‘അർജുൻ… വിട്.. വിട്.. വിട്…’
ഇഷാനി ശബ്ദം വച്ചു.. ഇക്കിളി കൂട്ടുന്നത് അവൾക്ക് സഹിക്കാൻ പറ്റില്ല എന്ന് എനിക്ക് അറിയാമായിരുന്നു.. അവളെ തറ പറ്റിക്കാൻ അതിലും നല്ല ഐഡിയ എനിക്ക് മനസ്സിൽ വന്നില്ല.. അവളുടെ എതിർപ്പ് വക വയ്ക്കാതെ ഞാൻ വീണ്ടും ഇക്കിളി കൂട്ടി. ഇഷാനി കയ്യും കാലുമെല്ലാം ഇട്ടടിച്ചു.. പക്ഷേ ഞാൻ നിർത്തിയില്ല…
‘എടാ.. പ്ലീസ്.. നിർത്ത്.. എനിക്ക് ശ്വാസം മുട്ടുന്നു…..’
അവൾ പല അടവുകളും ഇറക്കി നോക്കി.. പക്ഷെ ഞാൻ പരുപാടി നിർത്തിയില്ല.. അവളുടെ ക്ലീൻ കക്ഷങ്ങളിൽ ഞാൻ വേഗത്തിൽ വിരലുകൾ ഓടിച്ചു. പിന്നെ വിരലുകൾക്ക് വേഗത കൂട്ടി ഞാൻ ഇക്കിളിയുടെ സുഖം ഇരട്ടിപ്പിച്ചു.. ഇഷാനി എന്നെ മുറുക്കെ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.. അവളുടെ ഈ ഉരസൽ എല്ലാം എന്നിൽ ഒരു തീ പടർത്തി കൊണ്ടിരുന്നു.. എന്റെ കണ്ട്രോൾ വിട്ടു പോകുന്നതിന് മുമ്പ് പക്ഷെ അവൾ തോൽവി സമ്മതിച്ചു..
‘ശരി.. ശരി.. ഞാൻ പറയാം…’
‘എന്നാൽ പറ..’
ഇക്കിളി നിർത്തി ഞാൻ പറഞ്ഞു. എന്റെ കൈ ദേഹത്ത് നിന്ന് മാറ്റി വീണ്ടും പഴയ പോലെ എന്റെ നെഞ്ചിലേക്ക് കയറി കിടന്നു കൊണ്ട് അവൾ പറഞ്ഞു..
‘നമ്മുടെ വരാന്തയിൽ വച്ചു.. അന്നാണ് നമ്മൾ ഫസ്റ്റ് കണ്ടത്…’
‘എടി അത് തന്നെ അല്ലേ ഞാനും പറഞ്ഞത്. അന്ന് നൂനു നിന്നെ ഓടിച്ചു വരാന്തയിലൂടെ എന്റെ അടുത്തോട്ടു നീ വന്നത്..?
‘ഇത് അതിനും മുന്നേ ആണ്.. നീ വന്ന സെക്കന്റ് ഡേ.. അപ്പോളാണ് ഞാൻ നിന്നെ കാണുന്നത്.. അതെ വരാന്തയിൽ വച്ചു തന്നെ..’
അവൾ പറഞ്ഞു
‘ആണോ.. പക്ഷെ ഞാൻ ഓർക്കുന്നില്ല..’
‘നീ അവിടെ രാഹുലിന്റെ ഒക്കെ ഒപ്പം സംസാരിച്ചോണ്ട് നിൽക്കുവായിരുന്നു.. ഞാൻ അപ്പോൾ വരാന്തയിലേക്ക് സ്റ്റെപ്പ് കയറി വരുന്നു.. അപ്പോളാണ് ഞാൻ നിന്നെ കണ്ടത്.. നിന്നെ ശ്രദ്ധിച്ചു നടന്നത് കൊണ്ടാണോ എന്നറിയില്ല എന്റെ കാൽ സ്ലിപ്പ് ആയി.. ഞാൻ മലന്നടിച്ചു വീണെടാ അവിടെ..’
‘ആണോ..? പക്ഷെ ഞാൻ ഇത് ഓർക്കുന്നില്ലല്ലോ..?
എനിക്ക് അവൾ പറഞ്ഞത് അങ്ങോട്ട് ഓർമ കിട്ടിയില്ല..
‘നീ ശരിക്കും ഓർത്ത് നോക്ക്.. അവിടെ ആണേൽ ചുറ്റും പിള്ളേർ ഉണ്ടായിരുന്നു.. ഞാൻ വീണത് കണ്ടു എല്ലാരും മുട്ടൻ ചിരി. നിന്നെ വായ് നോക്കി വന്ന ഞാൻ നിന്റെ മുന്നിൽ തന്നെ ചമ്മി അടപ്പ് തെറിച്ചു..’
അവൾ അന്നത്തെ അതെ ചമ്മലോടെ തന്നെ അത് പറഞ്ഞു
‘ശോ.. പാവം എന്റെ ഇഷാനി…’
ഞാൻ അവളുടെ കവിളിൽ തടവി കൊണ്ട് പറഞ്ഞു
‘എല്ലാവരും ഭയങ്കര ചിരിയും കളിയാക്കലും.. എനിക്ക് ആണേൽ സങ്കടം കൂടി വന്നു.. ആ കൂടി നിന്ന ആരും എനിക്ക് എണീക്കാൻ ഒരു കൈ പോലും തന്നില്ല…. പക്ഷെ നീ… നീ മാത്രം ആയിരുന്നു അവിടെ ചിരിക്കാതെ നിന്ന ഒരേയൊരാൾ.. ഞാൻ വീഴുന്നത് കണ്ടിട്ട് നിനക്ക് ചിരി വന്നില്ല.. നിന്റെ മുഖത്ത് ഒരു വിഷമം ഉണ്ടായിരുന്നു എനിക്ക് എന്തേലും പറ്റിയോ എന്നുള്ളെ… നീ അത് എന്നോട് ചോദിച്ചോണ്ട് അടുത്തേക്ക് വരുകയും ചെയ്തു…’