ഭയ്യാ,ഒന്നും മനപ്പൂർവം അല്ല.പേര് രണ്ടാളുടെയും ഒന്നാണ്. പെട്ടെന്ന് എടുത്തപ്പോ ബോക്സ് മാറിപ്പോയി.
ഇനിയിപ്പോ എന്താകുമെന്ന് വല്ല നിശ്ചയം ഉണ്ടോ.
അറിയില്ല,എന്തുതന്നെയായാലും ഞാൻ സബ്മിറ്റ് ചെയ്തോളാം ഭയ്യ പേടിക്കണ്ട.
എന്നാ ഇയാളൊന്ന് കൂൾ ആയിക്കെ.നമ്മുക്ക് ചുരുങ്ങിയ സമയം മാത്രേ ഉള്ളു.പോയി ബ്ലഡ് ആൻഡ് യൂറിൻ സാമ്പിൾ എടുക്കാനുള്ള വഴി നോക്ക്.
ഭയ്യാ……..
പകച്ചുനിക്കാൻ സമയമില്ല.
പെട്ടെന്നാവട്ടെ.ഏതായാലും കുറച്ചു നേരത്തിനുള്ളിൽ കാര്യങ്ങൾ വഷളാവും.എന്തേലും ചെയ്യണേ അതിനുമുന്നേ വേണം.വേഗം ആയിക്കോട്ടെ .ഞാൻ മാഡത്തിനെ ഇൻഫോം ചെയ്യാം.ഷിഫ്റ്റ് ചെയ്യേണ്ടി വരും.
ഭയ്യാ എനിക്ക്, ആകെ……
ഇവിടെ നോക്ക് റീന,
സംഭവിക്കാനുള്ളത് നടന്നുകഴിഞ്ഞു.
ഇനി അങ്ങോട്ടുള്ളത് നോക്ക്.
സാമ്പിൾ എടുക്കുന്ന കൂടെ വൈറ്റൽസ് ഒന്നുടെ നോക്കിയേക്ക്.ഇങ്ങനെ പേടിച്ചുനിന്നാൽ കൈവിട്ടുപോകും. അതിനുമുന്നെ ഒന്ന് ശ്രമിക്കാം.മനസ്സിലാവുന്നുണ്ടോ.
ഡോക്ടർ എന്തുപറ്റി എന്നു ചോദിച്ചാൽ….
ഞാൻ ഒന്ന് സംസാരിക്കട്ടെ.നീ ചെന്ന് ഞാൻ പറഞ്ഞത് ചെയ്യ്.
ക്ലൈന്റിന്റെ ബ്ലഡ് ആൻഡ് യൂറിൻ സാമ്പിൾ എടുക്കാൻ പറഞ്ഞേൽപ്പിച്ചുകൊണ്ട് റിനോഷ് ഡ്യൂട്ടി റൂമിലേക്ക് നടന്നു.
ഇതേസമയം ഡ്യൂട്ടിറൂമിൽ അല്പം മയങ്ങുകയാണ് ഡോക്ടർ അർച്ചന.വാതിൽ മുട്ടുന്നത് കേട്ട് അവനുമുന്നിൽ അവ തുറക്കപ്പെട്ടു.
എന്താ റിനോഷ്,എനി അർജന്റ്
ഉണ്ട് മാം, ഞാൻ അകത്തേക്ക് വന്നോട്ടെ.അല്പം സംസാരിക്കണം.
ഇപ്പോഴോ,നാളെ പോരെ?
അല്ല ഡോക്ടർ,ഇപ്പൊത്തന്നെ
വാ,ഇരിക്ക്.പറയു,എന്തുപറ്റി?
അത് മാം റൂം നമ്പർ ഏഴിലെ ക്ലൈന്റ്, നാളെ സർജറി ഉള്ളത്.അതിനു ബ്ലഡ് ഇപ്പോഴേ ഇട്ടോട്ടെ.അല്പം ഹീമോഗ്ലോബിൻ കുറവാ.
