ടാക്കൂർ ഒരാലിംഗനത്തിനു ശേഷം പറഞ്ഞു.ഒപ്പം ശിരസ്സിൽ ഒരു തലോടലും.
തീർച്ചയായും വരും.എന്നെ കാത്തിരിക്കുന്നവരുടെ കൂടെ ഇനി ഒരാൾകൂടി……
മഞ്ഞുപെയ്യുന്ന വഴിയിലൂടെ അവൻ തിരിച്ചിറങ്ങുന്നു.
സ്വന്തമാവാൻ കൊതിച്ചവളുടെ നെറുകയിൽ മറ്റൊരാൾ സിന്ദുരം അണിയിക്കുന്നത് കാണാനുള്ള വ്യസനം,അവൾ സ്വയംസമർപ്പിക്കാൻ ഒരുക്കമായിരുന്നു എങ്കിൽകൂടി അവന്റെ ചിന്തകൾക്കും അപ്പുറമായിരുന്നു.അവളുടെ നന്മ അതുമാത്രം പ്രാർത്ഥനയാക്കി അവന്റെ ബുള്ളറ്റ് മരംകോച്ചുന്ന തണുപ്പിനെയും കീറിമുറിച്ചു
മുന്നോട്ടുനീങ്ങി……….
അല്ലേലും ചില കാര്യങ്ങൾ അങ്ങനാ. നമ്മൾ ഒന്നാഗ്രഹിക്കും.കിട്ടുന്നത് മറ്റൊന്നും.കിട്ടുന്ന സൗഭാഗ്യങ്ങളിൽ സന്തോഷിച്ചു ചുറ്റുമുള്ളത് ആസ്വദിച്ചാൽ ഉണ്ടല്ലോ,
അവനെക്കാൾ ഭാഗ്യവാൻ വേറാരും ഉണ്ടാവില്ല.
???ശുഭം???
ആൽബി
(വെറും ഒരു വായനക്കാരനായി ഒതുങ്ങിയ എനിക്ക് എഴുതാനുള്ള പ്രചോദനവും പ്രേരണയും നൽകി
ഇപ്പോഴും സ്നേഹപൂർവ്വം പ്രോത്സാഹിപ്പിക്കുന്ന എന്റെ സ്മിത ചേച്ചിക്ക് എന്നാൽ കഴിയുന്ന സ്നേഹ സമ്മാനം ഇവിടെ സമർപ്പിക്കുന്നു)
????????????