“മ്മ്…അതിപ്പോ അങ്ങനെ തന്നെ അല്ലെ ..എല്ലാ വീട്ടിലും അങ്ങനെയാ..പിള്ളേരും കൂടി ആയ പറയുവേം വേണ്ട ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“മ്മ് …”
ഞാൻ പയ്യെ മൂളി അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി. നേർത്ത വിയർപ്പിൽ നനഞ്ഞ അവളുടെ കഴുത്തിൽ മുടിയിഴകൾ ഒട്ടി നിക്കുന്നുണ്ട് ..അതിലേക്ക് മുഖം പൂഴ്ത്തി ഞാനവളുടെ ഗന്ധം ആസ്വദിച്ചു!
“ഹ്ഹ്മ്മ്മ് …പച്ചക്കാണല്ലോ..നല്ല വിയർപ്പു മണം”
ഞാൻ മഞ്ജുസിന്റെ കഴുത്തിൽ ചുണ്ടമർത്തി പയ്യെ പറഞ്ഞു .
“അഹ്….പണി എടുക്കുമ്പോ അങ്ങനാ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .
“വിയർക്കാൻ വേണ്ടി പണിയെടുക്കാൻ എനിക്കും അറിയാം .ഒന്ന് രാത്രി ആവട്ടെ .”
ഞാൻ അർഥം വെച്ച് പറഞ്ഞു അവളെ കള്ളച്ചിരിയോടെ നോക്കി .
“അയ്യടാ…”
മഞ്ജു എന്റെ സംസാരം കേട്ട് ചിരിച്ചു.
“ഒരു അയ്യടായും ഇല്ല ..നിന്റെ മണം അടിച്ച എനിക്ക് കൺട്രോൾ പോകും ..”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ വലതു കൈ ഉയർത്തി ആ കക്ഷത്തേക്കു മുഖം പൂഴ്ത്തി.
“ഹ്ഹ്മ്മ്മ്മ്…ആഹ് ഹ ഹ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .
“ചീപ് ഷോ ..”
മഞ്ജു പയ്യെ പറഞ്ഞു എന്റെ ചെവിയിൽ കടിച്ചു ചിരിച്ചു .
“ആഹ് …അങ്ങനെ എങ്കി അങ്ങനെ ..വാ നമുക്ക് എളുപ്പം ഒന്ന് പുട്ടുകുത്തിയിട്ട് വരാം ”
ഞാൻ അർഥം വെച്ച് അവളെ നോക്കി .
“ഇപ്പോഴോ ..നീ ഒന്ന് പോയെ ..”
മഞ്ജു പെട്ടെന്ന് എന്നെ ഉന്തി തള്ളിക്കൊണ്ട് പറഞ്ഞു .
“ഇപ്പൊ എന്താ..ആരും ഇല്ലെടി ഇവിടെ …”
ഞാൻ ചിരിയോടെ അവളെ പ്രോത്സാഹിപ്പിച്ചു .
“നീ ഒന്ന് പോയെ..എനിക്ക് അടുക്കളേല് പണി ഉണ്ട് ..അമ്മയുമച്ഛനും വൈകീട്ടെ വരൂ ..ഉച്ചക്കുള്ളതൊക്കെ ഉണ്ടാക്കാൻ ഉണ്ട് ..നിനക്ക് ചുമ്മാ വന്നിരുന്നു തിന്നാൽ മതി ..ഇതൊക്കെ വെറുതെ ഉണ്ടാവില്ല..”
മഞ്ജുസ് പെട്ടെന്ന് വീട്ടമ്മയായി മാറി എന്നെ തറപ്പിച്ചൊന്നു നോക്കി .
പിന്നെ എന്റെ കവിളിൽ പയ്യെ ഒരുമ്മ നൽകി അടുക്കളയിലേക്ക് നടന്നു നീങ്ങി .സത്യം പറഞ്ഞാ വീട്ടിൽ വന്നപ്പോ ബോറടി ആയിത്തുടങ്ങി .