ഇപ്പൊ വേണ്ടെടാ,എന്തിനാ ഈ രാത്രിക്ക്.ആഫ്റ്റർ സർജറി ഇട്ടാലും മതി.
നെഗറ്റീവ് ഗ്രൂപ്പ് ആയതുകൊണ്ട് പുറത്തുനിന്നാ കിട്ടിയേ,അതാ ഞാൻ.
പോർട്ടബിൾ ഫ്രീസറിൽ അല്ലേ.ഇതിനാണോ അത്യാവശ്യം എന്ന് പറഞ്ഞത്.
അതല്ല ഡോക്ടർ,ചെറിയൊരു പ്രശ്നംഉണ്ട്.ഒന്ന് ഹെല്പ് ചെയ്യണം പറ്റില്ലാന്ന് പറയരുത് പ്ലീസ്.
ഓഹ്.നിന്റെ ഉരുണ്ടുകളി കണ്ടപ്പോഴേ സ്മെൽ ചെയ്തതാ ഞാൻ.കാര്യം പറ
മാം ഈ വെള്ളം കുടിച്ചേ.എന്നിട്ട് ഞാൻ പറയുന്നത് സമാധാനമായി കേൾക്കണം.ചാടിക്കടിക്കരുത്.
വളച്ചുകെട്ടാതെ പറയ് നീ.
അത് ഡോക്ടറെ റീന,അവളുടെ ക്ലൈന്റിനു ബ്ലഡ് ഇട്ടത് ഒന്ന് മാറിപ്പോയി.ആറിലെ ക്ലൈന്റ് ബാക്ക് പെയിൻ പറഞ്ഞപ്പോഴാ അറിഞ്ഞത്.
ഓഹ് മൈ ഗോഡ്……..
ഡോക്ടറെ,ബ്ലഡ് സ്റ്റോപ്പ് ചെയ്തു.ഫ്ലൂയിഡ് തുടങ്ങിയിട്ടുണ്ട്.ഫസ്റ്റ് ലൈൻ വൈറ്റൽസ് ഓക്കേ ആണ്. അല്പം ചിൽസ് ഒഴിച്ചാൽ.സാമ്പിൾ എടുത്തു.
ഇനി മാമിന്റെ കയ്യിലാ എല്ലാം.
നീയിത് എന്താ പറയുന്നേ.ഇത്രയും വലിയൊരു നെഗ്‌ളിജൻസ് നീ എത്ര കൂളായി ന്യായീകരിക്കുന്നു.ഞാനിത് റിപ്പോർട്ട് ചെയ്യും.
ഡോക്ടറെ,അവൾ മനസറിഞ്ഞു ചെയ്തതല്ല.
എന്തായാലും,ആ ക്ലൈന്റ് ഇപ്പൊ ഗുരുതരാവസ്ഥയിലാ.ജീവൻ തന്നെ അപകടത്തിലാ.എനിക്ക് ന്യായീകരിക്കാൻ പറ്റില്ല.
ഞാൻ കാലുപിടിച്ചു പറയാം.ഒന്ന് കണ്ണടചൂടേ
നീ നിന്റെ കാര്യം നോക്ക്. അവളായി വരുത്തിയത് അവളുതന്നെ അനുഭവിക്കട്ടെ.
ഡോക്ടറെ,പ്ലീസ്. ഒന്ന് കണ്ണടച്ചാൽ അവളുടെ ലൈഫ്…… കരിയർ….
മിണ്ടരുത് നീ.ഒരു വലിയ തെറ്റിനെ ന്യായീകരിക്കാൻ നോക്കരുത് റിനോഷ്.
അവളൊരു പെണ്കുട്ടിയല്ലേ ഡോക്ടർ, ആ ഒരു പരിഗണന കൊടുത്തൂടെ.ഒന്ന് കണ്ണടച്ചുകൂടെ.