: നീയെന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്…
: പറയാം… ഒന്ന് ക്ഷമിക്കെടോ…
എല്ലാം മുൻകൂട്ടി ചെയ്തുവച്ചതുപോലെ ആദി ഇന്ദുവിനെയുംകൂട്ടി ടൗണിലുള്ള ഒരു കടയിലെത്തി. അവിടെയുണ്ടായിരുന്ന സ്ത്രീ അവരെ കൂട്ടി ഷോറൂമിൽ ചെന്ന് സാധനങ്ങൾ ഓരോന്നായി നിരത്തി. ഇന്ദു ഒന്നും മനസിലാവാതെ ആദിയുടെ മുഖത്തുനോക്കി.
: എന്നെ നോക്കാതെ സാധനങ്ങൾ നോക്കെടോ..
: ഇതൊക്കെ ആർക്കാ.. എനിക്കൊന്നും മനസിലാവുന്നില്ല
: നമ്മൾ ഒരു പുതിയ ഓൺലൈൻ ഫാഷൻ ഷോപ്പ് തുടങ്ങാൻ പോകുന്നു. ഡ്രസ്സ്, കോസ്മെറ്റിക്സ് , ഒർണമെന്റ്സ് അങ്ങനെ എല്ലാവിധ ലേഡീസ് ഐറ്റംസും വിൽക്കുന്ന ഓൺലൈൻ ഷോപ്. ബാക്കിയൊക്കെ വിശദമായി പിന്നെ പറയാം.. ഇന്ദൂട്ടി ആദ്യം ഇഷ്ടപെട്ടതൊക്കെ എടുക്ക്.
ഇന്ദു ഒന്നും മനസിലാവാതെ ആദിയുടെ വാക്കുകൾ അനുസരിച്ചു. കുറേ സാധനങ്ങളുടെ സാമ്പിൾ തിരഞ്ഞെടുത്തശേഷം അതൊക്കെ പാക്ക് ചെയ്ത് വണ്ടിയിലെത്തിച്ചു. അത്യാവശ്യം നല്ലൊരുതുകതന്നെ അവിടെ ചിലവായി.
: ആദി… എനിക്കിപ്പോഴും ഒന്നും മനസിലായില്ല..
: അമ്മായീ.. നല്ലൊരു ജോലിയൊക്കെ കിട്ടാൻ സമയമെടുക്കും. അതുവരെ ജീവിക്കണ്ടേ. വലിയ വരുമാനമൊന്നും ഇല്ലെങ്കിലും മോശമല്ലാത്തൊരു തുക ഇതിൽ നിന്നും സമ്പാദിക്കാം. അതിനുവേണ്ട എല്ലാ സെറ്റപ്പും ഞാൻ ശരിയാക്കിയിട്ടുണ്ട്. വീട്ടിലെത്തിയിട്ട് കാണിച്ചുതരാം.
വീട്ടിലേക്കുള്ള യത്രമധ്യേ ആദി വീണ്ടും വണ്ടിയൊന്ന് വഴിതിരിച്ചു. ഒരു കടയുടെ മുന്നിൽ ചെന്ന് നിർത്തിയ ശേഷം ഇന്ദുവിനോട് എന്തോ പറഞ്ഞു കാറിൽനിന്നും ഇറങ്ങി. റോഡിന് എതിർവശത്തുള്ള ഷോപ്പിലേക് കയറിച്ചെന്ന ആദി അല്പനേരത്തിന് ശേഷം പുറത്തേക്കിറങ്ങി. അവനു പുറകെ ഒരു സ്ത്രീയും. വെളിയിൽ ഡിസ്പ്ലേ ചെയ്തിരിക്കുന്ന സാധനങ്ങളിൽ എന്തൊക്കെയോ കാണിച്ചു വിലചോദിച്ച ശേഷം ആദി ആ സ്ത്രീയോട് യാത്രപറഞ്ഞു കാറിൽ തിരിച്ചെത്തി.
: അമ്മായി കണ്ടോ..
: ആരാടാ അത്.. എന്താ ഒരു ഗ്ലാമർ അവളെ കാണാൻ.
: ഇന്ദുവിന്റെ അത്ര വരുമോ ….
: പോടാ… ഞാൻ എവിടെ കിടക്കുന്നു… അവരുടെ മുഖത്തുനിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല
: എന്ന അതാണ് അമ്മായിയുടെ ശത്രു ആയിഷ. ഈയടുത്ത് തുടങ്ങിയ ബൊട്ടീക് ഷോപ്പാണ്.
: നിനക്കെങ്ങനെ അറിയാം ഇവളെ… നീയുംകൂടി അറിഞ്ഞുള്ള പരിപാടിയാണോ
: ഛേ… ഞാൻ കുറച്ചു ദിവസമായി ഇവളുടെ പുറകെയുണ്ട്. മാമന്റെയും. രണ്ടുപേരുടെയും ഉദ്ദേശമെന്താണെന്ന് അറിയണമല്ലോ