റീന [ആൽബി]

Posted by

സമയത്തുതന്നെ തിരിച്ചെത്തിക്കാം.
ഉറപ്പ്.

അവളെയും കൊണ്ട് അവന്റെ ബുള്ളറ്റ് കുതിച്ചുപാഞ്ഞു.അവരുടെ കാഴ്ച്ച മറഞ്ഞതും പഴയ ഓർമ്മയിൽ എന്നവണ്ണം അവൾ അവന്റെ വയറിൽ ചുറ്റിപ്പിടിച്ചു തോളിൽ മുഖം ചേർത്തിരുന്നു.അവൾ പറഞ്ഞ വഴികളിലൂടെ കുറച്ചുദൂരം സഞ്ചരിച്ചു.ഇടക്ക് ഒരു ചെറിയ ടൌൺ എത്തിയപ്പോൾ കണ്ട റെസ്റ്റോറന്റിലേക്ക് അവൾ അവനെയും കൂട്ടി കയറി.

ഭായിജാൻ,അവളുടെ വിളിയിൽ ടേബിൾ ബോയ് ഓടിയെത്തി.
കൊടുക്കുന്ന ഓർഡർ കേട്ട് അവന്റെ കണ്ണുതള്ളി.റുമാലി റൊട്ടി, മട്ടർ പുലാവ്, റൈസ് തുടങ്ങി ബട്ടർ ചിക്കൻ, ചിക്കൻ കബാബിലൂടെ പനീർ മട്ടർ മസാലയും കടായ് പനീറും കടന്ന് ഭക്ഷണത്തിന്റെ ഒരു നീണ്ട നിര.

ഇത് ആര് കഴിക്കാനാ പെണ്ണെ.

ഭയ്യ അല്ലാതെ ആരാ.ഒരു നുള്ള് ബാക്കി വരാതെ കഴിച്ചോണം.

എന്താ ശിക്ഷയാണോ. അത്‌ കേൾക്കുമ്പോൾ അവളുടെ കണ്ണുകൾ ചെറുതായൊന്നു നനഞ്ഞു.

ശിക്ഷ അതിനർഹ ഞാനല്ലേ ഭയ്യ.

ഹേയ് ബി കൂൾ.ആൾക്കാര് കാണും.

ഹേയ് ഒന്നുല്ല ഭയ്യ.വാ പാഴ്‌സൽ
റെഡിയായി.

ബില്ലും കൊടുത്ത് അവൾ അവനൊപ്പം കയറി.”ഇനി എങ്ങോട്ടാ ഒത്തിരി ഉണ്ടോ”

ഒരു അര മണിക്കൂർ.ഭയ്യ വണ്ടി എടുക്ക്

യാത്ര ചെന്നു നിന്നത് ഒരു ഫാം ഹൗസിൽ.ചുറ്റും കണ്ണെത്താ ദൂരത്തു ആപ്പിൾ മരങ്ങൾ വിളഞ്ഞുകിടക്കുന്നു.നടുവിൽ മനോഹരമായ ഒരു കൊച്ചു വീടും.

ലവ്-ലി ഇതൊക്കെ തന്റെയാ.

അതെന്ന് പറയാം. കുടുംബവകയാ.

ആ കാഴ്ച്ചകൾ കണ്ട് ആ ആപ്പിൾ മരങ്ങൾക്കിടയിലൂടെ കുറച്ചു നടന്നു.വൈഡ് ലെൻസിൽ ലോങ്ങ്‌ ഷോട്ട് എടുത്തു തിരിച്ചുനടക്കുമ്പോൾ അവൾ ആ പഴയ കുറുമ്പിയായി മാറിയിരുന്നു.

ഭയ്യ,ഒരു മൂഡിന് ഒരെണ്ണം ഒഴിക്കട്ടെ.ബാപ്പുന്റെ സ്പെഷ്യൽ ആപ്പിളിട്ട് വാറ്റിയ ഐറ്റം ഇരുപ്പുണ്ട്.

തലേന്നത്തെ ഒരെണ്ണം ഓർത്തുപോയി അവൻ എന്നാലും അവളുടെ ചോദ്യം തട്ടിക്കളഞ്ഞില്ല. അവൾ പകർന്ന മധുവിൻചഷകം ചുണ്ടോടു ചേർത്തു പതിയെ നുണഞ്ഞുകൊണ്ട് അവന്റെ കണ്ണുകൾ ജനലയുടെ പുറത്തേക്ക് സഞ്ചരിച്ചു.

ഭയ്യ…..

നിനക്കെന്തൊക്കെയോ സംസാരിക്കാൻ ഉണ്ട്.എന്ത് പറ്റിയെഡാ.

എന്തോ,ഒരു വല്ലായ്മ പോലെ.ഭയ്യയോട് ഞാൻ ചെയ്തത്..

ഓഹ് കുറ്റബോധം അല്ലെ.അതിന്റെ ആവശ്യം ഒന്നുമില്ല.

ഒരുതരത്തിൽ അതുതന്നെ.ഞാൻ കാരണം ഭയ്യയുടെ ലൈഫ് കൂടി ഇങ്ങനെയായി.

കഴിഞ്ഞത് ഓർത്തിട്ട് എന്തിനാടാ.
നഷ്ടപ്പെട്ട നിമിഷങ്ങൾ ഇനി തിരിച്ചു കിട്ടില്ലല്ലോ.ഒരൊറ്റ സങ്കടം മത്രേ ഉള്ളു, നീ പോരുമ്പോൾ നിനക്കെന്നോട് നേരിട്ട് പറയാരുന്നു.
ഒരു ഒളിച്ചോട്ടം ആയിരുന്നില്ലേ എന്നിൽനിന്ന്.

അന്നെനിക്ക് ഭയ്യയെ നേരിടാനുള്ള ധൈര്യം ഇല്ലാതെപോയി.

Leave a Reply

Your email address will not be published. Required fields are marked *