റീന [ആൽബി]

Posted by

എടീ ഒന്ന് പതിയെ.ഹോസ്പിറ്റൽ ആണ്.പേഷ്യന്റ്സ് ഉണ്ട്.

ഭയ്യ ആരോട് ചോദിച്ചാ ഡ്യൂട്ടി മാറിയേ.എന്നും എന്റെയൊപ്പം ചെയ്തുകൊണ്ടിരുന്നയാൾ പെട്ടെന്നൊരു ദിവസം ഡ്യൂട്ടി ചേഞ്ച്‌ ചെയ്യിച്ചതിന്റെ കാരണം എനിക്കറിയണം.

അത്‌ ദേ ജെസ്സി ദീദി വരുന്നു അങ്ങോട്ട് ചോദിക്ക്.

ദീദി എന്തിനാ ഞങ്ങളുടെ ഡ്യൂട്ടി മാറ്റിയെ.ആര് പറഞ്ഞിട്ടാ.ഭയ്യ പറഞ്ഞിട്ടാണോ.ആര് പറഞ്ഞിട്ടായാലും ശരി, എനിക്ക് പഴയപോലെ ഡ്യൂട്ടി കിട്ടിയേ പറ്റു.

അത്‌ റീന നഴ്സിംഗ് ഓഫീസർ പറഞ്ഞിട്ടാ.പുതിയ സ്റ്റാഫ്‌ അല്ലെ.അപ്പൊ സീനിയർ സ്റ്റാഫ്‌ രണ്ടുപേരെ ഒന്നിച്ചു ഡ്യൂട്ടിക്ക് ഇടണ്ടാ ന്ന് പറഞ്ഞു.റിനോഷ് സമ്മതിച്ചിട്ടാ ഞാൻ ഡ്യൂട്ടി മാറ്റിയെ.ഇതിൽ എന്നെ പെടുത്തല്ലേ മോളെ.

എടൊ,ഇയാൾക്കിപ്പൊ എന്റെകൂടെ ഡ്യൂട്ടി പറ്റില്ലല്ലേ.കാണിച്ചുതരാം ഞാൻ.ഇവിടെ സീനിയർ ഡ്യൂട്ടി ചെയ്യുന്ന എത്രപേരുണ്ട്.എന്നിട്ടും എന്റൂടെയുള്ള ഷിഫ്റ്റ്‌ മാറിയല്ലേ.കാട്ടിത്തരാം ഞാൻ.

ഡീ,ഒന്ന് അടങ്ങടി.ഞാൻ പറയട്ടെ.

ഒന്നും പറയണ്ട.ഡ്യൂട്ടി മാറ്റണം ഇപ്പൊ. എന്നിട്ട് മതി ബാക്കി.

ദാ ഈ വെള്ളം കുടിക്ക്.ഞാൻ പറയട്ടെ.

കേൾക്കണ്ടാന്ന് പറഞ്ഞില്ലേ.
പഴയപോലെ ആണേൽ ഞാൻ ഡ്യൂട്ടി ചെയ്യും.ഇല്ലേൽ ഞാൻ കേറില്ല.
എന്താന്നുവച്ചാൽ തീരുമാനിച്ചോ.
ഞാൻ പോണു.അവൾ ചാടിത്തുള്ളി ഇറങ്ങിപ്പോയി.

റിനോഷ്, ഇവളെന്താ ഇങ്ങനെ.ഞാൻ പറഞ്ഞതല്ലേ ഇവൾ ഉടക്കിടുന്ന്.

പിന്നെ വേറെ സ്റ്റാഫ്‌ എവിടിരിക്കുന്നു.
ചേച്ചിക്ക് അറിയാവുന്ന കാര്യം അല്ലെ
ആരോടാന്നാ പോയി സംസാരിക്ക്.
എന്റെ തലക്ക് വച്ചപ്പൊ സമാധാനം ആയല്ലോ ചേച്ചിക്ക്.ഇനി അവൾ എന്നെ ഒരു വഴിക്കാക്കും

അവൾക്കെന്താ നിന്റെ കാര്യത്തിൽ ഇത്രയും താല്പര്യം.നീ തലേൽ കേറ്റി വച്ചതിന്റെയാ.ക്യാമ്പസ് മൊത്തം ഒരു കരക്കമ്പിയുണ്ട്,പ്രണയം മൊട്ടിട്ടു എന്ന്.

ചേച്ചിയോട് ആരുപറഞ്ഞു ഈ വേണ്ടാത്ത കാര്യമൊക്കെ.

ഡാ,ഫാമിലി കോർട്ടറിലെ പിള്ളേര് പറഞ്ഞു കേട്ടതാ.

ഓഹ് ചേച്ചിയും അവിടാണല്ലോ.
ചേച്ചീടെ മക്കളും ആ കൂടെയുണ്ടോ.

ആ എനിക്കെങ്ങും അറിയില്ല.
ഒന്നുറപ്പാ അവൾക്ക് നിന്റെ കാര്യത്തിൽ ഒരു സ്വാർത്ഥതയുണ്ട്.

വരുന്നിടത്തു വച്ചു കാണാം ചേച്ചി.ആദ്യം ഓഫീസിൽ ചെന്ന് ഡ്യൂട്ടിടെ കാര്യം ഒന്ന് സെറ്റിൽ ചെയ്യ്. എന്നിട്ടാവാം ബാക്കി.

ആ ദിവസത്തിന് ശേഷം ഡ്യൂട്ടി പഴയതുപോലെ ആയി,എങ്കിലും പതിയെ പറഞ്ഞിരുന്ന അവരുടെ റിലേഷൻ ക്യാമ്പസിൽ ഒന്നുടെ ഉറപ്പിച്ചു പറയാൻ തുടങ്ങി.എപ്പോഴോ ഒരു തമാശയെന്ന മട്ടിൽ അവർ സമ്മതിച്ചുകൊടുക്കുമ്പോഴും അവരുടെയുള്ളിൽ ഒരു തീപ്പൊരി വീണിരുന്നു.ഒടുവിൽ ആ പ്രണയദിനത്തിൽ നൈനിറ്റാൾ തടാകത്തിന്റെ കരയിൽ അവരുടെ പ്രണയം തുറന്നുസമ്മതിക്കുമ്പോൾ ആ മലനിരകളിൽ നിന്നും വീശുന്ന തണുത്ത കാറ്റ് അവരെ തലോടിക്കൊണ്ട് കടന്നുപോയി.

ആരെയും അസൂയപെടുത്തുന്ന ജോഡി,അതായിരുന്നു അവർ.
അവൻ ഒന്ന് താഴാൻ അവൾ സമ്മതിച്ചില്ല,അവസരം കൊടുത്തില്ല അവൾ.പ്രണയത്തിന്റെ തൂവലിൽ ചിറകുകൾ വിടർത്തി പാറി നടന്നവർ.
അവൾക്ക് അവനോ അവന് അവളോ ഇല്ലാതെ കാണാൻപോലും കഴിയാതെ ചിറകടിച്ചു നടന്നവർ.യാത്രകൾ ഇഷ്ട്ടപ്പെടുന്ന അവന് അവൾ സാഹയാത്രികയായി.

Leave a Reply

Your email address will not be published. Required fields are marked *