എന്ന് പറഞ്ഞു ഞാൻ ജനൽ അടക്കാൻ വേണ്ടി എഴുനേറ്റ് ജനലിനടുത്തേക്ക് നടന്നു
നേർത്ത ഇളം കാറ്റ് എന്നെ തഴുകി കടന്നു പോയി
ഇളം കാറ്റിന്റെ തലോടലിൽ ഞാൻ മറവിയുടെ മാറാലകൾക്ക് അപ്പുറം എദോ നിഗൂഢതയുടെ ലോകത്തേയ്ക്ക് സഞ്ചരിക്കുന്ന പോലെ
എന്തിനെന്ന് അറിയാത്ത ഒരു നഷ്ട ബോധം എന്നെ വെട്ടയാടുന്നു
ഷഹ്സാദു മായി അടുപ്പത്തിൽ ആയ ശേഷം ആ നഷ്ട്ട ബോധം എന്നെ വെട്ടയാടിയിട്ടില്ല
പക്ഷെ ഇപ്പോൾ ഈ കാറ്റിന് എന്നോട് എന്തോ പറയാൻ ഉള്ള പോലെ തോന്നുന്നു
കണ്ണ് താനേ അടഞ്ഞു പോകുന്ന പോലെ ഈ നേരത്ത് ഉറക്കം പതിവില്ല പക്ഷെ ഇപ്പോൾ ഇതെന്ത് പറ്റി
ജനൽ അടക്കാതെ തന്നെ ഞാൻ ബെഡിൽ വന്നു കിടന്നു
കണ്ണുകൾ താനേ അടഞ്ഞു
സ്വപ്നത്തിൽ 21 വയസ്സ് തോന്നിക്കുന്ന യുവാവ് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടു പോകുന്നു
“””സമുദ്രജലം ആ യുവാവിനെ വിഴുങ്ങും മുന്നേ ആ യുവാവ് ഇപ്രകാരം വിളിച്ചു പറഞ്ഞു
മാഹിറാ……ഞാൻ വരും,.. വീണ്ടും വരും
ബഹാറിലെ തണുത്ത രാത്രിയിൽ (പേർഷ്യൻ വസന്ത കാലം)
നിന്റെ വിവാഹ മോതിരം നമ്മുടെ സന്തതി പരമ്പരയിൽ പെട്ടവൾ അണിയുന്ന നിമിഷം നാം പുനർ ജനിക്കും മാഹിറാ
ഇന്നേക്ക് പതിനെട്ടു മാസം കഴിഞ്ഞാൽ നീയും എന്റെ അടുക്കൽ എത്തി ചേരും.,.
വിധിയെ തടുക്കാൻ ആർക്കും കഴിയില്ല
നീയും ചതിയാൽ കൊല്ലപ്പെടും…,.
മാഹിറാ….. ഞാൻ വീണ്ടും വരും
ആ യുവാവ് സമുദ്രത്തിന്റെ ആഴങ്ങളിക്ക് മുങ്ങി താന്നു കൊണ്ടിരുന്നു
സമുദ്ര ജല പ്രവാഹത്തിന്റെ ശക്തിയിൽ ചുവന്ന മാണിക്ക്യം പതിച്ച ആ യുവാവിന്റെ തലപ്പാവ് എങ്ങോ ദിഷയറിയാതെ ഒഴുകി
ആ യുവാവിന്റെ നീളൻ മുടി സമുദ്ര ജലത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി നടന്നു
ആ യുവാവിന് തന്റെ പ്രണനാഥന്റെ മുഖമായിരുന്നു
തൊണ്ടയിൽ നിന്നും ഒരു തേങ്ങൽ പുറത്ത് വന്നതും അനിഖ ഉറക്കത്തിൽ
നിന്നും ഞെട്ടി ഉണർന്നു