‘ ആര്…?
ഞാൻ ആകാംക്ഷയോടെ ചോദിച്ചു..
‘നമ്മുടെ അജയും ഷാഹിനയും..’
അവൾ രഹസ്യം എന്റെ ചെവിയോട് ചേർന്നു നിന്ന് പറഞ്ഞു.
‘പോടീ…..’
ഞാൻ വിശ്വാസം വരാത്ത രീതിയിൽ പറഞ്ഞു. അവര് തമ്മിൽ ഡിങ്കോൾഫി ഉള്ളത് എനിക്ക് അറിയാമെന്നു ഞാൻ മുഖത്ത് വരുത്തിയില്ല..
‘സത്യം ആട.. ക്രിസ്തുമസ് സെലിബ്രേഷന്റെ അന്നായിരുന്നു.. എന്നെ പക്ഷെ അവര് കണ്ടില്ല.. ഞാൻ പെട്ടന്ന് അവിടുന്ന് മാറി..’
‘എന്നാലും അവൻ…’
ഞാൻ ആദ്യമായ് അറിയുന്ന കാര്യം പോലെ മുഖം വച്ചു
‘നീ ഇത് അവനോട് പോയി പറയല്ലേ…’
അവൾ എന്നോട് പറഞ്ഞു
‘ഹേയ് ഇല്ല..’
ഞാൻ പറഞ്ഞു
‘ഇപ്പൊ വിഷമം ഒക്കെ പോയോ നിന്റെ..’
അവൾ എന്റെ കവിളിൽ തൊട്ട് കൊണ്ട് ചോദിച്ചു
‘കുറച്ചു…’
ഞാൻ പറഞ്ഞു
‘നല്ല പേടി തട്ടി അല്ലേ..? ഞാൻ കയ്യിൽ തൊട്ടപ്പോ കയ്യൊക്കെ എന്തോ വിറ ആയിരുന്നു..’
അവൾ എന്നെ കളിയാക്കി പറഞ്ഞു
‘ഉയ്യോ ഉമ്മ വച്ചപ്പോ എനിക്ക് ഭയങ്കര ടെൻഷൻ ആയിരുന്നു..’
ഞാൻ പറഞ്ഞു
‘കൈ പേടിച്ചാണോ..? എന്നാൽ ഇനി മുതൽ നമുക്ക് കൈ കെട്ടി വയ്ക്കാം ഉമ്മ വക്കുമ്പോ..’
അവൾ ഷോൾ എടുത്തു എന്റെ കയ്യിൽ വെറുതെ ഒരു കുരുക്കിട്ട് കൊണ്ട് പറഞ്ഞു
‘പോടീ.. ‘
ഞാൻ അവളുടെ കയ്യിൽ മെല്ലെ ഇടിച്ചു കൊണ്ട് പറഞ്ഞു
‘അല്ലേൽ കുഴപ്പമില്ല.. എന്നോട് ചോദിച്ചിട്ട് ചെയ്താ മതി…’
ഇഷാനി ചിരി ഒളിപ്പിച്ചു കൊണ്ട് പറഞ്ഞു
‘മ്മ്.. മ്മ്..’
അർജുൻ തലയാട്ടി.. താൻ നമ്പർ ഇടുകയാണെന്ന് അവന് മനസിലെയെന്ന് തോന്നുന്നു..
‘എന്താ ഒരു മ്മ്.. മ്മ്…?
ഇഷാനി ചോദിച്ചു
‘ഒന്നുമില്ല.. വാ താഴോട്ട് പോകാം..’
അർജുൻ വിഷയം മാറ്റാൻ ഒരു ശ്രമം നടത്തി.
‘ഇവിടെ ഇരിക്ക്.. എന്താ ഞാൻ പറഞ്ഞത് വിശ്വാസം ഇല്ലേ..?
ഇഷാനി ചോദിച്ചു
‘ഈ കാര്യത്തിൽ ഇല്ല..’
‘അതെന്താ…?
‘നിന്റെ നമ്പർ ഒക്കെ കയ്യിൽ വച്ചാൽ മതി..’
അവൻ ഒരു ചെറു ചിരിയോടെ പറഞ്ഞു
‘ഞാൻ നമ്പർ ഇരിക്കിയതല്ല.. ശരിക്കും പറഞ്ഞതാ..’
അവൻ സത്യം മനസിലാക്കി എങ്കിലും അവൾ വിട്ടു കൊടുത്തില്ല..
‘ഓ ആയിക്കോട്ടെ..’
അവൻ പറഞ്ഞു
‘എന്താ ഒരു ആയിക്കോട്ടെ….? ചോദിക്കണ്ട പോലെ ചോദിച്ചാൽ കിട്ടണ്ടതൊക്കെ കിട്ടും..’
ഇഷാനി ഒരു അർഥം വച്ച പോലെ പറഞ്ഞു
‘ചോദിക്കുന്നില്ല.. അപ്പോൾ പിന്നെ പ്രശ്നം ഇല്ലല്ലോ..’
അർജുൻ പറഞ്ഞു
‘ഓ ചിലപ്പോ ഇഷ്ടപ്പെട്ടില്ലായിരിക്കും..’
ഇഷാനി കളി നിർത്താൻ ഉദ്ദേശിച്ചിരുന്നില്ല..
‘എന്ത് ഇഷ്ടപ്പെട്ടില്ലായിരിക്കും എന്ന്..?
അർജുൻ അവളെ ചേർത്ത് നിർത്തി മുഖത്തേക്ക് നോക്കി ചോദിച്ചു