സി ഐ അശോകനെ കൈ വെച്ച് മാറ്റി മനോജിന്റെയും വാസുദേവന്റെയും മുന്നിൽ ഒട്ട് കയറി നിന്നും എന്നിട്ടും വളരെ ദേഷ്യംത്തിൽ അവരെ നോക്കി എന്നിട്ടും ശേഖരന്റെ മുഖത്തു നോക്കി പ്രതാപന് ചുണ്ടും കവിളും ഒക്കെ ദേഷ്യംത്തിൽ വിറച്ചു… ശേഖരന്റെ കൈയിലെ കപ്പും സോസറും വിറക്കാൻ തുടങ്ങി അയാൾ പതുകെ അത് ബെഞ്ചിൽ വെച്ചു പ്രതാപൻ തെറി പറയാൻ വായ തുറന്നതും എസ് ഐ.. ഒച്ചത്തിൽ സാർ പ്രതാപൻ ദേഷ്യത്തിൽ എസ്ഐ നോക്കി എസ് ഐ പ്രതാപനെ നോക്കി കണ്ണ് കൊണ്ട് സൈഡിലേക്ക് കാണിച്ചു അയാൾ ദേഷ്യത്തിൽ അങ്ങോട്ട് നോക്കി പെട്ടെന്ന് തന്നെ അയാൾ ആകെ പകച്ചുപോയി താൻ കാണുന്ന സത്യമാണോ എന്ന രീതിയിൽ അയാളുടെ മുഖത്ത് ഭാവ മാറ്റം വരാൻ തുടങ്ങി ദേഷ്യത്തിൽ നിന്ന അയാളുടെ മുഖം പെട്ടന്നായിരുന്നു അത്ര പ്രസ്സനം ആയത് അയാൾ താൻ കാണുന്നത് സത്യം ആണോ എന്ന് അറിയാതെ എസ് ഐ യേ നോക്കി പ്രതാപൻ…. എടോ താൻ എന്നെ ഒന്നും നുള്ളിയെ….. എസ് ഐ അത് കേട്ട് ഒന്നും ചിരിച്ചു സി ഐ യേ ഒന്നും നുള്ളി പ്രതാപൻ… ആാാാ അയാൾ ഒന്നും ചിരിച്ചു എന്നിട്ടും പിന്നെ അവിടെക്ക് നോക്കി അതെ അയാൾ ജീവിതത്തിൽ കണ്ടതിൽ വെച്ചു ഏറ്റവും സന്തോഷമായ കാഴ്ച ആയിരുന്നു അത് അയാളുടെ കണ്ണിൽ അതിന്റെ എല്ലാം മാറ്റവും ഉണ്ടായിരുന്നു ഒരു കൊച്ചു കുട്ടിക്ക് ഐസ് ക്രീം കിട്ടിയ സന്തോഷം അയാളുടെ മുഖത്തു ഉണ്ടായിരുന്നു. അയാൾ പിന്നയും അവിടേക്കു നോക്കി നിന്ന് ഭദ്രൻ തുണിയും ആയി പോലീസ് സ്റ്റേഷൻ നിലം തുടയിക്കുന്നു പ്രതാപൻ അങ്ങോട്ട് നടന്നു അശോകനും കൂടെ മനോജ് വാസുദേവനും ശേഖരൻ അവിടെ തന്നെ നിന്ന് തല കുനിഞ്ഞു പോയി ഭദ്രൻ ബൂട്ട് സൗണ്ട് കേട്ട് തല പൊക്കി നോക്കി അവിടെ നികുന്ന ആളെ കണ്ടു ഭദ്രന്റെ തല തന്നു മനോജ്… സാർ വന്നത് കണ്ടില്ലെ എഴുന്നേൽക്കടാ പ്രതാപൻ കൈ കൊണ്ടു വേണ്ട എന്ന് കാണിച്ചു ഭദ്രൻ പതുകെ തുണി എടുത്തു നേരെ നിന്നും പ്രതാപൻ… തബുരാനെ എന്താ ഈ കാണുന്നത്.. ഇത് മംഗലത്ത് വിട്ടിൽ കേശവ വർമ തബുരന്റെ വീരശൂര പരാക്രമിയായ മകൻ വീരഭദ്ര തമ്പുരാൻ തന്നെയല്ലേ ഇത് ഞാൻ എന്താ ഈ കാണുന്നെ ഭദ്രൻ മുഖം പൊക്കി പ്രതാപൻ.. നോക്കിയപ്പോ മുഖത്തു കുറച്ചു