റെബേക്ക മാത്തന്റെ ഗർഭം [ജുമൈലത്]

Posted by

 

“എന്തിനാ ആന കരിമ്പിൻ കാട്ടിൽ കയറിയ പോലെ ചെയ്യുന്നത് കണ്ണാ ? ഞാൻ എങ്ങോട്ടും പോകുന്നില്ലല്ലോ”

 

“അത് ഇതൊക്കെ കണ്ടപ്പോ”

 

“കാടൻ മനസ്സ് പുറത്തു വന്നു അല്ലേ? നീ കാട്ടാളനല്ലല്ലോ കണ്ണാ ദേവനല്ലേ”

 

രേണു വീണ്ടും മലർന്നു കിടന്നു.

 

“സോറി രേണു. അത് പെട്ടെന്ന് ഒരു ആവേശത്തിൽ പറ്റിയതാ”

 

“നീയല്ലേ കണ്ണാ ഞാൻ താമരയാണെന്ന് പറഞ്ഞത്. താമരക്കെന്താ ഇഷ്ടം? കത്തുന്ന സൂര്യന്റെ സഹിക്കാൻ കഴിയാത്ത ചൂടാണോ അതോ സൂര്യ കിരണങ്ങളുടെ തലോടലാണോ”?

 

“അറിയില്ല രേണു”

 

“എനിക്ക് നിന്റെ വാത്സല്യമാണ് ഇഷ്ടം. വാത്സല്യത്തോടെയുള്ള പ്രണയവും പ്രണയത്തോടെയുള്ള കാമവും”

 

രേണു ഒന്ന് നിർത്തി. ശേഷം എന്നെ നോക്കി തുടർന്നു.

 

“അല്ലാതെ സാവേജുകളെ പോലെയുള്ള പരുക്കനായ പ്രകടനം അല്ല”

 

“ രേണുവിന്റെ ഇഷ്ടം അല്ലേ ഞാൻ നോക്കുന്നെ ”

 

“നീ എന്നെ പ്രേമത്തോടെ മൃദുലമായി തൊട്ടുണർത്തി എന്റെ മനസ്സുനിറക്കുന്നതാ എനിക്കിഷ്ടം”

 

 

“ഇത് പെട്ടെന്ന് പറ്റിപ്പോയതാ രേണു. എന്റെ സ്റ്റൈല് പോലും അല്ല”

 

“നീ എന്റെ സൂര്യനല്ലേ കണ്ണാ. യു കാൻ കീപ് മി വാം ഓർ യു കാൻ ബേൺ മി”

 

“ഐ വിൽ ഫോറെവർ കീപ് യു വാം രേണു”

 

രേണു എന്റെ ചുണ്ടിൽ ചുംബിച്ചു. സാധാരണ ഉള്ളതിൽ നിന്നും വ്യത്യാസം തോന്നി. ഭയങ്കര അടുപ്പമുള്ള ഒരാളെ സ്നേഹത്തോടെ ചുംബിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.

 

ഞാൻ കസേരയിൽ നിന്ന് എഴുന്നേറ്റ് രേണുവിനെ കരുണയോടെയും എന്നാൽ ഇത്തിരി മനസ്താപത്തോടെയും പുണർന്ന് താടി രേണുവിന്റെ തലയിൽ വെച്ച് നിന്നു. രേണു മുഖം എന്റെ നെഞ്ചിൽ പൂഴ്ത്തി കരയുകയാണ്. കണ്ണുനീര് വീണു നെഞ്ചു കുതിർന്നു.

Leave a Reply

Your email address will not be published. Required fields are marked *