ആ കണ്ണുകളിൽ നനവ് പടർന്നിരുന്നു
“”മോളെ എഴുന്നേറ്റ് വന്നെ എന്തൊരു ഉറക്കാ ഇത്
നേരം സന്ധ്യയായി
അമ്മ കതകിൽ മുട്ടിക്കൊണ്ട് പറഞ്ഞു .
“”എന്നാലും ഞാനെന്തിനായിരിക്കും കരഞ്ഞത്
കുറച്ച് മുന്പ് കണ്ട സ്വപ്നത്തെ പറ്റി ഓർത്തെടുക്കാൻ ശ്രമിച്ചു..,. പക്ഷെ കഴിയുന്നില്ല
അല്ലെങ്കിലും ചില സ്വപ്നങ്ങൾ അങ്ങനെയാണ് നമ്മെ ഒരുപാട് പിടിച്ചുലക്കും
ചിലപ്പോൾ കരയിപ്പിക്കും ചിലപ്പോൾ ചിരിപ്പിക്കും പക്ഷേ ഉറക്കം ഉണർന്നു അൽപ്പം കഴിയുമ്പോഴേക്കും മറവിയുടെ മാറാലകളാൽ വലയം ചെയ്യപ്പെടും
★★★★★★★★★★★★★★★★★★★★★ഇതേ സമയം അങ്ങ് കേരളത്തിൽ…
ഞാൻ എന്തായാലും ഹോസ്റ്റലിൽ നിന്ന് മാറി കോളേജിന്റെ അടുത്ത് എവിടെയെങ്കിലും ഒരു വീടെടുത്ത് താമസിക്കാൻ തന്നെ തീരുമാനിച്ചു..,.
ഈ ഹോസ്റ്റൽ ഫുഡ് ഒക്കെ കഴിച്ചു നാവിന്റെ രുജിയൊക്കെ പോയെ അദാ.
അങ്ങനെ കുറെ തീരുമാനങ്ങളുമായി പെട്ടിയും കിടക്കയും ഒക്കെ എടുത്ത് വെക്കുന്ന സമയത്താണ് അനിഖയുടെ കോൾ വന്നത്….
ഹാ.. അനുക്കുട്ടി പറ ..,.
യാത്രാ ക്ഷീണം ഒക്കെ മാറിയോ..
ഞാൻ ചോദിച്ചു.,.
ഹാ… പിന്നെ സംഭവം ആകെ കുഴപ്പമായീന്നാ തോനുന്നെ.,.
അനു പറഞ്ഞു
എന്ത് കുഴപ്പം എന്റെ പെണ്ണിന്റെ നേരെ കൈ ഉയർത്തിയവർ ചത്ത് തൊലഞ്ഞു.,.
എന്റെ പെണ്ണേ I proud of you,…
ടാ അത് ഞാൻ വേണം എന്ന് വിചാരിച്ചു ചെയ്തതല്ല എന്നെക്കൊണ്ട് ആരോ ചെയ്യിക്കുന്നതായാ തോന്നിയത്.,.
എന്നാലും സന്ന്യാസിയുടെ രൂപത്തിൽ ഭൂതം വന്നു രക്ഷിച്ചു എന്നൊക്കെ പറയുമ്പോൾ എനിക്ക് ഇപ്പോഴും അങ്ങ് വിശ്വസിക്കാൻ പറ്റുന്നില്ല.,.
ഞാൻ എല്ലാം അറിഞ്ഞുകൊണ്ട് തന്നെ അൽപം അതിശയോക്തി കലർത്തി പറഞ്ഞു.
ന്നാ ശെരി ഞാൻ പോണു…
നിന്നോട് പറഞ്ഞ എന്നെ പറഞ്ഞാ മതിയല്ലോ.,.
അവൾ പറഞ്ഞു.
അയ്യോ പോവല്ലേ.,.,. ഞാൻ ഒരു തമാശ പറഞ്ഞതാ എന്റെ പെണ്ണ് പറയുന്നത് വിശ്വസിച്ചില്ലങ്കിൽ പിന്നെ ഞാൻ ആരെ വിശ്വസിക്കും.,.
എന്ന് ഞാൻ പറഞ്ഞതും പെണ്ണ് ഒന്നടങ്ങി.
ന്യൂസിൽ ഒക്കെ വന്നു … എനിക്ക് ചെറുതായി പേടിയാവുന്നുണ്ട് ട്ടോ !