ഭാഗത്തു ആയി വറ്റും പൊടിയും പിന്നെ കരഞ്ഞതിന്റെ പാടും ആകെ ക്ഷീണിച്ച കണ്ണും തായേക് നോക്കി ഒരു ഇന്നർ ബനിയൻ ഇട്ട് ഒരു കസവു മുണ്ടും അതിൽ മഞ്ഞ കറയും കാലിൽ വില കൂടിയ ചെരുപ് പിന്നെ ഒരു വൃത്തികെട്ട ഒരു മണവും പ്രതാപൻ വാ പോത്തി ചിരിച്ചു പോയി അയാൾ അവിടെ നിന്ന് വേഗം അയാളുടെ റൂം ലക്ഷ്യമാക്കി നടന്നു എസ് ഐ അയാളുടെ പുറകെ ചിരിച്ചു കൊണ്ടു പോയി റൂമിൽ കയറി പ്രതാപൻ ആർത്തു ചിരിക്കാൻ തുടങ്ങി പോലീസ് സ്റ്റേഷൻ മുഴുവൻ അയാളുടെ ചിരിയുടെ ശബ്ദത്തിൽ മുഴങ്ങി അവിടേക്കു കേറി വന്ന അശോകനും ചിരിക്കുകയാണ് അവിടെ ഉള്ള എല്ലാവരും അയാളുടെ ചിരിയുടെ ശബ്ദം കേട്ടു അന്യോന്യം നോക്കുന്നുണ്ട് എന്താണ് വിഷയം എന്നറിയാതെ ഇതെല്ലാം അറിയുന്നവർ സിഐ യുടെ ഇത്രയും സന്തോഷം കണ്ടു ചിരിക്കുന്നുണ്ട്.. ബെന്നി സാർ നല്ല ചിരി ആണലോ മൂപ്പര് ഇത്ര ഉച്ചത്തിൽ ചിരിക്കുന്നത് ഞാൻ ആദ്യംമായി കേൾക്കുകയാണ്… മറിയാമ്മ അതെ അതെ… സന്ധ്യ സാറിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം ആണെന്ന് തോന്നുന്നു ഇന്ന് അവിടെ ഭദ്രൻ ആകെ തകർന്നിരുന്നു ശേഖരൻ പോയി അയാളെ ആശ്വസിപ്പിച്ചു ശേഖരൻ…. ഇയാളും കൂടി വന്ന് ഇനി എന്തൊക്കെ നടക്കാൻ പോകുന്നത് എന്ന് എനിക്കറിയില്ല ഭഗവാനെ… ആ പന്നീടെ മോനെ വക്കീലിനെ കാണുന്നില്ല പട്ടി അവൻ ഇങ് വരട്ടെ നായിന്റെ മോൻ സി ഐ.. വേഗം റൂമിൽ നിന്ന് ഇറങ്ങി സിസി ടീവി റൂമിലോട്ട് കയറി എസ് ഐ പിറകിൽ ഉണ്ട് പ്രതാപൻ… എടോ അവർ എത്ര മണിക്ക് ആണ് വന്നേ കോയ..7 മണിക്ക് വന്നു നമ്മുടെ കുമാരൻ സാർ ഇന്നലെ രാത്രി പണി കൊടുത്തത് ആണ് സാറിന്റെ ഓർഡർ ഉണ്ട് 7 മണിക്ക് വരാൻ എന്ന്…. പ്രതാപൻ ഒന്ന് ചിരിച്ചു പ്രതാപൻ…. താൻ എന്നാലേ 7:00 മണിക്ക് ഇവൻ മാർ വന്നതുമുതൽ ഉള്ള വീഡിയോ ഒന്ന് പ്ലേ ചെയ്തേ.. അവിടെയിരിക്കുന്ന ജോമോൻ അത് പ്ലേ ചെയ്തു അവർ നാലുപേരും ഇരുന്ന് കാണാൻ തുടങ്ങി അവസാനം സി ആർ വരുന്നത് വരെയുള്ള വീഡിയോ മൊത്തം പ്ലേ ചെയ്തു.. പ്രതാപൻ മനസ്സ് നിറഞ്ഞു ചിരിച്ചു എന്നിട്ട് വേഗം അയളുടെ റൂമിലേക്ക് പോയി കൂടെ എസ് ഐ യും പ്രതാപൻ…. കോയ സാറേ മനോജിനെയും വാസുദേവനും ഒന്നും