“അയ്യടാ ..നീ പണിയെടുത്തു കാശ് ഉണ്ടാക്കി വാങ്ങിച്ച മതി. എന്റെ അക്കൗണ്ട് ഒക്കെ കാലി ആയി ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .
“ഒരു ചവിട്ടങ്ങു തരും..എന്റെ സാലറി അച്ഛൻ ഇടുന്നത് നിന്റെ അക്കൗണ്ടിൽ അല്ലെ…അതേലും ഇങ്ങു താ ”
ഞാൻ അവളെ സ്വല്പം ദേഷ്യത്തോടെ നോക്കി .
“ആഹ്..അതും ചിലവായി എന്നുവെച്ചോ ”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു ബെഡിലേക്ക് മലർന്നു കിടന്നു .
“ദേ..ഞാൻ ഈ തിളച്ച ചായ മുഖത്ത് ഒഴിക്കും ട്ടോ ”
ഞാൻ ദേഷ്യപ്പെട്ട് അവളെ നോക്കി .
“ഓഹ് പിന്നെ ..”
മഞ്ജുസ് എന്നെ നോക്കി ഇളിച്ചു കാണിച്ചു .
“മഞ്ജുസെ അയാം സീരിയസ് ..”
ഞാൻ കട്ടായം പറഞ്ഞു ചായ ഗ്ലാസ് മേശപ്പുറത്തു വെച്ച് അവളുടെ അടുത്തേക്കായി ചെരിഞ്ഞു കിടന്നു .
“എടാ..നീ എന്റെ കാർ എടുത്തോ ..ഞാനിനി ഇവിടുന്നല്ലേ കോളേജിൽ പോണേ..അതിനു സ്കൂട്ടർ മതി ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നെ നോക്കി .
“അത് വേണോ..പുതിയത് വാങ്ങിയ പോരെ ?”
ഞാൻ അവളെ ഒന്ന് സോപ്പിട്ടു .
“അയ്യടാ..ഉള്ളത് മതി…”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ ആഗ്രഹം മുളയിലേ നുള്ളി .
“എന്ത് കഷ്ടമാടി ഇത്..ലക്ഷങ്ങള്‍ കെട്ടിപ്പിടിച്ച ഇരിക്കുന്നെ ..എന്നിട്ടും ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“കവി..മോനെ നീ അങ്ങനെ സുഖിക്കണ്ട ട്ടോ ..ലക്ഷങ്ങള്‍ മരത്തിനു പറിച്ചതല്ല , എന്റെ അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ”
മഞ്ജുസ് എന്റെ കവിളിൽ തഴുകികൊണ്ട് പറഞ്ഞു .
“ഓഹോ…അപ്പൊ മനഃപൂർവം ആണല്ലേ ..”
ഞാൻ അവളെ ദേഷ്യത്തോടെ നോക്കി .
“അതെ….നീ നേരെ ആയി എന്ന് എനിക്ക് തോന്നട്ടെ..അപ്പൊ നോക്കാം ”
മഞ്ജുസ് തീർത്തു പറഞ്ഞു ബെഡിൽ ഇന്നും എഴുനേറ്റു .
“മ്മ്..എന്ന പോയി കുറച്ചു വെള്ളം ചൂടാക്ക് എനിക്ക് കുളിക്കണം ”
ഞാൻ പ്രതീക്ഷകളൊക്കെ അസ്തമിച്ച വിഷമത്തിൽ അവളെ നോക്കി പറഞ്ഞു .
“അയ്യടാ …പച്ചവെള്ളത്തിൽ കുളിക്കാൻ പറ്റുമെങ്കി കുളിച്ച മതി ..”
മഞ്ജു എന്നെ നോക്കി കണ്ണുരുട്ടി .
“അപ്പൊ അതും പറ്റില്ലേ..ശെടാ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ബെഡിൽ നിന്നും എഴുനേറ്റു . പിന്നെ കുളിക്കാനുള്ള തയ്യാറെടുപ്പിനു വേണ്ടി ഷർട്ടും പാന്റുമൊക്കെ അഴിക്കാൻ തുടങ്ങി . മഞ്ജുസ് അതെല്ലാം നോക്കി എന്റെ മുൻപിൽ ബെഡിൽ ഇരുന്നു .
“എടാ..ഞാൻ തിങ്കളാഴ്ച തൊട്ടു കോളേജിൽ ജോയിൻ ചെയ്യും “