‘മ്മ്… പറ….’
‘തണുപ്പ് പോകാൻ ഇല്ലേ…..’
‘തണുപ്പ് പോകാൻ….?
‘നമ്മൾ രണ്ട് പേരും ഇല്ലേ…..’
‘നമ്മൾ രണ്ട് പേരും…..?
‘കെട്ടിപിടിച്ചു കിടന്നാൽ മതി…’
അവൾ എന്ത് തിരിച്ചു പറയും എന്നൊരു ഭീതി എനിക്ക് ഉണ്ടായിരുന്നു. അഥവാ അവൾ എതിർത്താൽ തമാശ പോലെ ഇത് അവസാനിപ്പിക്കാം എന്ന് ഞാൻ കരുതി
‘എന്നാരു പറഞ്ഞു….?
അവൾ തിരിച്ചു ചോദിച്ചു
‘അങ്ങനെ ആണ്…’
ഞാൻ പറഞ്ഞു
‘എന്നാൽ നോക്കാം തണുപ്പ് പോകുമോ എന്ന്…’
അവൾ ഒരല്പം എന്നോട് നീങ്ങി കിടന്ന് ഒരു കൈ എന്റെ മേലെ വച്ചു കൊണ്ട് ചോദിച്ചു
‘ഇപ്പോൾ തണുപ്പ് പോയോ..?
‘കുറച്ചു…’
ഞാൻ പറഞ്ഞു
അവൾ അല്പം കൂടി അടുത്ത് കിടന്നു
‘ഇപ്പോളോ..?
അവൾ പിന്നെയും ചോദിച്ചു
‘കുറച്ചു കൂടി വേണം..’
ഞാൻ പറഞ്ഞു
‘അശോ..’
അവൾ ശരിക്കും എന്നോട് ഒട്ടിച്ചേർന്നു കൈ എന്നെ മുറുക്കെ കെട്ടിപിടിച്ചു കൊണ്ട് എന്നിലേക്ക് ചേർന്നു കിടന്നു..
‘ഇപ്പോൾ തണുപ്പ് പോയോ..?
അവൾ ചോദിച്ചു
‘പോയി…’
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
‘എനിക്കും തണുക്കുന്നുണ്ട്..’
അവൾ മെല്ലെ എന്റെ ചെവിയിൽ പറഞ്ഞു. തിരിച്ചു കെട്ടിപ്പിടിക്കാൻ അവൾ പറഞ്ഞതാണ് അങ്ങനെ. ഞാൻ കൈ വിടർത്തി അവളെ എന്റെ കൈക്കുള്ളിൽ എന്നപോലെ ആക്കി. ഞങ്ങൾ രണ്ടും തൊട്ടുരുമ്മി കെട്ടിപിടിച്ചു കിടന്നു. അവളുടെ നിശ്വാസം എനിക്ക് അനുഭവിക്കാൻ പറ്റുന്നുണ്ട്.. അതിന്റെ മത്തു പിടിപ്പിക്കുന്ന ഗന്ധം എന്റെ നിയന്ത്രണങ്ങൾ പതിയെ നഷ്ടപ്പെടുത്തുന്ന പോലെ തോന്നിച്ചു. ഞാൻ മെല്ലെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചപ്പോൾ അവൾ കൈ എന്റെ മുഖത്ത് ഒരു തട പോലെ വച്ചു
‘കുറച്ചു മുന്നേ കിട്ടിയത് പോരാരുന്നോ…?
അവൾ ചോദിച്ചു
‘പോരായിരുന്നു എന്ന് തോന്നുന്നു..’
ഞാൻ പറഞ്ഞു
‘ഗിഫ്റ്റ് എപ്പോളും ഒന്നും കൊടുക്കാൻ പറ്റില്ല കേട്ടല്ലോ. ഫസ്റ്റ് ഡേയ് ആയത് കൊണ്ട് ഇന്നൊരു ഡിസ്‌കൗണ്ട് തന്നേക്കാം..’
അവൾ തമാശ പോലെ പറഞ്ഞിട്ട് കൈ മാറ്റി പെട്ടന്നൊരു ഉമ്മ എന്റെ ചുണ്ടിൽ വച്ചു. ഒരു നിമിഷമേ ആ ചുംബനം നീണ്ടു നിന്നുള്ളു എങ്കിലും എന്നിൽ ഒരു തീപ്പൊരി വീണ പ്രതീതി ആയിരുന്നു അപ്പോൾ.അവൾ തല മെല്ലെ എന്റെ നെഞ്ചിലേക്ക് വച്ചു കിടന്നു.. ഞാൻ അവളുടെ കൈകളിൽ മെല്ലെ തലോടി
‘എന്ത് ശക്തിയിൽ ആട നെഞ്ച് ഇടിക്കുന്നത്..?
എന്റെ നെഞ്ചിൽ തല വച്ചത് കൊണ്ട് അവൾക്ക് എന്റെ നെഞ്ചിടിപ്പ് അറിയാൻ കഴിയും
‘അതങ്ങനാ..’
ഞാൻ പറഞ്ഞു
‘എങ്ങനെ..? ഒരുമ്മ തന്നതിന്റെ ആണോ ഇത്..?
അവൾ കൗതുകത്തോടെ ചോദിച്ചു