‘നീയെന്താ ഒന്നും പറയാത്തത്..? ഞാൻ അത് വിട്ടല്ലോ.. ‘
ഞാൻ പിന്നെയും മറുപടി കൊടുത്തില്ല. എന്റെ ഉള്ളിൽ എന്തൊക്കെയോ കിടന്നു നീറി പുകയുവായിരുന്നു..
‘ഞാൻ ദേഷ്യപ്പെട്ടത് കൊണ്ട് വിഷമം ആയോ.. സോറി…’
അവൾ സോറി പറഞ്ഞു കൊണ്ട് എന്നെ ഒന്ന് മെല്ലെ കെട്ടിപിടിച്ചു. പക്ഷെ ഉള്ളിൽ എരിഞ്ഞു കൊണ്ടിരിക്കുന്ന ചിന്തകൾ എന്നെ പിന്തിരിപ്പിച്ചു.. ഞാൻ അവളുടെ ഹഗിൽ നിന്നും ഒഴിഞ്ഞു മാറി..
‘എന്നോട് പിണക്കം ആയോ..?
അവൾ ചോദിച്ചു
‘അയ്യോ അല്ല.. ഞാൻ അങ്ങനെ ഒന്നും വേണ്ടെന്ന് കരുതിയിട്ടാണ്..’
ഞാൻ പറഞ്ഞു
‘എങ്ങനെ ഒന്നും..? ഞാൻ ജസ്റ്റ് ഒന്ന് ഹഗ് ചെയ്യാൻ വന്നതാടാ..’
‘അത് മനസിലായി എനിക്ക്.. പക്ഷെ നമ്മൾ ഇനി അങ്ങനെ ഒന്നും വേണ്ട.. ചിലപ്പോൾ ഇതൊക്കെ കൊണ്ടാകും ഞാൻ അങ്ങനെ ചെയ്തത്..’
‘ഇങ്ങനെ ഒക്കെ എന്നോട് പറയാൻ ഞാൻ നിന്നോട് അതിന് മാത്രം ഒന്നും പറഞ്ഞില്ലല്ലോടാ.. പറഞ്ഞതിന് ഒക്കെ ഞാൻ സോറിയും പറഞ്ഞില്ലേ..’
അവളുടെ സ്വരം കരയുന്ന പോലെ ആയി
‘അതിന് നീ തെറ്റ് ഒന്നും ചെയ്തില്ലല്ലോ.. നിന്നോട് ദേഷ്യം ഉള്ളത് കൊണ്ട് പറഞ്ഞതല്ല ഞാൻ. നമുക്ക് രണ്ട് പേർക്കും ഇടയിൽ ഇനി ഇത് പോലൊരു ഇഷ്യൂ വരാതെ ഇരിക്കാൻ വേണ്ടി പറഞ്ഞതാ..’
‘അതും ഈ ഹഗ് ചെയ്യുന്നതും തമ്മിൽ എന്താടാ ബന്ധം..?
അവൾ ചോദിച്ചു.
‘അത് നിനക്ക് ചിലപ്പോൾ മനസിലാവില്ല.. എനിക്ക്.. എനിക്ക്.. കുറച്ചു നേരം ഒന്ന് ഒറ്റയ്ക്ക് ഇരിക്കണം.. നമുക്ക് ഇപ്പൊ ഈ മാറ്റർ വിടാം.. ‘
ഞാൻ അത് പറഞ്ഞു അവൾക്ക് മുഖം കൊടുക്കാതെ ടെറസിലേക്ക് പോയി..
അവിടെ കുറച്ചു നേരം തനിച്ചിരുന്നു.. തമ്മിൽ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് ഉണ്ടായത് കൊണ്ട് ആകും അവളും കുറെ നേരത്തേക്ക് അവിടേക്ക് കേറി വന്നില്ല. കയ്യിൽ ഇരുന്ന സൗഭാഗ്യം തോട്ടിൽ എറിഞ്ഞു കളഞ്ഞ അവസ്ഥ ആയിരുന്നു എന്റേത്. എന്നാലും ഏത് നിമിഷത്തെ കൈ വിട്ട തോന്നലിൽ ആണ് എനിക്ക് അങ്ങനെ ചെയ്യാൻ തോന്നിയത്.. കിസ്സ് അല്ലാതെ അങ്ങനൊരു ചിന്ത ഒന്നും എന്റെ മനസിലെ വന്നിട്ടില്ല.. ഒരുപക്ഷെ ഇഷാനിയുടെ അടുത്ത് എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാത്ത സ്ഥിതി ആയിക്കാണും. സാധാരണ ഒരു ചുംബനത്തിൽ എനിക്ക് കിട്ടുന്ന അനുഭൂതി ആയിരുന്നില്ല അവളുടെ അടുത്ത് നിന്നും കിട്ടുന്നത്.. അവൾ എന്തോ സ്പെഷ്യൽ ആയിരുന്നു.. ഒരുപക്ഷെ അതൊക്കെ ആകും കാരണം.. എന്തായാലും കുറച്ചു ദിവസം കൂടി അവൾ ഇവിടെ ഉണ്ട്.. ഇനി അത്രയും ദിവസം ഇമ്മാതിരി കാര്യങ്ങൾ ഒന്നും തന്റെ കയ്യിൽ നിന്നും വരാതെ നോക്കണം..
എന്റെ ഏറ്റവും വലിയ പേടി ഞാനൊരു കാമൻ ആണെന്ന് അവൾ ചിന്തിച്ചു കാണുമോ എന്നാണ്. അനുവാദം ഇല്ലാതെ ഒരു പെണ്ണിന്റെ മുലയ്ക്ക് കയറി പിടിക്കുക എന്ന് കൂടി വച്ചാൽ… അതിപ്പോ പ്രേമിക്കുന്ന പെൺകൊച്ചു ആണേൽ തന്നെ എന്തൊരു മോശം ആണ്.. എനിക്ക് എന്റെ തൊലി ഉരിഞ്ഞു നിലത്ത് വീഴുന്ന ലെവൽ നാണക്കേട് തോന്നി..