‘എടാ പൊട്ടാ അത് നീ ഇവിടെ വിട്ടു പോകുന്ന കാര്യം ആണ് പറഞ്ഞത്. ഞാൻ സ്‌ഥിരം ഇവിടെ താമസം ആക്കിയാൽ, അത് ശരിയാവൂല…’
‘അതെന്താ..?
ഞാൻ സംശയത്തോടെ ചോദിച്ചു
‘അത് ശരിയാണോ നമ്മൾ ഇങ്ങനെ ഒക്കെ… പിന്നെ ഇടക്കൊക്കെ ഞാൻ വരാം.. അത് പോരേ.. ഇവിടെ നിന്നാൽ എന്റെ പഠിത്തം ഒക്കെ കുളം ആകും. ഇപ്പോൾ തന്നെ കുറച്ചു ദിവസം ആയി ഞാൻ ബുക്ക് തുറന്നിട്ട് ശരിക്കും…’
‘ഞാനാണോ നിന്നെ ഉഴപ്പുന്നത്…?
ഞാൻ പിണക്കത്തിൽ ചോദിച്ചു
‘അങ്ങനെ അല്ല.. നീ ഉള്ളപ്പോൾ എനിക്ക് കോൺസെൻട്രേഷൻ കിട്ടില്ല.. നീയായിരിക്കും എനിക്ക് ഫസ്റ്റ് പ്രിഫ്രറൻസ് പഠിക്കുന്നതിനേക്കാൾ.. ‘
അവൾ ഉള്ളത് തന്നെ ആണ് പറഞ്ഞത്. അവൾ ഇവിടെ ഉണ്ടേൽ ഞങ്ങൾ എപ്പോളും എന്തേലും കളി ചിരി ഒക്കെ ആയി ഓളം ആയി പോകും. അവളുടെ പഠിത്തം ഒന്നും നടക്കില്ല.
‘ശരി.. നിന്റെ ഇഷ്ടം പോലെ…’
ഞാൻ പറഞ്ഞു
‘പിണങ്ങി…?
‘ഇല്ല…’
‘പിന്നെന്താ ശബ്ദത്തിന് ഒരു മാറ്റം..?
അവൾ ചോദിച്ചു
‘നീ പോകുന്ന ഓർത്തപ്പോ ഒരു വിഷമം..’
ഞാൻ പറഞ്ഞു
‘എനിക്ക് വിഷമം ഒന്നും ഇല്ലെന്നാണോ..? പിന്നെ ഇവിടുന്ന് മാറിയാലും എന്നും നമ്മൾ കോളേജിൽ വച്ചു കാണില്ലേ.. പിന്നെ എന്താ..?
‘മ്മ്. ശരി..’
ഞാൻ സമ്മതിച്ചെന്ന മട്ടിൽ പറഞ്ഞു. അവൾ പിന്നെയും കുറെ നേരം സംസാരിച്ചു. എന്റെ വിഷമം മാറ്റാൻ വേറെ പല വിഷയങ്ങളും അവൾ എടുത്തിട്ടു..
‘നിനക്ക് എന്റെ അടുത്ത് ഏറ്റവും ഇഷ്ടം ഉള്ള കാര്യം എന്താ..?
അവൾ ചോദിച്ചു
‘അങ്ങനെ പ്രത്യേകിച്ച് ഒരു കാര്യം പറയാൻ ഇല്ല.. എല്ലാം ഇഷ്ടം ആണ്. ഇഷ്ടപ്പെടാതെ ഇരിക്കാൻ നിന്നിൽ ഞാൻ ഒന്നും കണ്ടിട്ടില്ല..’
‘ഞാൻ അത്രക്ക് പൊളി ആണോ..?
അവൾ തമാശ രീതിയിൽ ചോദിച്ചു
‘ആന്നെ.. ‘
‘എന്നിട്ട് ആണോ നീ എന്നെ നോർത്ത് ഇന്ത്യൻ എന്നും കൊറിയൻ എന്നുമൊക്കെ കളിയാക്കി വിളിച്ചോണ്ട് ഇരുന്നത്..?
‘അവർക്ക് എന്താ സൗന്ദര്യം ഇല്ലേ.? പിന്നെ അതൊക്കെ തമാശക്ക് അല്ലേ വിളിക്കുന്നെ..’
‘ശരിക്കും എന്നെ കാണാൻ ഭംഗി ഉണ്ടോ..?
‘ഇത്രയും സൗന്ദര്യം ഉള്ള ഒരു പെണ്ണിനെ ഞാൻ എന്റെ ലൈഫിൽ കണ്ടിട്ടില്ല..’
ഞാൻ ശരിക്കും ഫീൽ ചെയ്തു പറഞ്ഞു
‘പോടാ…’
നാണം കൊണ്ട് അവളുടെ കവിൾ ചുമന്നിരിക്കണം അപ്പോൾ.
‘കുറച്ചൊക്കെ എനിക്ക് നിന്നോടുള്ള ഫീലിംഗ്സ് കൊണ്ട് ഇരട്ടി ആയി തോന്നിക്കും. അതല്ലേൽ പോലും നീ കിടു ആണ്..’
‘മുടി കട്ട് ചെയ്തു കഴിഞ്ഞു ഞാൻ പിന്നെ ലുക്കിൽ ഒന്നും ശ്രദ്ധ കൊടുത്തിട്ടില്ല.. എനിക്ക് പഴയ ലുക്ക് ആയിരുന്നു ഇഷ്ടം.. അതാണ് നിന്നോട് ഞാൻ ചോദിച്ചേ എന്നെ ഇപ്പോളും കാണാൻ ഭംഗി ഉണ്ടോന്ന്…?