദിച്ചു
‘ഇല്ല.. പിണക്കം ഉണ്ടേൽ ഞാൻ മിണ്ടുമോ..?
ഞാൻ തിരിച്ചു ചോദിച്ചു
‘മിണ്ടുന്നുണ്ട്.. പക്ഷെ എന്തെങ്കിലും ചോദിച്ചാൽ മാത്രം. അതും ഭയങ്കര ഡിസ്റ്റൻസ് ഇട്ട്..’