ആയിക്കോളും ബാപ്പു.ഞാൻ പറഞ്ഞോളാം അവളോട്.
നിനക്കറിയുവോ,നിന്റെ കാര്യം എനിക്ക് അറിയാമായിരുന്നു എങ്കിലും ഈ ആലോചന വന്നപ്പോൾ അവൾ കുറെ എതിർത്തുനോക്കി.
പക്ഷെ താഴെ കണ്ടില്ലേ അവളുടെ അച്ഛനും ചിറ്റപ്പൻമാരും.എല്ലാരും രാഷ്ട്രീയമായും ജാതിയിലും ഉന്നതസ്ഥാനം വഹിക്കുന്നവർ.ഈ കുടുംബത്തിൽ അവസാനവാക്ക് എന്റെയാണ് എങ്കിലും കുടുംബം ശിഥിലമാകും എന്ന അവസ്ഥ വന്നാൽ…..എനിക്ക് അവരെ ചേർത്തുപിടിച്ചല്ലേ പറ്റു.
മനസ്സിലാവുന്നുണ്ട് ബാപ്പു.
കുടുംബത്തിലെ ഒരെ ഒരു പെൺതരി.അതും രണ്ടു തലമുറക്ക് ശേഷം.എല്ലാർക്കും അവരുടെ കുടുംബം വലുതാണ്.എങ്കിലും ഒന്ന് ചോദിക്കട്ടെ നിങ്ങൾ അവളെ നന്നായി നോക്കി,വളർത്തി അവളുടെ ഇഷ്ടങ്ങൾക്ക് നിങ്ങളുടെ ഇടയിൽ ഒരു വിലയുമില്ലേ.
അതിനിപ്പൊ എന്റെയടുക്കൽ ഒരുത്തരം ഇല്ല മോനെ.ചില കാര്യങ്ങൾ അങ്ങനെയാ.ഈ സാഹചര്യങ്ങൾ മാറുമായിരിക്കും.
മാറണം.പക്ഷെ എന്ന്…… അതും ഒരു ചോദ്യമായിത്തന്നെ കിടക്കുന്നു.
ആഹാ രണ്ടാളും
ഇവിടിരിക്കുവാണോ.ബാപ്പുന്റെ കത്തി കേട്ട് മടുത്തോ ഭയ്യ.
ഡീ കാന്താരി,നിന്നെ ഞാൻ.
രണ്ടാളും നല്ല മൂഡിൽ ആണല്ലോ.
എത്ര റൗണ്ട് പോയി.
അധികം ഇല്ലഡോ, ഒരു നാലെണ്ണം.ഞങ്ങളിങ്ങനെ കുറച്ച് നാട്ടുകാര്യം പറഞ്ഞിരിക്കുവാരുന്നു.
അല്ലെ ബാപ്പു.
പട്ടാളത്തിലെ പഴയ പുളുക്കഥ വല്ലോം ആരിക്കും.കേട്ട് ബോറായോ.
മറ്റുള്ളവരുടെ മുന്നിലെലും ഇത്തിരി ബഹുമാനിക്കെടി.നിന്റെ ഗ്രാൻഡ് പാ അല്ലെ.
അങ്ങനെ പറഞ്ഞുകൊടുക്ക് മോനെ.
മുതിർന്നു എന്നൊരു വിചാരം ഇല്ല.
ഒട്ടും ഇല്ല.കലാപരിപാടി തീർത്തു പെട്ടെന്ന് വാ.ഭക്ഷണം കഴിക്കണ്ടേ.
അതോ കള്ളും കുടിച്ചിരുന്നാൽ മതിയോ.
മോള് ചെല്ല് ഞങ്ങൾ വന്നേക്കാം.
ഓരോന്നു പിടിപ്പിച്ചു ഭക്ഷണവും കഴിഞ്ഞു പുറത്തു നിൽക്കുകയാണ് റിനോഷ്.നിലവിൽ കുളിച്ചു നിൽക്കുന്ന അവനെ തണുത്ത കാറ്റ് തഴുകിക്കൊണ്ടിരുന്നു.പിന്നിൽ ഒരു മുരടനക്കം കേട്ട് നോക്കുമ്പോൾ റീന.
ഭയ്യ ഉറങ്ങുന്നില്ലേ.ഈ തണുപ്പ് കൊണ്ട് അധികം നിൽക്കണ്ട.
സാരമില്ല,നീ പൊയ്ക്കോ.ഞാൻ ഇത്തിരി കഴിഞ്ഞേ ഉള്ളു.അല്ല ബാപ്പു കിടന്നോ.
മ്മം കിടന്നു. ഞാനും അങ്ങ് പോകുവാ.നാളെ ഒരു ചെറിയ ഔട്ടിങ് നമ്മൾ മാത്രം.അതൊന്ന് പറയാന്നു കരുതി.
അതിന് എന്റെ കൂടെ പുറത്തു വരാൻ സമ്മതിച്ചോ.
ബാപ്പു അനുവാദം തന്നു.
ബാക്കിയൊക്കെ ബാപ്പു നോക്കിക്കോളും.അധികം തണുപ്പ് കൊള്ളാതെ കിടക്കുട്ടോ.ഞാൻ പോയേക്കുവാ.ഗുഡ് നൈറ്റ്
മ്മം, ഗുഡ് നൈറ്റ്.
നിലവിൽ അങ്ങനെ നിൽക്കുമ്പോൾ അവന്റെ മനസ്സ് പിന്നെയും പഴയ കാലങ്ങളിലൂടെ നടന്നുതുടങ്ങി.
ഓടിയെത്തിയത് തന്റെ ഡ്യൂട്ടിക്കിടയിൽ ഒരു ചീറലോടെ തന്റെ നേർക്കുവരുന്ന റീനയുടെ ചിത്രമാണ്…..
ഭയ്യ………ഒരു അലർച്ചയായിരുന്നു.