എനിക്കറിയാം ഭയ്യ എന്ത് മാത്രം മനസ്സ് നീറിക്കാണുമെന്ന്.ഞാൻ തന്ന വേദനക്ക് പകരം തരാൻ എന്റെ കയ്യിൽ ഒന്നുമില്ല.ഈ ശരീരം അല്ലാതെ.
നീയെന്നെ അങ്ങനെയാ മനസ്സിലാക്കിയത് അല്ലെ.അങ്ങനെ ആയിരുന്നേൽ എനിക്ക് എന്നെ കഴിയുമായിരുന്നു.സ്ത്രീകളെ വെറും ഉപഭോഗവസ്തുവായി കണ്ടിട്ടില്ല ഞാൻ,എനിക്ക് കഴിയില്ല അതിന്.
അത് എന്നെപ്പോലെ വേറാരും മനസ്സിലാക്കിയിട്ടില്ല.പക്ഷെ ആ മനസ്സിലെ കനൽ കെടാൻ എങ്കിലും എന്നെ സ്വീകരിച്ചുടെ.
ഡീ,ഒരെണ്ണം ഒഴിച്ചേ….
ദാ ഒന്നുടെ തരാം.ഇനിയില്ല,ഇവൻ ഇത്തിരി മുറ്റാ.തിരിച്ചു പോവേണ്ടതാ.
ഇന്നലെ കഴിച്ചപ്പോ മനസിലായല്ലോ.
അവനൊന്നു ചിരിക്കുക മാത്രം ചെയ്തു.വീണ്ടും അവന്റെ കണ്ണുകൾ പുറത്തെ ദൃശ്യങ്ങളിലേക്ക് പതിഞ്ഞു. കുറച്ചു നേരത്തെ മൗനത്തിനൊടുവിൽ അവൻ പറഞ്ഞുതുടങ്ങി”റീന നിന്റെ കഴുത്തിൽ ഒരു മിന്നു കെട്ടി അങ്ങകലെ പുഴയുടെ തീരത്ത് നിനക്കായ് തീർത്ത വള്ളിക്കുടിലിൽ തിങ്കൾ നൽകുന്ന കുളിരുപറ്റി നിന്നെ എന്റെ സ്വന്തമാക്കുന്നത് സ്വപ്നം കണ്ടവനാ ഞാൻ.പക്ഷെ ഇന്നതില്ല.നാളെ നിന്റെ നെറുകയിൽ സിന്ധുരം അണിയിക്കുന്നവനും ഉണ്ടാവും ഒരു മിനിമം ആഗ്രഹം.
പിന്നെ നിന്റെ ഈ തോന്നലൊക്കെ സ്വാഭാവികം.എന്നെ തേച്ചു എന്നൊരു തോന്നൽ.പക്ഷെ എനിക്കതില്ല,
കാരണം ഇതിനേക്കാൾ നല്ലത് എനിക്കായി കാലം കരുതിവച്ചിരിക്കാം.ഞാൻ അതിൽ വിശ്വസിക്കുന്നു.പിന്നെ നിന്റെ ഈ തോന്നലൊക്കെ മാറും.കുടുംബമായി കുട്ടികളൊക്കെ ആകുമ്പോൾ,
അപ്പൊ അവർക്ക് പറഞ്ഞുകൊടുക്കാൻ എന്നെക്കുറിച്ചുള്ള നല്ല ഓർമ്മകൾ നിന്നിലുണ്ട് അതുമതി എനിക്ക്. നാളെ ഒരിക്കൽ എന്റെ കുഞ്ഞിനെ നെഞ്ചിൽ കിടത്തി ഒരു കുറുമ്പിയുടെ കഥ പറയാൻ എനിക്കും.സൊ സന്തോഷത്തോടെ പിരിയാം.”
മ്മം,എനിക്ക് മനസ്സിലാവുന്നുണ്ട്.ഭയ്യ എന്റെ മനസ്സിൽനിന്ന് ഒരിക്കലും മാഞ്ഞുപോവില്ല.അത്രക്കുണ്ട് ഓർമ്മകൾ.പക്ഷെ ഞാൻ ശ്രമിക്കും ഒരു നല്ല ഭാര്യയാവാൻ.ഭയ്യക്ക് കിട്ടും എന്നിലും നല്ലൊരു കുട്ടിയെ.ഇപ്പൊ അങ്ങനല്ലേ പറയാൻ പറ്റു.
റീന നേരം വൈകുന്നു.നിന്നെ പറഞ്ഞ സമയത്ത് അവിടെ എത്തിക്കാനുള്ളതാ.
മ്മ്,ഭക്ഷണം കഴിഞ്ഞു ഇറങ്ങാം ഭയ്യ.
അവിടുന്നിറങ്ങുമ്പോൾ മൗനം ആയിരുന്നു അവരുടെ ഭാഷ. ഒരുപിടി നല്ല ഓർമ്മകളും പേറി അവരൊന്നിച്ചുള്ള അവസാനയാത്ര ആ വീട്ടുമുറ്റത്ത് അവസാനിച്ചു.
************
തിരിച്ചെത്തുമ്പോൾ വഴിക്കണ്ണുമായി പുറത്തുനിന്നിരുന്നു ബാപ്പു.അവളെ തിരിച്ചേല്പിച്ചു പുറപ്പെടാൻ തുടങ്ങുമ്പോൾ അദ്ദേഹം അവന്റെ കരം കവർന്നിരുന്നു.
നിനക്കിന്നുതന്നെ പോണോ മോനെ?
പോണം ബാപ്പു,അല്ലാതെ എന്താ.ഒന്ന് നാട്ടിലൊക്കെ പോണം.അതാ ഇപ്പൊ മനസ്സില്.കൂടാതെ എന്റെ ജീവിതത്തിൽ ഓർത്തിരിക്കാൻ കുറച്ചു നല്ല നിമിഷങ്ങൾ ഇവിടുന്ന് കിട്ടി.അതിന് ആ നല്ല മനസ്സിന് ഞാനെന്താ പകരം തരുക.
മനസ്സിലാവും മോനെ,എന്തുപറയണം എന്നെനിക്ക് അറിയില്ല.ഇടക്കൊക്കെ ഈ ബാപ്പുനെ കാണാൻ വരണം.ഞാൻ പ്രതീക്ഷിക്കും.
അതുമതി എനിക്ക്.
നീയും എന്റെ മോൻതന്നെയാ.