പർവേസ് ഭായ് എന്നോടായി പറഞ്ഞു.
അറുപത് സ്വർണ നാണയങ്ങൾ തന്നാൽ താങ്കൾക്ക് തോണി കൊണ്ട് പോകാം…
പർവേസ് ഭായ് പറഞ്ഞു.
എന്ത്! ഒരു ദിവസത്തിന് അറുപത് സ്വർണ നാണയങ്ങളോ അൽഭുതം തന്നെ മിത്രമേ…
ഞാൻ പറഞ്ഞു.
അറുപത് സ്വർണ നാണയങ്ങൾ തോണിയുടെ ഒരു ദിവസത്തെ വാടകയല്ല മറിച്ച് അതിന്റെ വിലയാണ്.
താങ്കൾ മർഘട്ടിൽ നിന്നും തിരിച്ചു വരും എന്ന് ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയും ഇല്ല .
അതുകൊണ്ടാണ് തോണിയുടെ വിലയായ അറുപത് സ്വർണ നാണയങ്ങൾ ആവശ്യപ്പെടുന്നത്
തുടരും….