വിളിച്ചേ കോയ… എടോ നിങ്ങളുടെ അങ്ങോട്ട് ചെല്ലാൻ വാസുദേവനും മനോജ് സിഐയുടെ റൂമിലേക്ക് കയറിചെന്ന് ഒരു സല്യൂട്ട് കൊടുത്തു പ്രതാപൻ… എടാ മനോജേ ഇങ്ങോട്ട് വാടോ ദേഷ്യംത്തിൽ വിളിച്ചു മനോജ് ഒന്നും പരുങ്ങിയിട്ട് സിഐയുടെ അടുത്തേക്ക് ചെന്നു… പ്രതാപൻ ദേഷ്യത്തോടെ തന്നെ മനോജിനെ നോക്കി എന്നിട്ട് ഒറ്റ കെട്ടിപ്പിടുത്തം മനോജ് ആകെ വല്ലാതെ ആയി പോയി എന്നിട്ട് നെറ്റിയിലൊരു ഉമ്മയും എസ്ഐയും വാസുദേവന് ചിരിച്ചു പ്രതാപൻ…. നീ ചുണക്കുട്ടിയടാ കുട്ടാ പുലി പുലി ആണ് നീ.. അയാൾ പേഴ്സിൽനിന്ന് 2000 രൂപയുടെ ഒറ്റ നോട്ട് എടുത്ത് അവന്റെ കയ്യിൽ കൊടുത്തു മനോജ്…ആയോ സാർ എന്താ ഈ കാണിക്കുന്നേ… പ്രതാപൻ ആ പൈസ എടുത്ത് അവന്റെ മുന്നിലെ കീശയിൽ വെച്ചു…. പ്രതാപൻ…. എടാ ഞാൻ അവനെ ഇവിടെ ഇട്ട് അടിച്ചാൽ പോലും എനിക്ക് ഇത്ര സന്തോഷം ഉണ്ടാവില്ല നീ തകർത്തത് അവന്റെ നെഞ്ചാണ് അവന്റെ അഭിമാനമാണ് അവന്റെ രാജാവാണെന്ന് ഉള്ള ഹുങ്ക് അവന്റെ ആ ഭാവവുമാണ് സന്തോഷം ആയടാ അവന്മാര് കാരണം ഞാൻ കുറച്ചൊന്നുമല്ല ഓടിയതും കരഞ്ഞതും അവന്നേ എന്റെ മുമ്പിൽ നീയൊരു പട്ടിയുടെ കണക്കിന് നിർത്തിയില്ല.. ഒന്നു നുള്ളി പോലും നോവിക്കാതെ അവന്റെ കണ്ണിൽ നിന്നും നെഞ്ചിൽ നിന്നും ചോര പൊടിഞ്ഞു ലെ അത് മതിഎന്റെ ജീവിതത്തിൽ ഇത്രയും സന്തോഷമുള്ള ഒരു ദിവസം വേറെ ഇല്ല അത്രയും നല്ലൊരു കാഴ്ച നീ എനിക്ക് വേണ്ടി ഒരുക്കിയത്…. ആ മാണിക്യംൻ കേസിൽ ഇവൻ ഒക്കെയാണ് പ്രതി എന്ന് അറിഞ്ഞിട്ട് ഇവനെയും ആ ശേഖരനെയും വിളിച്ചു ചോദ്യം ചെയ്തതിനു ആ ശേഖരന്ന് ഇട്ട് പൊട്ടിച്ചതിന് കിട്ടി എനിക്ക് രണ്ടു ദിവസം കഴിഞ്ഞപ്പോൾ മാറ്റം എട്ടു സ്ഥലത്തേക്ക ഈ കേസിൽ ഞാൻ സിൻസിയർ ആയി നിന്നതിന് ഇവന്മാര് എന്നെ ഓടിച്ചത് എന്റെ ഭാര്യ പ്രസവിക്കാൻ കിടക്കുമ്പോൾ അവൾ അടുത്തു നിൽക്കാൻ പോലും എനിക്ക് പറ്റിയിട്ടില്ല എന്റെ കുഞ്ഞുണ്ടായി 21 ദിവസം കഴിഞ്ഞ് ഞാൻ അവളെ കാണുന്നത് ആ വേദന ഒന്നും ഞാൻ മറക്കൂല ഡോ പക്ഷേ ഇന്ന് ഈ ഒരു കാഴ്ച കണ്ടതോടെ എന്റെ ആ വേദന ഒക്കെ പോയോ ടോ തനിക്ക് എന്തു തന്നാലും എനിക്ക് മതിയാവില്ല
രാവണ ഉദയം 4 [Uncle jhon]
Posted by