മഞ്ജുസ് എന്റെ മുഖത്ത് നോക്കാതെ ദേഷ്യത്തോടെ പറഞ്ഞു .
“സൗകര്യം ഇല്ല..നീ എവിടെക്കാ ഈ പോകുന്നെ ?”
ഞാൻ ചിരിയോടെ അവളെ നോക്കി . മഞ്ജുസ് എന്റെ കൈ വിടുവിക്കാനായി കുതറിയെങ്കിലും ഞാൻ ബലമായി പിടിച്ചു .
“നീ വിട്ടേ..എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല ”
മഞ്ജുസ് കട്ടായം പറഞ്ഞു .
“എനിക്ക് താല്പര്യം ഉണ്ട്…”
ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു .
“ഒറ്റക്കിരുന്നു സംസാരിച്ചോ..എന്നെ കിട്ടില്ല ”
മഞ്ജു പുച്ഛത്തോടെ പറഞ്ഞു .
“കിട്ടും…ഇല്ലേൽ കിട്ടിക്കാൻ എനിക്കറിയാം …”
ഇത്തവണ ഞാൻ വീണ്ടും പഴയ കലിപ്പ് ട്യൂണിലാണ് പറഞ്ഞത് , അത് കേട്ടതും മഞ്ജുസ് വീണ്ടും ഒന്ന് കണ്ണ് മിഴിച്ചു .
“കൂടുതൽ പോസ് ഇടേണ്ട …ഞാൻ പറഞ്ഞില്ലേ മഞ്ജുസേ തമാശക്ക് ചെയ്തതാണെന്ന് ..ഇനി ശരിക്കു അങ്ങനെ പറയാനും എനിക്കറിയാം നീ വെറുതെ പ്രെഷർ കേറ്റേണ്ട ..”
ഞാൻ തറപ്പിച്ചു പറഞ്ഞപ്പോൾ മഞ്ജുസ് വീണ്ടും പരുങ്ങി .
ഞാൻ പയ്യെ അവളുടെ കൈവിട്ടു, പിന്നെ നിരങ്ങി നിരങ്ങി മഞ്ജുസിനടുത്തേക്കു നീങ്ങി . ഒന്നും മിണ്ടാതെ തല കുനിച്ചിരിക്കുന്ന അവളെ ആശ്വസിപ്പിക്കാനെന്നോണം ഞാൻ പെട്ടെന്ന്ട കേറിയങ്ങു കെട്ടിപിടിച്ചു .കെട്ടിപുടി വൈദ്യം ഈസ് ഫേമസ് ഫോർ പ്രോബ്ലം സോൾവിങ് !
“സോറി..ഞാൻ ചുമ്മാ നിന്നെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി ഷോ കാണിച്ചതല്ലേ …നീ കരയുമെന്നു ഞാൻ വിചാരിച്ചില്ല…”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തു തഴുകി ആശ്വസിപ്പിച്ചു . മഞ്ജുസ് ഒടുക്കം മടിച്ചു മടിച്ചു ആണേലും എന്നെയും വട്ടം പിടിച്ചു .
“പേടിച്ചോ ?”
ഞാൻ ചിരിയോടെ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തികൊണ്ട് തിരക്കി..
“സ്….ഹ്മ്മ്മ്മ് ”
മഞ്ജു ഒരു പിടച്ചിലോടെ മൂളി .
“ഹി ഹി….”
ഞാൻ അതുകേട്ടു ഒന്ന് ഊറിചിരിച്ചതും അവളെന്റെ കവിളിൽ കടിച്ചു .
“ആഹ്……”
ഞാൻ സ്വല്പം ഉറക്കെ തന്നെ അലറി..അത്യാവശ്യം നല്ല വേദനയുള്ള കടി ആയിരുന്നു.എന്നെ കടിച്ചു വേദനിപ്പിച്ചു ആശ്വാസം കണ്ടെത്തിയ മഞ്ജു ഒടുക്കം പിടിവിട്ടു .വേദനിച്ചെങ്കിലും ഞാൻ അവളേ ഇറുകെ പുണർന്നു ചിരിച്ചു .
“ഇനി ഇങ്ങനെ കാണിച്ചാൽ ഉണ്ടല്ലോ ”
അവൾ മുഖം വീർപ്പിച്ചു എന്നെ നോക്കി .
“അപ്പൊ പേടിയൊക്കെ ഉണ്ട് ടീച്ചർക്കല്ലേ ?”
ഞാൻ സംശയത്തോടെ അവളെ നോക്കി .