‘യെസ്.. ശരിയാ.. എനിക്ക് ഇപ്പോൾ ഓർമ കിട്ടുന്നുണ്ട്..’
അവൾ ഉണ്ടാക്കി പറഞ്ഞതല്ല എന്ന് എനിക്ക് മനസിലായി. ആ സംഭവം ഞാൻ അപ്പോളേ വിട്ടത് കൊണ്ട് ഓർത്തെടുക്കാൻ കുറച്ചു ബുദ്ധിമുട്ടി എന്ന് മാത്രം..
‘നീ അടുത്ത് വരുന്നതിന് മുന്നേ തന്നെ ഞാൻ എണീറ്റ് അവിടുന്ന് ഓടി. കൂട്ടം കൂടി ഒരാളെ കളിയാക്കാനും ഒരാൾ വീഴുമ്പോൾ ചിരിക്കാനും ഒക്കെ അറിയുന്ന ആളുകൾക്ക് ഇടയിൽ ഇതൊന്നും അറിയാത്ത ഒരാളെ കണ്ടപ്പോ എനിക്ക് ഇഷ്ടം തോന്നി പോയി..’
സംഭാഷണം ചെറുതായ് ഒന്ന് വിരാമം ഇട്ടു എന്റെ മുഖത്തിന് നേരെ മുഖം കൊണ്ട് വന്നു എന്റെ നെറുകയിൽ അവൾ ഒന്ന് ചുംബിച്ചു..
‘യൂ ആർ ആൽവേയ്സ് കൈന്റ് റ്റു മി.. താങ്ക്യൂ ഫോർ ദാറ്റ്…’
‘അത് ശരിക്കും നീയാണ് എന്ന് ഞാൻ ഇപ്പോളാണ് ഓർക്കുന്നത്.. നിന്റെ മുഖം അന്നെനിക്ക് ശരിക്കും മനസിലായില്ല.. നീ പെട്ടന്ന് എഴുന്നേറ്റ് പോകുകയും ചെയ്‌ത കൊണ്ട് മുഖം അന്ന് ക്ലിയർ ആയില്ലായിരുന്നു…’
‘പക്ഷെ എനിക്ക് നല്ലപോലെ ക്ലിയർ ആയിരുന്നു. എന്റെ ക്ലാസ്സിൽ തന്നെ വന്നത് ആണെന്ന് അറിഞ്ഞപ്പോ പിന്നെയും സന്തോഷം ആയി. സംസാരിക്കണം കൂട്ട് കൂടണം എന്നൊക്കെ തോന്നി. പിന്നെ അതൊന്നും വേണ്ട എന്ന് വച്ചു.. എങ്ങനെ പോയാലും കോളേജിൽ എനിക്കുള്ള ചീത്തപ്പേര് നീ അറിയുമല്ലോ.. അതൊക്കെ ഓർത്തപ്പോ നിന്റെ കണ്മുന്നിൽ വരാതെ ഞാൻ മാക്സിമം നടന്നു..’
‘അതാണ് നിന്നെ വന്നു രണ്ടാഴ്ച കഴിഞ്ഞു പരിചയപ്പെടേണ്ടി വന്നത്.. അങ്ങനെ പറ.. പക്ഷെ ഞാൻ അങ്ങോട്ട് കമ്പിനി ആകാൻ വന്നിട്ടും നീ എന്താ എന്നെ ഒഴിവാക്കുന്ന പോലെ പെരുമാറിയത്.. നിന്റെ ഉള്ളിൽ ഈ ഇഷ്ടം ഒക്കെ ഉണ്ടായിരുന്നു എങ്കിൽ…?
ഞാൻ സംശയം ചോദിച്ചു
‘ഇഷ്ടം ഉള്ളത് കൊണ്ട് തന്നെ. അത് കൊണ്ട് തന്നെ നിന്നോട് മിണ്ടാൻ ഒക്കെ പേടി ആയിരുന്നു. നീ മിണ്ടുമ്പോളും അറിയാതെ ടച്ച് ചെയ്യുമ്പോളും ഒക്കെ എനിക്ക് എന്തോ പോലെയായിരുന്നു.. എന്റെ ദേഹം ഒക്കെ അങ്ങട് വിറയ്ക്കാൻ തുടങ്ങും.. ‘
അവളത് പറയുമ്പോ ഞാൻ എന്റെ വിരലുകൾ മെല്ലെ എന്റെ മൂക്കിനോട് ചേർക്കുകയായിരുന്നു. അവളുടെ കക്ഷത്തിൽ ഇക്കിളി കൂട്ടിയ വിരലുകളിൽ അവളുടെ ഗന്ധം വല്ലാതെ കുടിയിരിപ്പുണ്ടായിരുന്നു.. ഞാൻ അതെന്റെ നാസികയിലേക്ക് ആവാഹിച്ചു.. അതെന്നെ ഭ്രാന്ത് പിടിപ്പിക്കാനോളം പോന്ന ഗന്ധം ആയിരുന്നു.. ഞാൻ ഒരു കൈ കൊണ്ട് അവളെ എന്നോട് കുറച്ചു കൂടി ചേർത്തൂ..
‘ഡാ ഇങ്ങനെ കെട്ടിപ്പിടിക്കല്ലേ.. എനിക്ക് ശ്വാസം മുട്ടും..’
അവൾ ചിരിയോടെ പറഞ്ഞപ്പോൾ ഞാൻ മെല്ലെ കൈ അയച്ചു.. ഞങ്ങൾ പിന്നെയും എത്ര നേരം സംസാരിച്ചു കിടന്നു എന്ന് ഓർമയില്ല.. നേരം പുലരുവോളം അങ്ങനെ മിണ്ടി കിടന്നു.. പിന്നെ മെല്ലെ ഞങ്ങൾ ഉറക്കം പിടിച്ചു.. രാവിലെ ഉണർന്നപ്പോൾ തലേന്ന് നടന്നതൊക്കെ ഒരു സ്വപ്നം പോലെ ആണ് എനിക്ക് തോന്നിയത്. ജീവിതത്തിൽ കണ്ട ഏറ്റവും സുന്ദരമായ സ്വപ്നം..