“കല്യാണത്തിന് ഒരുക്കുവാണോ കണ്ണാ”?
“രേണുവല്ലേ ഞാൻ കാണാനാഗ്രഹിക്കുന്ന പോലെ ഒരുക്കാൻ പറഞ്ഞത്.അതാ ചെയ്യുന്നേ”
“കല്യാണ പെണ്ണായി കാണാനാണോ ആഗ്രഹം”?
“അതും ഒരാഗ്രഹം ആണ് രേണു”
രേണു എന്നെ നോക്കി പുഞ്ചിരിച്ചു.
“ഇങ്ങനെ കണ്ടിട്ടേ കല്യാണ പെണ്ണിനേപ്പോലെ ഒന്നും തോന്നുന്നില്ല പക്ഷെ അന്ന് ചെന്നൈയിൽ സംഗീതോത്സവത്തിന് വന്നവരെ പോലെയുണ്ട്”
ഞാൻ ഒരു പീകോക്ക് ഗ്രീൻ ഷർട്ടും കസവുമുണ്ടുമുടുത്ത് വന്നു.
“നന്നായിട്ടുണ്ട് കണ്ണാ. ഇറിഡിസെന്റ് ബ്ലൂവും ഗ്രീനും”
മുറ്റത്ത് വിരിഞ്ഞു നിൽക്കുന്ന ഒരു ചുവന്ന റോസാപ്പൂവ് ഇറുത്തെടുത്ത് ഞാൻ രേണുവിന് നേരെ നീട്ടി.
“ ഛീ!!! ഇറ്റ്സ് സൊ കോർണി”
“അതല്ല രേണു. ഇത് മുടിയിൽ ചൂടാനാ. എന്തായാലും ഒരുങ്ങി. മനോഹരമായ പുഷ്പം കേശാലങ്കാരമായി ഇരിക്കുന്നത് കാണാനും ഒരു ഭംഗിയല്ലേ ”
രേണു പൂവ് മുടികെട്ടിൽ കുത്തിവെച്ച് വണ്ടിയിൽ കയറി കണ്ണാടിയിൽ നോക്കി മുടി തോളത്ത് കൂടെ മുന്നിലേക്കിട്ടു.
“ഇപ്പോ എങ്ങനെ ഉണ്ട് കണ്ണാ”?
“രതീ ദേവി മാറി നിൽക്കും ”
അമ്പലത്തിൽ അധികം ആളുകളില്ല. മഴ പെയ്തു വെള്ളം അങ്ങിങ്ങായി കെട്ടി നിൽക്കുന്നു. ഉള്ളിലെ മരങ്ങളിൽ നിന്നും വെള്ളതുള്ളികൾ വീഴുന്നുണ്ട്. ഏതോ ഒരു പോറ്റി നാലമ്പലത്തിന്റെ ഉള്ളിലിരുന്ന് ഭാഗവതം വായിക്കുന്നുണ്ട്. ഞങ്ങൾ പെട്ടെന്ന് തൊഴുതു വഴിപാട് കഴിച്ചു. ഷർട്ടിടാതെ നടക്കാൻ പറ്റില്ല. പുറത്തു മുഴുവൻ രേണു ഉണ്ടാക്കിയ അടയാളങ്ങൾ ആണ്. തൊഴുത് പുറത്തിറങ്ങി വേഗം ഷർട്ടെടുത്തിട്ടു.