മനോഹരമായ പുൽത്തകിടികളിൽ ഒരുക്കപ്പെട്ട ചെറുകൂടാരത്തിൽ അവൾ അവന്റെ നെഞ്ചിലെ ചൂട് പറ്റി
പ്രണയത്തിന്റെ തീവ്രതയിൽ ഇളം തെന്നലായി അവർ ഒഴുകി.പക്ഷെ കാലം കാത്തുവച്ചത് മറ്റൊന്നായിരുന്നു.ഒരു വെക്കേഷൻ കഴിഞ്ഞ് അവനെത്തുമ്പോൾ അവളുടെ വിളികൾ കുറഞ്ഞു എങ്കിലും നേരിൽ കണ്ട് പരിഭവം പറഞ്ഞുതീർക്കാം എന്നായിരുന്നു അവന്റെ മനസ്സിൽ.കാത്തിരുന്നത് ഒരു കത്തും.ജെസ്സി അവനത് കൊടുക്കുമ്പോൾ ആ ഹൃദയതാളം കച്ചേരിക്ക് കൊട്ടുന്ന ദ്രുതതാളം കൈവരിച്ചു.ആ എഴുത്തിലൂടെ സഞ്ചരിക്കുമ്പോൾ അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു.
“ഭയ്യ ഒരു ഒളിച്ചോട്ടം ആണിത്, എന്നിൽനിന്നുതന്നെ.അറിയാല്ലോ എന്റെ വീട്ടിലെ സാഹചര്യങ്ങൾ.അമ്മ വിളിച്ചിരുന്നു.പരിഭവം പറഞ്ഞുതുടങ്ങിയിട്ട് നാളുകളായി.ഒരുവിധം പിടിച്ചുനിന്നു.ഒരിക്കലും ഭയ്യയെ ഒന്നും അറിയിച്ചു ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല.എല്ലാം ശരിയാവും എന്നു കരുതി.ഒടുവിൽ ജീവിതം അവസാനിപ്പിക്കും എന്നു അമ്മ പറയുമ്പോൾ ഞാൻ എന്താ ചെയ്യാ.എല്ലാം ഉപേക്ഷിച്ചു പോരേണ്ടിവന്നു.ഇവിടെ എന്റെ വിവാഹം ഉറപ്പിച്ചിരിക്കുന്നു.ആള് കാനഡയിൽ സെറ്റിൽഡ് ആണ്.അപ്പയുടെ ഫ്രണ്ടിന്റെ മകൻ.സ്വന്തം ഉയർച്ചക്കായി മകളുടെ സ്വപ്‌നങ്ങൾ കണ്ടില്ലന്നു നടിക്കുന്നു.അറിയാം ഭയ്യ ഇല്ലായിരുന്നു എങ്കിൽ ഇന്ന് ഈ റീനയില്ല.പക്ഷെ ഈ അവസ്ഥയിൽ ഞാൻ ആരെ തള്ളും,ആരെ കൊള്ളും.ജീവനുതുല്യം സ്നേഹിക്കുന്ന ഭയ്യയെയോ,അതോ എന്നെ പെറ്റു വളർത്തി എന്നെ സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ച അമ്മയെയോ.ഇവിടെ ഒരാളെ തഴഞ്ഞെ പറ്റു.ഹൃദയം മുറിയുന്ന വേദനയോടെ ഞാൻ അത് ചെയ്യേണ്ടിവന്നു.ഒരിക്കൽ കൈവിട്ട ജീവിതം വീണ്ടും മുന്നോട്ടു നയിച്ച എന്റെ ഭയ്യയെ,എന്റെ അമ്മക്കുവേണ്ടി.ഒരു സോറി പറയുന്നതിൽ ഒരർത്ഥവും ഇല്ലെന്നറിയാം എങ്കിലും അതുമാത്രമേ ഇപ്പോൾ പറയാൻ കഴിയു.ഇനി ഒരു കാൾ ഉണ്ടാകുമോ എന്നറിയില്ല,എന്നാലും എന്നെയോർത്തു വിഷമിക്കുന്ന മനസ്സ്, അതെവിടെയായാലും എനിക്കറിയാം.ഒന്ന് മാത്രമേ കഴിയു,ഭയ്യയുടെ നല്ലൊരു ഭാവിക്കായി പ്രാർത്ഥിക്കാം”
പഴയ ഓർമ്മകളിൽ നിന്ന് എപ്പോഴോ അവൻ പുറത്തുവന്നു.അന്നനുഭവിച്ച വ്യഥകൾ,അത് തരണം ചെയ്ത വഴികൾ അവൻ ഓർക്കുകയായിരുന്നു.ഇവിടെയെല്ലാം അവസാനിച്ചു എന്നു കരുതുമ്പോൾ അല്ല,എന്റെ ലൈഫ് ഇവിടെ തുടങ്ങുന്നു എന്ന് ചിന്തിക്കുമ്പോഴാണ് ഒരു പോരാളി ജനിക്കുക. അത് മനസ്സിലാക്കുന്ന നിമിഷം ആയിരിക്കും ഒരാളുടെ ലൈഫിലെ ഗ്രേറ്റെസ്റ്റ് മൊമെന്റ്.
എപ്പോഴോ ഉറക്കം അവനെ മാടിവിളിച്ചു.അവനായി ഒരുക്കിയ മുറിയിൽ അവൻ നിദ്രയിൽ മുഴുകി.
************
രാവിലെ ഉറക്കം എണീറ്റപ്പോൾ അല്പം വൈകി.സമയം ഒൻപതു
കഴിഞ്ഞു.ഒന്ന് ഫ്രഷ് ആയി താഴെയെത്തുമ്പോൾ റീന അവനെയും കാത്തവിടെയുണ്ട്.
അവൾ വിളമ്പിയ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു റെഡിയായി വരുമ്പോൾ ഒരു കൂട്ടം തന്നെയുണ്ട് മുന്നിൽ.
ബാപ്പു ഇതെന്തു ഭാവിച്ചാ.
നാളെകഴിഞ്ഞു ഇവളുടെ കല്യാണവാ.എല്ലാം അറിയുന്ന ബാപ്പു തന്നെ ഇപ്പോൾ ഇങ്ങനെ.
അവർ പോയി വരട്ടെ.അവരുടെ സങ്കടങ്ങൾ അവരായി പറഞ്ഞു തീർക്കട്ടെ.ഒന്നുല്ലേലും അവരോട് അത്രേലും അനുകമ്പ കാട്ടിക്കൂടെ.
ഇവളെയും കൊണ്ട് ഇവൻ ഇവിടുന്ന് കടന്നുകളയില്ല എന്നെന്താ ഉറപ്പ്.
മോനെ,നീ എന്റെ മൂത്ത മകനൊക്കെയാ.കാര്യം ശരി.പക്ഷെ നിന്നിലും മാന്യനാ അവൻ.അതാ അതിന്റെ ഉറപ്പ്.നിങ്ങൾ പോയി വാ.ആരും തടയില്ല.
അവൻ തിരിഞ്ഞ് ബാപ്പുവിന്റെ കരം പിടിച്ചു.ഇപ്പോ ഈ കാട്ടുന്ന വിശ്വാസം അത് ഞാൻ തിരിച്ചുതരും.ചതിക്കില്ല.