നിങ്ങൾ ഉദ്ദേശിച്ച ആള് തന്നെയാ ഇത്.ഇവനെ വിളിച്ചത് ഞാനും.ഇവൻ ഇവിടെയുണ്ടാവും.നിങ്ങളുടെ സംശയം പോലെ ആയിരുന്നെങ്കിൽ ഇവനത് എന്നെ ആവാമായിരുന്നു.
എടുത്തുചാട്ടം അത് നാശത്തിലെ എത്തിക്കൂ.അത് എല്ലാരും ഓർത്താൽ നന്ന്.ഒരുഗ്രശാസനയും കൊടുത്ത് അയാൾ അവനെയും കൂട്ടി അകത്തേക്ക് നടന്നു.
ബാപ്പുവുമൊത്തു അകത്തേക്ക് നടക്കുമ്പോൾ കണ്ണുകൾ ചുറ്റും പരതിനടന്നു.”മോനിപ്പൊ അവളെ തിരയുകയാവും അല്ലേ”
ഇത് മനസ്സിലാക്കിയെന്നവണ്ണം അദ്ദേഹം ചോദിക്കുമ്പോൾ അവനൊന്നു മൂളുകമാത്രം ചെയ്തു.
മോനെ അവളിവിടെ അടുത്ത് ശിവക്ഷേത്രത്തിൽ പോയിരിക്കുന്നു.
കുറച്ചു പൂജയും ചടങ്ങുകളും ഒക്കെയുണ്ട്.അതാ കാണാത്തെ.വൈകാതെ വരും.
ഉത്തരം വീണ്ടും ഒരു മൂളലിൽ ഒതുങ്ങി.
ഒരു യാത്ര കഴിഞ്ഞു വന്നതല്ലേ.ഒന്ന് ഫ്രഷ് ആയി വാ.ദാ ഇതാണ് മോനുള്ള മുറി.അവൾ ഒരുക്കിയിട്ടാ പോയത്.കഴിയുമ്പോൾ താഴേക്ക് വന്നോളൂ.ആരും ഒന്നും പറയില്ല. സ്വന്തം വീടാണ്.അങ്ങനെയെ
കരുതാവു.
താഴെയെത്തുമ്പോൾ ഒരുക്കങ്ങൾ നടക്കുന്നുണ്ട്.അവനെ കണ്ടതും ബാപ്പു ഓരോരുത്തരെയായി പരിചയപ്പെടുത്തി.അവളുടെ അച്ഛനും അനുജന്മാരും ആയി അഞ്ചുപേർ.അവരുടെയെല്ലാം മുഖത്ത് ഒരു ഇഷ്ടക്കേട് നിഴലിച്ചിരുന്നു.ഇതിന്റെയിടയിൽ ഒരു സ്ത്രീ കോഫി കൊണ്ടുവന്നിരുന്നു. റീനയുടെ അമ്മ. അവരെ പരിചയപ്പെടുമ്പോൾ അധികം സംസാരിച്ചില്ലെങ്കിലും അവരുടെ വാക്കുകളിൽ എവിടെയോ ഒരു സ്നേഹം ഒളിഞ്ഞുകിടന്നു.
മുഷിച്ചിലായോ ഇവിടെ വന്നത്?
ഹേയ് അങ്ങനൊന്നും ഇല്ല സാബ്.
അല്ല,ബാപ്പു.അങ്ങനാ എല്ലാരും വിളിക്കുക.
ഓഹ് സോറി പെട്ടെന്ന്,അങ്ങനെ വിളിച്ചാൽ എന്തേലും ഇഷ്ട്ടക്കേട് തോന്നിയാലോ എന്നുകരുതി.
ഒരിഷ്ടക്കേടും ഇല്ല.അങ്ങനെതന്നെ വിളിച്ചാൽ മതി.മോനിങ്ങു വാ നമ്മുക്ക് അങ്ങോട്ട് മാറി ഇരിക്കാം.പരിചയമില്ലാത്ത ഇടമല്ലേ ബോറടിക്കുന്നുണ്ടാവും.തല്ക്കാലം ഈ വയസൻ കമ്പനി തരാം.ഇഷ്ടമാകുമോ എന്തോ.
അതെന്താ ബാപ്പു അങ്ങനെ.എനിക്ക്
മിക്കവാറും എല്ലാ എയ്ജ് ഗ്രൂപ്പിലും ഫ്രണ്ട്‌സുണ്ട്. അവൾക്ക് അറിയാം.
അറിയാടോ അവൾ എന്നോട് എല്ലാം പറയും.തന്നെ കണ്ടതുമുതൽ എല്ലാം ഒരു പുള്ളി കുറയാതെ പറഞ്ഞിട്ടുണ്ട്.
പറയാറുണ്ട് അവൾ ബാപ്പുവിനെക്കുറിച്ചും.പക്ഷെ ഇപ്പോഴാ കാണുന്നതെന്ന് മാത്രം.
ദാ ഇതാണ് എന്റെ സാമ്രാജ്യം.മോൻ എങ്ങനാ കഴിക്കുന്നോ ഇപ്പൊ. ഒരു മൂഡിന്.
ഹേയ് ഞാൻ,….. അങ്ങനൊരു ശീലം…
പരുങ്ങണ്ട,ഞാനും കൂടാഡോ.മോള് പറഞ്ഞിട്ടുണ്ട് നല്ല കീറായിരുന്നു എന്ന്.എന്നാലും ഈ വയസൻ ഒരു ഉപദേശം തരാം.അല്ലേല് ഒരു ഫ്രണ്ട് സ്നേഹത്തോടെ പറയുന്നതായി കണക്കാക്കിയാൽ മതി.
കഴിക്കുന്നതിൽ തെറ്റില്ല. പക്ഷെ മദ്യം നമ്മളെ ഭരിക്കാതെ നോക്കണം.
ഒത്തിരി കുറഞ്ഞു ബാപ്പു.കള്ള് എന്നെ കുടിക്കുകയായിരുന്നു അതൊക്കെ മാറ്റി ഒരു കണ്ട്രോൾ ലെവലിൽ എത്തിച്ചത് റീനയാ. ഒത്തിരി പിച്ചും മാന്തും ഒക്കെ കിട്ടീട്ടുണ്ട് അതിന്റെ പേരിൽ.
അത് അങ്ങനൊരു കുറുമ്പി.ഇവിടെ എന്റടുക്കലും ഉണ്ട്.കൂടുതലാകുമ്പോ ഒന്ന് വിരട്ടിവിടും.