“””ചിത്തഭ്രമം എനിക്കല്ല കൺമുന്നിൽ അക്രമവും അരാജകത്വവും കൊടികുത്തി വാഴുമ്പോഴും സ്വന്തം കാര്യം നോക്കി ജീവിക്കുന്ന താങ്കളേപ്പോലുള്ളവർക്കാണ് ചിത്തഭ്രമം”””
എനിക്കിപ്പോൾ താങ്കളുടെ ഉപദേശത്തിന്റെ ആവശ്യം ഇല്ല തൽക്കാലം ഒരു തോണിയാണ് വേണ്ടത് …..
താങ്കൾക്ക് കഴിയുമെങ്കിൽ എന്നെ സഹായിക്കൂ !
ഞാൻ പറഞ്ഞു.
“””നല്ലവനായ മിത്രമേ ഞാൻ നിങ്ങളെ സഹായിക്കാം “””
അവസാനമായി ഒരു വാക്ക് മർഘട്ട് പ്രദേശത്തെ നരഭോജികളെ തേടി പോയ ധൈര്യശാലികളിൽ ആരും തന്നെ തിരികെ വന്നിട്ടില്ല..
ഓർമ്മയിരിക്കട്ട”””
സത്രം സൂക്ഷിപ്പുകാരൻ പറഞ്ഞു.
താങ്കളുടെ ഉപദേശത്തിന് നന്ദി…
എനിക്കിപ്പോൾ സ്വന്തം ജീവനേക്കാൾ വലുത് നിസ്സഹായയായ ആ പെൺ കുട്ടിയുടെ ജീവനാണ്.
ഞാൻ പറഞ്ഞു…
എന്റെ കൂടെ വന്നാലും സത്രം സൂക്ഷിപ്പുകാരൻ പറഞ്ഞു .
ഞാൻ അദ്ദേഹത്തിന്റെ പിറകെ നടന്നു.
മൺകട്ടകൾ കൊണ്ട് പണിത വൈക്കോൽ മേഞ്ഞ ഒരു വീടിനുമുന്നിൽ ഞങ്ങൾ എത്തി.
പർവേസ്….. പർവേസ് …
കോയീ ഹേ …
കതകിൽ മുട്ടി അയാൾ വിളിച്ചു.
കതക് തുറന്ന് അന്പത് വയസ്സെങ്കിലും പ്രായം തോന്നിക്കുന്ന ഒരാൾ പുറത്തു വന്നു.
ഗുൽസാർ ഭായ് ആപ്.
സത്രം സൂക്ഷിപ്പുകാരന നോക്കി വാതിൽ തുറന്നു വന്ന ആൾ ചോദിച്ചു.
അപ്പോഴാണ് സത്രം സൂക്ഷിപ്പുകാരന്റെ പേര് ഗുൽസാർ ആണെന്ന് എനിക്ക് തന്നെ മനസ്സിസായത്.
പർവേസ് ഭായ് ഇദ്ദേഹം ഹിന്ദുസ്ഥാനിൽ നിന്നും വരുന്ന ഷഹ്ബാസ് എന്ന് പേരുള്ള രത്ന വ്യാപാരിയാണ്.
ഇദ്ദേഹത്തിന് മർഘട്ടിലേക്ക് പോകാൻ ഒരു തോണി വേണം അതിനുവേണ്ടിയാണ് ഞങ്ങൾ വന്നത്
ഗുൽസാർ പറഞ്ഞു.
“”” എവിടേക്ക് മർഘട്ടിലേക്കോ”””
ഭ്രാന്തനാണോ ഇയാൾ !
ഇയാൾക്ക് നമ്മുടെ ദേശത്തെ പറ്റി ഒന്നും അറിയില്ല എന്ന് തോന്നുന്നു
പർവേസ് ഭായ് ഗുൽസാറിനോട് ചോദിച്ചു.
അതൊക്കെ ഞാൻ കഴിവിന്റെ പരമാവധി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു പർവേസ് ഭായ് പക്ഷേ ഇയാൾക്ക് അങ്ങോട്ട് പോയെ തീരു എന്ന വാശിയാണ്.
എങ്കിൽ താങ്കളുടെ ലക്ഷ്യം വിജയം നേടട്ടെ അല്ലാതെ ഞങ്ങൾക്ക് കൂടുതൽ ഒന്നും പറയാനില്ല.