: വേണ്ട ചേച്ചീ… ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല… വർഷങ്ങളായി ഞാൻ അനുഭവിക്കുന്ന പീഡനത്തിന്റെ കഥയുണ്ട് പറയാൻ. അതൊന്നും പോരാഞ്ഞിട്ട് അയാൾ പറഞ്ഞതുകേട്ടില്ലേ.. ഞാൻ വേറൊരുത്തന്റെ കൂടെ പോയെന്ന്. ഇനി നിങ്ങൾ എന്നെ മോശക്കാരിയാക്കരുത്. അതുകൊണ്ട് പറയാം… നിങ്ങളുടെ പൊന്നാങ്ങളയ്ക്ക് പല പെണ്ണുങ്ങളുമായും ബന്ധമുണ്ട്. ആർക്കൊക്കെ എന്തൊക്കെ കൊടുത്തിട്ടുണ്ടെന്ന് കണ്ടറിയണം..
പുതിയ മേത്തച്ചിയെ കിട്ടിയപ്പോ അയാൾക്ക് എന്നെയും മോളെയും വേണ്ടാതായി.. ചേച്ചിക്ക് അറിയോ ഈ വീട്ടിലെ കാര്യങ്ങൾ എങ്ങനാ നടക്കുന്നതെന്ന്.. പൈസ മുഴുവൻ കണ്ടവളുമാരല്ലേ കൊണ്ടുപോകുന്നത്… എന്നിട്ട് രാത്രി കുടിച്ചു കൂത്താടി വന്നിട്ട് അയാളുടെ ആക്രാന്തത്തിനും കാമ പ്രാന്തിനും ഞാൻ കിടന്നുകൊടുക്കണം… മതിയായി ലളിയേച്ചി… ഈ പെണ്ണിനെയോർത്തിട്ടാ, അല്ലേൽ പണ്ടേ ഞാൻ……
: അമ്മായിയും രേണുവും രാത്രി എങ്ങോട്ട് പോകാനാ.. ഇന്ന് വീട്ടിൽ കഴിയാം. രാവിലെയാവട്ടെ എന്നിട്ട് തീരുമാനിക്കാം എന്താ വേണ്ടതെന്ന്. രണ്ടാളും വന്നേ
: വേണ്ട..വലിയ സ്വീകരണമൊന്നും കിട്ടിയില്ലെങ്കിലും എന്റെ വീട്ടിൽ കയറ്റാതിരിക്കില്ല. ആവശ്യത്തിന് വിദ്യാഭ്യാസവും ഉണ്ട്. എന്തെങ്കിലും ജോലി ചെയ്ത് ഞാനും മോളും ജീവിച്ചോളാം… പോട്ടെ ലളിയേച്ചി…
മുറ്റത്തുനിന്നും നീങ്ങിയ ഇന്ദുവിന് പുറകെ ആദിയും നടന്നു. അവന്റെ വാക്കുകളെ ചെവിക്കൊള്ളാതെ ഇന്ദു രേണുവിന്റെ കൈപിടിച്ച് മെയിൻ റോഡ് ലക്ഷ്യമാക്കി നടന്നു. നിറകണ്ണുകളോടെ ആദിയെ തിരിഞ്ഞുനോക്കിയ രേണുവിന്റെ മുഖം അവനെ അലട്ടി. വീട്ടിലേക്കോടിയ ആദി വണ്ടിയുമായി വന്ന് ഇന്ദുവിന് മുന്നിൽ നിർത്തി.
: എന്റെ വീട്ടിലേക്ക് വരുന്നില്ലെന്നല്ലേ ഉള്ളു. വണ്ടിയിൽ കയറാമല്ലോ. ഞാൻ കൊണ്ടുവിടാം… വാ കേറ്
: വേണ്ടഡാ … ചെയ്തതിനൊക്കെ നന്ദി. ഇനി ഒറ്റയ്ക്ക് ജീവിക്കാൻ പറ്റുമോയെന്ന് നോക്കട്ടെ .. നിൽക്കാതെ നടന്നേ രേണു
: അമ്മായി…. കൃഷ്ണന്റെ പെങ്ങളെ മോനായി ജനിച്ചത് എന്റെ തെറ്റല്ല.. എന്തായാലും ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചതല്ലേ അപ്പൊ പിന്നെ പേടി കാണില്ലല്ലോ. പിന്നെയെന്താ എന്റെ വണ്ടിയിൽ കയറിയാൽ. നിങ്ങളോടുള്ള സ്നേഹംകൊണ്ട് മാത്രം വന്നതല്ല ഞാൻ, എന്റെ മനസിനെ സമാധാനിപ്പിക്കാൻ കൂടിയാ. അസമയത്ത് പെട്ടിയുമായി രണ്ടു പെണ്ണുങ്ങൾ റോഡിലേക്കിറങ്ങിയാൽ ആങ്ങള ചമയാൻ കുറേ കപട സദാചാര വാദികൾ ഉണ്ടാകുമെന് അറിയുന്നതുകൊണ്ട് വന്നതാ.. കൂടുതൽ ഡയലോഗൊന്നും വേണ്ട… വണ്ടിയിൽ കയറ്..