ഫാദർ മാത്യു കല്ലുമറ്റം,അവൻ മത്തായി എന്നുവിളിക്കുന്ന സുഹൃത്തുക്കളിൽ ഒരാൾ.അവർ തമ്മിലുള്ള പരിചയം പറയാൻ നിന്നാൽ അങ്ങ് ബനാറസ് മേജർ സെമിനാരിയിൽ തുടങ്ങേണ്ടി വരും.(അവിടുന്നുള്ള സൗഹൃദം ഇന്നുമുണ്ട്.ഫ്ലാഷ് ബാക്ക് പറയാൻ നിന്നാൽ….)
മത്തായിച്ചാ, ഇതൊരു വൻ സർപ്രൈസ് ആയിട്ടോ.
നിന്നെ എത്രയായി കണ്ടിട്ട്. ഇപ്പൊ കാണുന്നു കരുതിയെ ഇല്ല.രണ്ടു കൊല്ലം കഴിഞ്ഞു ഇപ്പൊ അല്ലേടാ.
അതെ,ഇറ്റ് ഷുഡ് ബി എ ഗ്രേറ്റ് മൊമെന്റ്.
എന്തായാലും വാ, വല്ലോം തട്ടിയിട്ട് ബാക്കി പറയാം.
കുശിനിക്കാരൻ വിളമ്പിയ നല്ല കോഴിയും പോർക്കും ഒക്കെ അടിച്ചുകേറ്റി ഒരു നീണ്ട ഏമ്പക്കവും വിട്ട് അവർ എഴുന്നേറ്റു.മുറിയിലെത്തി നീറ്റായി രണ്ട് ലാർജ് ഒഴിച്ച് ചിയേർസ് പറഞ്ഞു അവർ.
അച്ചോ ഏതായാലും കൊള്ളാം.നല്ല ഉഗ്രൻ ശാപ്പാട്.പിന്നെ ഒരു കാര്യം ചോദിക്കാൻ വിട്ടു,എന്നുതുടങ്ങി ഈ മണിയടി.
എടാ നമ്മൾ ഏത് സാഹചര്യത്തിലും ജീവിക്കാൻ പഠിക്കണം.അത് നിനക്ക് കാണിച്ചുതന്നതല്ലെടെ.
അല്ലാതെ കപ്യാര് മുങ്ങിയത് കൊണ്ടല്ല.ഏതായാലും സെമിനാരിയിൽ നന്നായി മണിയടിക്കാൻ ശീലിച്ചതുകൊണ്ട് ഉപകാരം ഉണ്ടായി.
ഡേയ്, ഊതല്ലേടെ.ഇത് കപ്യാര് ഭാര്യെനേം കൊണ്ട് ആശൂത്രി പോയകൊണ്ട്.പിന്നെ നിന്റെ ചിറ്റപ്പൻ ഇപ്പൊ എവിടെടെ.
ഇപ്പോഴേലും തിരക്കീല്ലോ.ഇപ്പൊ നമ്മുടെ അടുത്തുതന്നെയുണ്ട്.
പക്ഷെ ആളിപ്പോ ബനാറസിൽ പോയേക്കുവാ ക്ലാസ്സ് എടുക്കാൻ.
പിന്നെ,എങ്ങോട്ടാ ഇപ്പൊ ഒരു യാത്ര. ഒറ്റക്ക് പതിവില്ലല്ലോ.
ഒന്നുല്ല മത്തായിച്ചാ.സാഹചര്യം അങ്ങാനായിപ്പോയി.
എന്താടാ,എന്തുപറ്റി?
ഇതിപ്പോ അവളെ, ആ റീനയെ ഒന്ന് കാണാൻ ഇറങ്ങിയതാ.അവൾക്ക് ഒന്ന് കാണണം പോലും.
ഇടക്കെപ്പോഴോ അച്ചൻ പറഞ്ഞിരുന്നു,ബ്രേക്ക് അപ്പ് ആയിന്ന്.എന്താന്നൊന്നും പറഞ്ഞില്ല.എന്നിട്ടും ഇപ്പൊ എന്തിനാ ഒരു കൂടിക്കാഴ്ച്ച.
അതെ ആറു മാസം കഴിഞ്ഞു.
അവളെ കണ്ടിട്ടും.ഇനി വേണ്ട എന്നുതന്നെ ഉറപ്പിച്ചതാ പക്ഷെ… ഇതിപ്പൊ അവളുടെ കല്യാണമാ ഈ 21ന്.അതാ ഇറങ്ങിയെ.ഒന്ന് കാണണം എന്നൊരാഗ്രഹം പറയുമ്പോൾ എങ്ങനാ പറ്റില്ലാന്ന് പറയുക.
അപ്പോഴേക്കും ചാടി പുറപ്പെട്ടു അല്ലേ.
വിളിച്ചത് അവളുടെ ഗ്രാൻഡ് പാ ആണ്.കേണൽ ഉജ്വൽ ടാക്കൂർ.അങ്ങേർക്കും ഒന്ന് കാണണംപോലും.നമ്മുക്ക് ഒരാളുടെ ഒരാഗ്രഹം സാധിച്ചുകൊടുക്കാൻ കഴിഞ്ഞാൽ…എന്താ പറയുക അപ്പൊ അത്രേ ചിന്തിച്ചുള്ളൂ.
എന്താ നിങ്ങളുടെ ഇടയിൽ ഉണ്ടായത് എന്നൊന്നും ചോദിക്കുന്നില്ല.
അല്ലേലും ഇനി അതൊക്കെ ചികഞ്ഞിട്ട് എന്തിനാ.നീ അതോർത്തു ലൈഫ് സ്പോയ്ൽ ചെയ്യാതിരുന്നാൽ മതി.
ആദ്യം ബുദ്ധിമുട്ടായിരുന്നു
അച്ചോ.പിന്നെ ഒന്നാലോചിച്ചപ്പോൾ
നഷ്ട്ടപെട്ടതോർത്ത് വിഷമിക്കുന്നതിനേക്കാൾ വരാനുള്ള നല്ല നാളുകൾ സ്വപ്നം കാണുന്നതാണെന്ന് തോന്നി.ഇപ്പൊ ആ സ്വപ്‌നങ്ങൾ പിന്തുടരുമ്പോൾ വല്ലാത്തൊരു ഫീൽ.ഇപ്പോ എനിക്കതിൽ ഒരു വിഷമോം ഇല്ലച്ചോ. എന്റെ സ്നേഹം അവൾക്ക് വിധിച്ചിട്ടില്ല എന്നു ഞാൻ കരുതി അതങ്ങ് മറന്നു.
അതൊക്കെ പോട്ടെ. ഇനി നീയവിടെ ചെല്ലുമ്പൊ വല്ല പ്രശ്നോം?ഞാൻ വരണോടാ.